Home Archive by category News (Page 12)
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിന് സ്വാഭാവിക ജാമ്യം

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ശബരിമല മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ ജയിൽ
Homepage Featured Kerala News

കോഴിക്കോട് അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ, പുതിയങ്ങാടി ജിഎം യുപി സ്കൂളിൽ കുട്ടിക്ക് മർദ്ദനമേറ്റു; എറണാകുളം പെരുമ്പാവൂരിൽ ഇന്ത്യൻ ബാങ്ക് അടപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ സംഘർഷം. സമരാനുകൂലികളുമായി യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ദേശീയപണിമുടക്കിനിടെ പുതിയങ്ങാടി ജിഎം യുപി സ്കൂൾ ജീവനക്കാർ ജോലിക്കെത്തിയതിനെതിരെ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ സ്കൂളിലെ മുൻ പിടിഎ പ്രസിഡന്റിന്റെ മകന് പരുക്കേറ്റു. ലീ​ഗ് പ്രവർത്തകനായ ലാസർ എന്നയാളുടെ അടിയേറ്റാണ് വിദ്യാർത്ഥിക്ക് പരുക്കേറ്റത്.
Homepage Featured Kerala News

രാഹുലിന് മുൻകൂർജാമ്യം; മൂന്നുദിവസം ചോദ്യം ചെയ്യൽ, മൊബൈൽഫോൺ അന്വേഷണസംഘത്തിന് കൈമാറുക തുടങ്ങിയ വ്യവസ്ഥയിലാണ് ജാമ്യം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി. യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്ന് വിലയിരുത്തിയാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്. തന്നെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ
Homepage Featured Local News Opinion

ഇരിക്കൂർ നിയമസഭാമണ്ഡലം ഇത്തവണ ആര് ജയിക്കും; പ്രതീക്ഷ കൈവിടാതെ കോൺ​ഗ്രസ്, ഇരിക്കൂർ പിടിക്കാൻ സിപിഎം?

കണ്ണൂർ: കോൺ​ഗ്രസിനെ ഏറെക്കാലമായി പിന്തുണയ്ക്കുന്ന കണ്ണൂരിലെ ഒരു മണ്ഡലമാണ് ഇരിക്കൂർ. 39 വർഷത്തോളം കെസി ജോസഫിനെ മണ്ഡലം തുണച്ചു. പിന്നീട് കെസി ജോസഫ് മാറിയപ്പോഴും കോൺ​ഗ്രസിനെ തന്നെയായിരുന്നു ഇരിക്കൂർ പിന്തുണച്ചത്. എന്നാൽ ഒരുകാലത്ത് സിപിഐഎമ്മിലെ ഇകെ നായനാർ അടക്കം മത്സരിച്ച് ജയിച്ച മണ്ഡലം കൂടിയായിരുന്നു ഇരിക്കൂർ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ,
Homepage Featured Kerala News

കെകെ ശൈലജ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; കോണ്‍ഗ്രസ് നേതൃത്വത്തിനു കനുഗോലുവിന്റെ മുന്നറിയിപ്പ്

മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെകെ ശൈലജ എല്‍ഡിഎഫിന്റെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് നയിക്കുക പിണറായി വിജയന്‍ ആണെങ്കിലും പ്രചാരണ പരിപാടികളില്‍ അത്രത്തോളം പ്രാധാന്യത്തോടെ കെകെ ശൈലജ സജീവമാകും. തിരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന ശീലം എല്‍ഡിഎഫിനോ സിപിഎമ്മിനോ ഇല്ല. ഇത്തവണയും അങ്ങനെയൊരു പ്രഖ്യാപനം
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗക്കേസ്; മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സം​ഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു രാഹുലെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായത് എന്നും വിവാഹിതയായ യുവതി മറ്റൊരു ലൈം​ഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായി തെറ്റല്ല എന്നിരിക്കെ എങ്ങനെ
Homepage Featured India News

ഇന്ന് ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക്; രാത്രി 12 വരെ തുടരും, നാളെ രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധവും

ഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച സംയുക്ത പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാത്രി 12 വരെ പണിമുടക്ക് തുടരും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക. ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവന്നത് ഒഴിവാക്കുക. കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നീക്കം പിൻവലിക്കുക, ജോലിസ്ഥിരത
Homepage Featured Kerala News

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി: പത്തുലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം

തിരുവനന്തപുരം: ‘സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി-യുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് 2 മണിക്കൂറിനുള്ളിൽ നിലവിലുള്ള 10,18,042 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം ലഭിച്ചു . സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്ത 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനും പ്രതിമാസം 1,000 രൂപ ഇനി ലഭിച്ചു തുടങ്ങും.
Homepage Featured Kerala News

താൻ പാലായിൽ മത്സരിക്കുമെന്ന് മന്ത്രി റോഷി പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ട്; കാര്യങ്ങൾ പാർട്ടി ആലോചിച്ച് തീരുമാനിക്കും ജോസ് കെ മാണി

റോഷി തന്റെ കയ്യിൽ നിന്നു മൈക്കു പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ വേണ്ടെന്നും റോഷിയുമായുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഷി കേരള കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയിൽ നിന്നു വളർന്നു വന്ന ആളാണ്. ആ ചോരത്തിളപ്പ്
Homepage Featured Kerala News

വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

വയനാട്: വയനാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗര്‍ ഉന്നതിയിലെ മുരാശ വള്ളി (68)യാണ് മരിച്ചത്. വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാന്ധി നഗര്‍ ഉന്നതിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അയല്‍വാസികള്‍ മുരാശ വള്ളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.