ആലപ്പുഴ: ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തിയ മനുഷ്യന്‍റെ കാൽ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹത്തിന്‍റെ ഭാഗമാണെന്നാണ് നിഗമനം. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി കണ്ണൂര്‍ എടക്കാട് സ്വദേശി മനോഹരൻ മരിച്ചിരുന്നു. അപകടത്തിൽ മനോഹരന്‍റെ കാൽ വേര്‍പ്പെട്ടു പോയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കോഴിക്കോട്: പെണികുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ 70കാരനായ റിട്ട. അധ്യാപകന്‍ പിടിയില്‍. കോഴിക്കോട് പയ്യോളി മണിയൂര്‍ എളമ്പിലാട് സ്വദേശി മീത്തലെ പൊയില്‍ എം.പി വിജയന്‍ (70) ആണ് പിടിയിലായത്. മണിയൂര്‍ പഞ്ചായത്തുതല കേരളോത്സവം നടക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞതോടെ ഇയാള്‍ ഒളവില്‍ പോയി.
കിന്‍ഷാസ: കോംഗോയില്‍ മന്ത്രി സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) എംബ്രയർ ഇആർജെ-145 വിമാനം ആണ് തകർന്നത്. ലാൻഡിങ്ങിൽ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം കത്തിയമരുകയായിരുന്നു. ഖനി മന്ത്രി ലൂയിസ് വാട്ടം കബാംബയെ ലുവാലബയും സംഘവും സഞ്ചരിച്ച ചാർട്ടേഡ് വിമാനമാണ് കത്തിയത്. കൊബാൾട്ട് ഖനിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഖനിയിലെ
പത്തനംതിട്ട: ശബരിമലയിൽ ദര്‍ശനം കിട്ടാതെ ആരും മടങ്ങിപ്പോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ദർശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ ഉറപ്പുനൽകി. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ
ഡൽഹി: ഇന്ത്യയിൽ അഭയം തേടിയ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് വിട്ടുനൽകേണ്ടതില്ലെന്ന് ഇന്ത്യ. ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ലെങ്കിലും ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാരോപിക്കപ്പെട്ട് ഹസീനക്ക് ബംഗ്ലാദേശിൽ കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഡൽഹി: ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് സർവകലാശാല ചെയർമാനെ അറസ്റ്റുചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡിന് പിന്നാലെയാണ് അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിലായത്. സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ്
പത്തനംതിട്ട: ശബരിമലയിൽ സ്പോട് ബുക്കിങ്ങിൽ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനമായി. ഭക്തജനത്തിരക്ക് കൂടിയതോടെ ശബരിമലയിൽ വലയുകയാണ് തീർത്ഥാടകർ. ഇതിനു പരിഹാരമുണ്ടാക്കാനാണ് ദേവസ്വം ബോർഡ് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതോടൊപ്പം ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനവും ശബരിമലയിൽ ദേവസ്വം ബോർഡ് പ്രയോജനപ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ
പത്തനംതിട്ട: തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണെന്ന് വിഡി സതീശൻ പറഞ്ഞു. ദേവസ്വത്തിന്റെ സര്‍ക്കാരിന്റെയും അലംഭാവത്തെ തുടര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമലയില്‍ ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും
അഹമ്മദാബാദ്: ഗുജറാത്തിലെ മൊദാസയിൽ ആംബുലൻസിന് തീപിടിച്ചു. പിഞ്ചുകുഞ്ഞടക്കം നാല് മരണം. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിനാണ് തീപിടിച്ചത്. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകവെയാണ് തീപിടിച്ചതെന്ന് ആരവല്ലി പോലീസ് സൂപ്രണ്ട് (എസ്‌പി) മനോഹർസിങ് ജഡേജ പറഞ്ഞു. മൊദാസ പട്ടണത്തിൽ നിന്ന് ഒരു
പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ വൻ തിരക്ക്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തിയിരിക്കുകയാണ്. ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും


























