തിരുവനന്തപുരം: ട്രംപ്- മംദാനി ട്രംപ്- മംദാനി കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച്
കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിൽ. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താൻ ഡോ. ഷംഷീർ നിർദ്ദേശം നൽകി. വിവാഹ ദിവസം ഉണ്ടായ അപകടത്തെ തുടർന്നായിരുന്നു ആവണിയെ അത്യാഹിത വിഭാഗത്തിൽപ്രവേശിപ്പിച്ചത്.
ആലപ്പുഴ: ആലപ്പുഴയിലെ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥി അരുണിമ എം കുറുപ്പിന് മത്സരിക്കുന്നതിൽ തടസ്സമില്ല. ട്രാൻസ് വുമണാണ് അരുണിമ. നാമനിർദേശ പത്രികയുടെ സൂഷ്മപരിശോധനയിൽ വരണാധികാരി പത്രിക സ്വീകരിച്ചതോടെയാണ് അരുണിമയ്ക്ക് മത്സരിക്കാൻ അവസരമൊരുങ്ങുന്നത്. തന്റെ സ്ഥാനാർത്ഥിത്വത്തിൽ നിയമപരമായ തടസങ്ങള്‍ ഇല്ലെന്നും പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അരുണിമ
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒറ്റയടിക്ക് കൂടിയത് 1360 രൂപ. ഇന്നലെ രാവിലെ പവന് 320 രൂപ കുറഞ്ഞ വിപണിയിൽ വൈകുന്നേരം 360 രൂപ കൂടി കുറഞ്ഞിരുന്നു. ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 11,535 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത്
കൊച്ചി: വിവാഹ മോചന കേസുകളിലും കുടുംബ തർക്കങ്ങളിലും ഭാര്യയ്ക്കും കുട്ടികൾക്കും ജീവനാംശം നൽകുന്നതിൽ ഭർത്താവിന്റെ വരുമാനം പരിഗണിക്കുമ്പോൾ വായ്പ തിരിച്ചടവ് കണക്കിലെടുക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിന്റേതാണ് തീരുമാനം. ജീവനാംശം കണക്കുകൂട്ടുമ്പോൾ വരുമാനം കുറച്ച് കാണിക്കാൻ വായ്പകളും ഇഎംഐകളും ഇൻഷുറൻസ് അടവുകളും കണക്കിൽ കാണിക്കുന്നതിനെതിരെയാണ്
കൊച്ചി: നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന് എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരന്റെ പരാതിയിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു. എറണാകുളം പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ ബൈജുവിനെതിരെയാണ് നടപടി. പരാതിക്കാരനായ പൊലീസുകാരൻ പാലാരിവട്ടത്തെ ഒരു സ്പായിൽ പോയിരുന്നു. ഇവിടുത്തെ ഒരു ജീവനക്കാരിയുടെ സ്വർണ്ണമാല കാണാതായി എന്നു പറഞ്ഞാണ് എസ് ഐ 4 ലക്ഷം രൂപ പൊലീസുകാരിൽ നിന്ന് വാങ്ങിയത്. പണം
കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുപരിസരത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമസ്ഥൻ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി ആണെന്നും സാമ്പത്തിക തർക്കത്തിനിടയിൽ തലക്കടിച്ചു കൊന്നു എന്നാണ് പ്രതി ജോർജ് മൊഴി നൽകിയിരിക്കുന്നത്. വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ
ഡൽഹി:രാജ്യത്ത് തൊഴിൽ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി ലേബർ കോഡുകൾ പ്രാബല്യത്തിൽ. 2019-20 കാലയളവിൽ പാർലമെന്റ് പാസാക്കിയ നാല് കോഡുകളും ബന്ധപ്പെട്ട നിയമങ്ങളും വെള്ളിയാഴ്ച കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കുള്ള തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു. ലേബർ കോഡുകൾ ‘ജെന്റർ ന്യൂട്രൽ’ ആണെന്നും
ന്യൂഡൽഹി: യമുനയിൽ വീണ്ടും വിഷപ്പത അടിഞ്ഞുകൂടുന്നു. ഛഠ് പൂജാ സമയത്ത് രാസവസ്തുക്കൾ തളിച്ച് പത നീക്കം ചെയ്തിരുന്നു. വീണ്ടും പത അടിഞ്ഞ സാഹചര്യത്തിൽ സ്പീഡ് ബോട്ടുകൾ ഇറക്കി പത നീക്കം ചെയ്യാൻ വേണ്ടിയാണ് സർക്കാർ ശ്രമം. ബോട്ടുകൾ വിഷപ്പതയ്ക്കു മുകളിലൂടെ ഓടിച്ച് പത അലിയിച്ച് കളയാനാണ് ശ്രമം. വിഷപ്പതയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചയായതിന് പിന്നാലെയാണ് സർക്കാർ നീക്കം.


























