മാനന്തവാടി: 3 കോടി രൂപയുടെ മാനന്തവാടി കുഴൽപ്പണക്കേസിൽ മുഖ്യപ്രതി സൽമാന് പൊലീസ് സബ് ഇൻസ്പെക്ടറുമായി ബന്ധം. സല്‍മാന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ഫോണില്‍ വിളിച്ചതായി കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുഴൽപ്പണക്കേസിൽ ഉദ്യോഗസ്ഥൻ നേരിട്ടോ അല്ലാതെയോ സഹായിച്ചോ എന്ന് കസ്റ്റംസ് പരിശോധിച്ചുവരികയാണ്.
ഡൽഹി: നിശ്ചിത സമയത്തിനുള്ളിൽ എസ്ഐആർ പൂർത്തിയാക്കാത്തതിനാൽ ഡൽഹി നോയിഡയിൽ 60 ബിഎൽഒമാർക്കെതിരെയും ഏഴ് സൂപ്പർവൈസർമാർക്കെതിരെയും പൊലീസ് കേസെടുത്തു. ഗ്രേറ്റർ നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജനപ്രാതിനിധ്യ നിയമത്തിലെ 32-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ ബിഎൽഒമാരുടെ പ്രശ്നങ്ങൾ ചർച്ചയാകുന്നതിനിടെയാണ് രാജ്യ തലസ്ഥാനത്ത് ബിഎൽഒമാർക്കെതിരെ
മുംബൈ: സൈനികരുടെ സമ്പാദ്യം 140 കോടി ജനങ്ങളുടെ അനുഗ്രഹമാണെന്നും അവരോട് എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും ചോദിച്ചാൽ രാജ്യത്തെ സംരക്ഷിക്കുന്നുവെന്ന് പറയണമെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ശനിയാഴ്ച മുംബൈയിൽ വെച്ച് നടന്ന ഗ്ലോബൽ പീസ് ഓണേഴ്‌സ് 2025 ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ. രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങൾ എടുത്തു പറഞ്ഞായിരുന്നു ഷാരൂഖ് തന്റെ പ്രസംഗം ആരംഭിച്ചത്.
വിനോദയാത്ര പോയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ; ആരോഗ്യവകുപ്പ് അധികൃതർ പരിശോധന തുടങ്ങി
കാസർകോട്: വിനോദയാത്ര പോയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധയേറ്റു. കാസർകോട് കക്കാട്ട് ഗവ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ. കുട്ടികളും അധ്യാപകരും ബാണാസുര സാഗർ അണക്കെട്ടിനടുത്ത് നിന്ന് ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷണപദാർത്ഥം കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് 40 വിദ്യാർത്ഥികളും നാല് അധ്യാപകരും ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നിന്ന്
കൊച്ചി: രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. സമഗ്ര മാറ്റങ്ങളാണ് പുതിയ ലേബർ കോഡുകൾ കൊണ്ടുവന്നിരിക്കുന്നത്. ശമ്പളം മുതൽ ഗ്രാറ്റുവിറ്റി വരെയുള്ള എല്ലാ നിയമങ്ങളിലും പുതിയ ഈ നിയമങ്ങൾ മാറ്റം വരുത്തി. 29 പഴയ തൊഴിൽ നിയമങ്ങൾക്ക് പകരം നിലവിൽ വന്ന, നാല് പുതിയ തൊഴിൽ കോഡുകളാണ് നടപ്പിലാക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സ്കൂളിനു സമീപം 161 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. 20 കിലോയോളം ഭാരമുള്ള സ്ഫോടകവസ്തുക്കളാണ് അൽമോറ ജില്ലയിലെ ദബാര ഗ്രാമത്തിലെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം കണ്ടെത്തിയത്. പ്രിൻസിപ്പൽ സുഭാഷ് സിങ്ങാണ് കുറച്ചു പായ്ക്കറ്റുകളിൽ നിറച്ചനിലയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഡോഗ് സ്ക്വാഡും ബോംബ്
ചെന്നൈ: രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെയുടെ സംവാദ പരിപാടികൾ ഇനി ക്യൂആർകോഡുള്ള ടിക്കറ്റുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. കരൂർ ദുന്തത്തിന്റെ പാശ്ചാത്തലത്തിലാണ് ടിവികെ തങ്ങളുടെ പരിപാടിക്ക് ജനങ്ങളെത്തുന്നത് നിയന്ത്രിക്കുന്നത്. 2000 പേരെ മാത്രം പങ്കെടുപ്പിച്ച് രാഷ്ട്രീയ സംവാദങ്ങളും പൊതു സമ്പർക്കപരിപാടികൾ നടത്തുമെന്നാണ് വിജയ്‌യുടെ തമിഴക വെട്രി
കൊച്ചി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യുടെ ഇന്ത്യ സ്‌പോര്‍ട്‌സ് പുരസ്‌കാരം സ്വന്തമാക്കി റിലയന്‍സ് ഫൗണ്ടേഷൻ. മികച്ച രീതിയില്‍ കായികയിനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കുള്ള പുരസ്‌കാരമാണ് റിലയൻസ് ഫൗണ്ടേഷന് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് പുരസ്‌കാരം റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത
തിരുവനന്തപുരം: മുൻ എം എൽ എ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തേക്കും. ഈ ആഴ്ച അൻവറിനോട് കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകും. കളളപ്പണ നിരോധന നിയമപ്രകാരം അൻവറിന്റെ മലപ്പുറം ഒതായിയിലെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്‍ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയുമായി
പത്തനംതിട്ട: ശബരിമലയിൽ സുരക്ഷയ്ക്കായി കേന്ദ്രസേന എ ത്തി. ഇക്കുറിയും മലയാളിയാണ് ശബരിമലയിൽ കേന്ദ്രസേനയെ നയിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് കോയമ്പത്തൂർ 105 ബറ്റാലിയനിൽ നിന്നും കൊല്ലം ആശ്രാമം സ്വദേശി ബിജുറാമിൻ്റെ നേതൃത്വത്തിലുള്ള 140 സേനാം ഗങ്ങളാണ് എത്തിയത്. സേനയെ 13 പോയിൻ്റുകളിലായി വിന്യസിച്ചു. താഴെ തിരുമുറ്റം, വടക്കേ നട, തെക്കേനട, ഭസ്മക്കുളം, അരവണ കൗണ്ടർ, നടപ്പന്തൽ,


























