തൃശ്ശൂർ: തൃശ്ശൂരിൽ തീയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു. രാഗം തിയറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനും ആണ് വെട്ടേറ്റത്. ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 10 മണിയോടെ തൃശൂർ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വെച്ചാണ് സംഭവം. സുനിലിന്റെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് . ഇന്ന് മൂന്ന് മണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള സമയ പരിധി തീരുന്നത് തിങ്കളാഴ്ചയാണ്. പലയിടത്തും മുന്നണികൾക്ക് ഭീഷണിയായി വിമതർ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ. സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച എ പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തതെന്നാണ് വിവരം. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ പത്മകുമാർ കോന്നിയിലെ മുൻ എഎൽഎയായിരുന്നു. 2019-ൽ സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം പ്രസിഡന്റായിരുന്നു എ
കൊച്ചി: ജഡ്ജിമാർക്കിടയിൽ യൂണിയൻവൽക്കരണം അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷക അസോയേഷൻ പ്രസിഡന്‍റ് ചീഫ് ജസ്റ്റിസിന് കത്തു നൽകി. അസോയേഷൻ പ്രസിഡന്‍റ് യശ്വന്ത് ഷേണായിയാണ് കത്തു നൽകിയത്.ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിധത്തിലാണ് ജഡ്ജിമാരുടെ പ്രവർത്തനമെന്ന് കത്തിൽ പറയുന്നു. ബാർ ആസോസിയേഷൻ വാർഷിക യോഗത്തിൽ നിന്ന് 30 ജഡ്ജിമാർ വിട്ടുനിന്നതായും ഇത്
പത്തനംതിട്ട: ശബരിമലയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ഹാജരായത്. 2019ൽ സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം പ്രസിഡന്റായിരുന്നു എ പത്മകുമാർ. ഇന്നലെ വൈകുന്നേരത്തോടെയാണ് ചോദ്യം ചെയ്യലിന് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്ഐടി
ഡൽഹി: രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധി തള്ളി ഭരണഘടനാബെഞ്ച്. സമയപരിധി ഭരണഘടനാ വിരുദ്ധമെന്ന രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിച്ചാണ് വിധി. ഭരണഘടനാ ബെഞ്ചിന്റെ വിധി പുറത്തുവന്നതോടെ മൂന്നുമാസത്തിനു ശേഷവും ബില്ലുകളിൽ തീരുമാനമെടുക്കാതിരിക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സാധിക്കും. ഭരണഘടനയുടെ അനുച്ഛേദം 143 അനുസരിച്ചായിരുന്നു
തൃശൂർ: വീണ്ടും മുൻ എംഎൽഎയെ കളത്തിലിറക്കി കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മുൻ എംഎൽഎ അനിൽ അക്കര ജനവിധി തേടും. അനിലിന്റെ സ്വന്തം തട്ടകമായ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് മത്സരിക്കുന്നത്. മണ്ഡലം ഉപസമിതി ചേർന്നാണ് അനിൽ അക്കരയുടെ പേര് ശിപാർശ ചെയ്തത്. വടക്കാഞ്ചേരി മുൻ എംഎൽഎയായ അനിൽ അക്കര 2003 മുതൽ 2010 വരെ അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.
ഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. രാഷ്ട്രപതി ദ്രൗപതി മുർമു ഉന്നയിച്ച 14 ചോദ്യങ്ങളുമായി ബന്ധപ്പെട്ടതാണ് വിധി. തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നേരത്തേ ദ്രൗപതി മുർമു സുപ്രീംകോടതിയെ സമീപിച്ചത്. ബില്ലുകളിൽ
വാഷിംഗ്ടൺ: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട മേയർ സൊഹ്‌റാൻ മംദാനി തന്നെക്കാണാൻ അനുമതി ചോദിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ 21 വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇരുവരും കണ്ടുമുട്ടുമെന്ന് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇരു നേതാക്കളും തമ്മിൽ മാസങ്ങളായി നടന്ന രൂക്ഷമായ പൊതു
പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നരക്ക് ബിഹാർ തലസ്ഥാനമായ പട്നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും നേതൃത്വം നൽകുന്ന എൻഡിഎ വൻ വിജയം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ


























