കൽപ്പറ്റ: എസ്ഐആർ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കിട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ പണിയ ഭാഷയിൽ വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച വീഡിയോ സന്ദേശം ഒരുക്കി സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരിക്കുകയാണ് വയനാട് ജില്ലാ കളക്ടർ. ബിഎൽഒമാർ നമ്മുടെ വീടുകളിലെത്തുമെന്നും അവരോട്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ തുടരന്വേഷണം നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി. തുടരന്വേഷണത്തിനായി വിജിലൻസ് കോടതി പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അജിത് കുമാറിന്റെ ക്ലീൻചിറ്റ് റദ്ദാക്കിയത് തെറ്റായ നടപടിയാണെന്നും ഹൈക്കോടതി പറഞ്ഞു. പരാതിക്കാർ ആവശ്യമായ മുൻകൂർ അനുമതി തേടിയിതിന് ശേഷം വീണ്ടും പരാതി സമർപ്പിക്കാമെന്നും വ്യക്തമാക്കി.
കൊച്ചി: രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധി ഭരണഘടനാബെഞ്ച് തള്ളിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. സമയപരിധി ഭരണഘടനാ വിരുദ്ധമെന്ന രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിച്ചായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ വിധി. എന്നാൽ കേന്ദ്ര സർക്കാർ നിയമിക്കുന്ന ഗവർണർമാരുടെ രാഷ്ട്രീയം ബില്ലുകളിൽ
കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തും. നവംബർ 22, 23 തീയതികളിലാണ് സർവീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തക. ഒരു ട്രെയിൻ റദ്ദാക്കുമെന്നും ബാക്കി സർവീസുകള്‍ ഭാഗികമായും റാദ്ദാക്കുമെന്നും മറ്റുള്ളവ വഴിതിരിച്ചു വിടുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. പാലത്തിലെ സ്റ്റീല്‍ ഗർഡറുകള്‍ മാറ്റി പകരം പി എസ് സി ഗർഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍ക്ക്
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറാണെന്ന് റിമാന്‍ഡ് റിപ്പോർട്ട്. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം നല്‍കിയത് പത്മകുമാറാണ്. 2019 ഫെബ്രുവരിയിലായിരുന്നു ഇതിനായുള്ള നീക്കം പത്മകുമാര്‍ നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍,
ന്യൂഡൽഹി: മെട്രോയ്ക്ക് മുന്നിൽ ചാടി വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് സെന്റ് കൊളമ്പ സ്കൂളിലെ ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു. അധ്യാപകരുടെ മാനസിക പീഡനം മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതി വെച്ചിട്ടാണ് കുട്ടി ആത്‍മഹത്യ ചെയ്തത്. കഴിഞ്ഞ നവംബർ 18 നാണ് ഷൌര്യ പാട്ടിൽ ജീവനൊടുക്കിയത്. സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ മെട്രോ സ്റ്റേഷനിൽ മരിച്ച നിലയിൽ
ആദിലയ്ക്കും നൂറയ്ക്കുമെതിരെയുള്ള വിമർശനങ്ങളും ഹേറ്റ് ക്യാംപെയ്നുകളും അവസാനിക്കണമെന്ന് ഫൈസൽ എകെ മലബാർ
കോഴിക്കോട്: ആദിലയ്ക്കും നൂറയ്ക്കുമെതിരെയുള്ള വിമർശനങ്ങളും ഹേറ്റ് ക്യാംപെയ്നുകളും അവസാനിക്കണമെന്ന് മലബാർ ഗോൾഡ് എക്സിക്യുട്ടീവ് ഡയറക്ടറും കോ ഫൗണ്ടറുമായ ഫൈസൽ എകെ. ആദിലയും നൂറയുമായി സംബന്ധിച്ച വിഷയത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫൈസൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അവർക്ക് ഇഷ്ടപ്രകാരം ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് ഫൈസൽ പറഞ്ഞു. ‘തങ്ങളുടെ
തിരുവനന്തപുരം: 25 വർഷത്തിലേറെയായി ആർഎസ്എസ് പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയെ ആത്മഹത്യയ്ക്ക് പിന്നാലെ തള്ളിപ്പറഞ്ഞ ബിജെപി നിലപാടിൽ പ്രവർത്തകർക്ക് അതൃപ്തി. നിലപാടിൽ ആർഎസ്എസും പ്രതിഷേധിച്ചതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ്. സമൂഹമാധ്യമങ്ങളിൽ നേതൃത്വത്തിനെതിരെയുള്ള ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ വിമർശനം കടുത്തതോടെയാണ് ഖേദം
മലപ്പുറം: മുൻ എംഎൽഎ പി വി അൻവറിന്റെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. പി വി അൻവർ 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന കേസിൽ മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ പത്തോളം സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്. ഇക്കാലയളവിൽ അൻവർ
ന്യൂഡൽഹി: യുഎസ് ഉപരോധം ഇന്ന് നിലവിൽ വന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് റിലയൻസ് റിഫൈനറി നിർത്തി. വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ എത്തിക്കുന്നതാണ് നിർത്തിയത്. റഷ്യയിൽ നിന്നുള്ള രണ്ട് കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഈ ഉപരോധം ഇന്നാണ് നിലവിൽ വന്നത്. റിലയൻസ്


























