Home Archive by category News (Page 125)
Homepage Featured Kerala Local News

ശബരിമല തീര്‍ഥാടനം; ഹോട്ടലുകളിലെഭക്ഷണവില നിശ്ചയിച്ചു

കോട്ടയം: ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയും തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെയും ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവിട്ടു. ഇടത്താവളങ്ങളായ എരുമേലി, വൈക്കം, കടപ്പാട്ടൂര്‍,
Homepage Featured Kerala News

അധികാരമേറ്റ ട്രംപ് 50000 പേരെ നിയമിച്ചു; യുഎസിൽ കൂട്ടപ്പിരിച്ചുവിടലിനിടെ സുരക്ഷാ മേഖലയിലുണ്ടായത് നിയമനപ്പെരുമഴ

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം യുഎസ് ഗവണ്‍മെന്റ് 50,000 സുരക്ഷാ ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്. മറ്റു മേഖലകളിൽ കൂട്ടപ്പരിച്ചുവിടലിനിടെയാണ് ഈ നിമനങ്ങൾ നടക്കുന്നത്. ഈ വര്‍ഷം ഏകദേശം 300,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നതായി കൂപ്പര്‍ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. ഭരണകൂടത്തിന്റെ നയപരമായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്ന
Homepage Featured Kerala News

വോട്ടർ പട്ടികയിൽ പേരില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി സിപിഎം

കണ്ണൂർ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചൂടുപിടിക്കുന്നതിനിടയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി സിപിഎം. വോട്ടർപട്ടികയിൽ പേരില്ല എന്ന കാരണത്തെ തുടർന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റിയത്. കണ്ണൂരിലെ ആന്തൂർ നഗരസഭ ആറാം വാർഡ് സ്ഥാനാർത്ഥിയായ ജബ്ബാർ ഇബ്രാഹിമിനെയാണ് മാറ്റിയത്. ജബ്ബാർ ഇബ്രാഹിമിന് പകരമായി വി പ്രേമരാജനെയാണ് പാർട്ടി
Homepage Featured Kerala Local News

പെറ്റിത്തുക തട്ടിയെടുത്ത് റൈറ്റർ; വിശദമായ ഓഡിറ്റിംഗ് നടത്തുമെന്ന് കമ്മീഷണർ

തിരുവനന്തപുരം: പെറ്റിത്തുക തട്ടിയെടുത്ത് റൈറ്റർ. തിരുവനന്തപുരം ജില്ലയിലെ കരമന സ്റ്റേഷനിൽ നിന്നുമാണ് പെറ്റിത്തുക റൈറ്റർ തട്ടിയെടുത്തതായി കണ്ടെത്തിയത്. റൈറ്റർ ഷിജി വിൻസൻ്റിനെ കമ്മിഷണർ സസ്പെൻ്റ് ചെയ്തു. 20,000 രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. മൂന്നു വർഷമായി കരമന സ്‌റ്റേഷനിൽ റൈറ്റർ ആയിരുന്നു ഷിജി വിൻസെന്റ്. സ്റ്റേഷനിൽ വിശദമായ ഓഡിറ്റിംഗ് നടത്താനും കമ്മീഷണറുടെ നിർദ്ദേശം
Homepage Featured Kerala News

ഇനി ആശ്വസിക്കാമോ? സ്വർണ്ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്ക് ആശ്വാസമായി സ്വർണ്ണവില കുറഞ്ഞു. ഇന്നലെ 600 രൂപ വർധിച്ച സ്വർണ്ണവിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്ന പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 93,760 രൂപയാണ് വില. ഒരു ​ഗ്രാം സ്വർണ്ണത്തിന് 11,720 രൂപയുമായി. നവംബർ മാസം തുടങ്ങിയത് മുതൽ വിപണിയിൽ സ്വർണ്ണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായിരിക്കുന്നത്.
Homepage Featured Kerala Local News

ഓണ്‍ലൈന്‍ തേയില കച്ചവടത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം; യുവാവ് പിടിയിൽ

കോഴിക്കോട്: ഓണ്‍ലൈന്‍ തേയില കച്ചവടത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി വട്ടിക്കുന്നുമ്മല്‍ മുഹമ്മദ് ഡാനിഷി (28) നെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും കൊടുവള്ളി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനായുള്ള 340ഓളം പൈപ്പുകളും (ബോംഗ്) കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈനായി
Homepage Featured India News

ആർജെഡി തോറ്റാൽ ബിഹാറിൽ നേപ്പാൾ ആവർത്തിക്കും; പ്രകോപന പരാമർശവുമായി ആർജെഡി നേതാവ്

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കാനിരിക്കെ പ്രകോപന പരാമർശവുമായി ആർജെഡി നേതാവ് രം​ഗത്ത്. സുനിൽ സിംഗ് നടത്തിയ പ്രകോപനപരമായ പ്രസ്താവനയാണ് വിവാദമായത്. ബിഹാറിൽ ആർജെഡി സ്ഥാനാർത്ഥികൾ തോറ്റാൽ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ തെരുവുകളിലെ സംഭവങ്ങൾ ബിഹാറിലും ആവർത്തിക്കുമെന്ന് സുനിൽ സിംഗ് പറഞ്ഞു. ഈ പരാമർശത്തെ തുടർന്ന് സുനിൽ സിംഗിനെതിരെ കേസ് രേഖപ്പെടുത്തി.
Homepage Featured Kerala News

ആര്യ രാജേന്ദ്രൻ ഇനി കോഴിക്കോട്ടേക്കോ? രാഷ്ട്രീയപ്രവർത്തന കേന്ദ്രം മാറാൻ താല്പര്യം

തിരുവനന്തപുരം: തിരുവനന്തപുരം മേയർ പദവി ചുമതല അവസാനിച്ചതിനെ തുടർന്ന് ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തനം കോഴിക്കോട് കേന്ദ്രീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവം. പാർട്ടി അനുമതി ലഭിച്ചാൽ താമസവും പ്രവർത്തനവും കോഴിക്കോട്ടേക്ക് മാറ്റാനുള്ള ആലോചന ഗൗരവമായി പരിഗണിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ബാലുശ്ശേരി എംഎൽഎയും ആര്യയുടെ ഭർത്താവുമായ കെ.എം. സച്ചിൻദേവ്
Homepage Featured India News

ചെങ്കോട്ട സ്ഫോടനം: നിർണ്ണായക വിവരം പുറത്ത്, യാത്ര സൗകര്യം ഒരുക്കിയത് ആദിൽ റാത്തറുടെ സഹോദരൻ

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയ്ഷെ മുഹമ്മദ് സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരർ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തി. ഈ യാത്രകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത് ശ്രീനഗറിൽ അറസ്റ്റിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫർ ആണെന്നാണ് സൂചന. ആദിലിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തെ പുതിയ
Kerala Local News

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച മുൻ എസിപി കണ്ണൂരിൽ സിപിഎം സ്ഥാനാർത്ഥി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന മുൻ എസിപി കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥിയാകുന്നു. കണ്ണൂർ മുൻ എസിപി ടികെ രത്നകുമാറാണ് ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സര രം​ഗത്തുള്ളത്. എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയായിട്ടാണ് മത്സരരം​ഗത്തുള്ളത്. പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെയാണ് മത്സരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം