കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധി പറയുന്ന തീയതി ഉടൻ പ്രഖ്യാപിച്ചേക്കും. ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിൽ ഏപ്രിലിൽ കേസിൽ വാദം പൂർത്തിയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. നടപടിക്രമങ്ങളെല്ലാം
തിരുവനന്തപുരം:സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള നടപടികൾ പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർ(BLO)മാർ ‘കളക്ഷൻഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. വോട്ടർ പട്ടികയുടെ കൃത്യതയ്ക്കും സുതാര്യതയ്ക്കുമായി
കണ്ണൂർ: മുസ്ലിം ലീഗ് നേതാവായ ഉമർ ഫാറൂഖ് ബിജെപിയിൽ ചേർന്നു. പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായിരുന്ന ഉമർ ഫാറൂഖിനെ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻറ് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയ നിലപാടുകൾ തന്നെ ആകർഷിച്ചെന്നും അതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഉമർ മാധ്യമങ്ങളോട് പറഞ്ഞു.
വിമത സ്ഥാനാർഥിയെ പുറത്താക്കി സിപിഎം; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠൻ ഇനി പാർട്ടിക്ക് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സിപിഎമ്മിന്റെ വിമത സ്ഥാനാർഥിയായ കെ. ശ്രീകണ്ഠനെതിരെ സിപിഎമ്മിന്റെ നടപടി. ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫുമായ ശ്രീകണ്ഠനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. കടകംപള്ളി സുരേന്ദ്രനെതിരായ അദ്ദേഹത്തിന്റെ രൂക്ഷ വിമർശനവും പാർട്ടിയുടെ
ബെംഗളൂരു: യക്ഷഗാന കലാകാരന്മാർ സ്വവർഗാനുരാഗികൾ ആണെന്ന വിവാദ പരാമർശം നടത്തിയിരിക്കുകയാണ് കന്നഡ ഭാഷാ ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ പുരുഷോത്തമ ബിലിമാലെ. മൈസൂരു സർവകലാശാലയുടെ മാനസ ഗംഗോത്രി ക്യാമ്പസിൽ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് പ്രൊഫ. പുരുഷോത്തമ വിവാദ പരാമർശം നടത്തിയത്. കലാകാരന്മാരേയും കലാരൂപത്തേയും ആക്ഷേപിച്ച പ്രൊഫ. പുരുഷോത്തമയുടെ മാനസിക നില
കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. കോഴിക്കോട് കോർപ്പറേഷനിൽ എം വിനുവിന് കോൺഗ്രസ് സ്ഥാനാർത്ഥിയായായി മത്സരിക്കാൻ കഴിയില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വി എം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രറ്റി ആയത്കൊണ്ട് വിനുവിന് അനുകൂല ഉത്തരവ് നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാഷ്ട്രീയകാരും സാധാരണക്കാരും തമ്മിൽ
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപകരുടെ സർവീസ് സംബന്ധമായ വിവിധ വിഷയങ്ങളിൽ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ വിജിലൻസ് റെയ്ഡ് നടത്തി. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്ന പേരിൽ ഇന്ന് രാവിലെ പത്തു മുതൽ മിന്നൽ പരിശോധന നടന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ വരുന്ന റീജിയണൽ ഡെപ്യൂട്ടി
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ പുരോഗതികൾ വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. എസ്ഐആറിനുള്ള എന്യൂമറേഷൻ ഫോമിന്റെ വിതരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് രത്തൻ ഖേൽക്കർ അറിയിച്ചു.നിലവിൽ 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തിട്ടുണ്ടെന്നും 5 ലക്ഷം ഫോമുകൾ ഡിജിറ്റലൈസ് ചെയ്തുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം ബിഎൽഒമാർ ഭരണഘടന
തൃക്കാക്കര: നഗരസഭയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തൃക്കാക്കര നിയോജക മണ്ഡലം 125ാം ബൂത്തിലെ ബിഎല്‍ഒയായ റസീന ജലീല്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. തൃക്കാക്കര നഗരസഭയിലെ വി.എം നഗര്‍ വാര്‍ഡില്‍ നിന്നാണ് റസീന ജനവിധി തേടുക. കഴിഞ്ഞ ദിവസം വരെ എന്യൂമറേഷന്‍ ഫോമുകളുമായി വീടുകളിലെത്തിയ റസീന ഇനി വോട്ടുതേടിയായിരിക്കും എത്തുക. ആശാവര്‍ക്കര്‍ എന്ന
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂളഅ ബസ് പിന്നോട്ടെടുക്കുന്നതിനിടെ പ്ലേ സ്കൂൾ വിദ്യാർഥിയുടെ ദേഹത്ത് കയറി ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലാണ് സംഭവം. ഹെയ്‌സൽ ബെൻ (4) എന്ന വിദ്യാർഥിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇനായ ഫൈസൽ എന്ന വിദ്യർഥിക്ക് കാലിനും പരിക്കേറ്റു. സ്കൂൾ ബസിൽ വന്നിറങ്ങിയ ഹെയ്സൽ ബെൻ ക്ലാസിലേക്ക് പോകാനായി ബസിന് പിന്നിലൂടെ നടക്കുകയായിരുന്നു.


























