കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ 404 വാഹനങ്ങൾ കുവൈത്തിൽ പിടിച്ചെടുത്തു. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പ്രത്യേക ക്യാമ്പയിനുകളിൽ 404 വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. അപകടകരമായ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി എൻ വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന് രമേശ് ചെന്നിത്തല. അയ്യപ്പ സംഗമത്തിൻ്റെ കണക്കിൽ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ദേവസ്വം ബോർഡിന് പണം കൊടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും ഇല്ല. അയ്യപ്പസംഗമം സർക്കാർ പിടിച്ച പുലിവാലാണ്. സർക്കാർ ചെലവിൽ നടത്തില്ല എന്ന് സർക്കാർ
മലപ്പുറം: 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇന്നലെ രാത്രിയോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പ് മമ്പാട് റിട്ടയർ ആയ ശേഷം മുഴുവൻ സമയ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടത്തിയത് വഴി ദേവസ്വം ബോർഡിനും സർക്കാരിനും ഉണ്ടായ ഭീമമായ സാമ്പത്തിക ചെലവ് നികത്താൻ ഈ മാസം 17 നുള്ള ദേവസ്വം യോഗം നിർണായക തീരുമാനങ്ങളെടുത്തേക്കും. പരിപാടി സ്പോൺസർ ചെയ്യുമെന്ന് ഏറ്റിരുന്നവരെ ഉടനെ കണ്ടെത്തി തുക ദേവസ്വത്തിൽ അടപ്പിക്കാൻുള്ള നടപടിയാണ് ആദ്യം സ്വീകരിക്കുക. ഇതോടൊപ്പം പരിപാടി നടത്താൻ കരാർ ഏൽപ്പിച്ചിരുന്ന ഊരാളുങ്കൽ സർവീസ് സൊസൈറ്റിയോട്
പത്തനംതിട്ട: ശബരിമലയിൽ സ്വർണമോഷണവുമായി ബന്ധപ്പെട്ട് എസ്ഐടി പരിശോധന തുടരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരണം രണ്ടാം ദിവസവും തുടരുകയാണ്. ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികൾ ഇന്നലെ അന്വേഷണ സംഘം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ പാളികൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിക്കും. ലീഗൽ മെട്രോളജി ഗോൾഡ് അസസ്മെൻ്റ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ ആര് നയിക്കും എന്നതിൽ കോൺഗ്രസിൽ തർക്കം നിലനിന്നിരുന്നു. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ് പ്രചാരണം നയിക്കാൻ യോഗ്യനെന്ന് ഒരുവിഭാഗം നിലപാടെടുത്തപ്പോൾ മറ്റൊരു വിഭാഗം വിഡി സതീശനെയായിരുന്നു പിന്തുണച്ചത്. ഇതിനിടെ നടന്ന എസ്എൻഡിപി-എൻഎസ്എസ് സഖ്യ ചർച്ചകൾക്കിടെ വിഡി സതീശനെ രൂക്ഷമായി വിമർശിച്ച്
ഡൽഹി: ഫ്രാൻസിൽ നിന്ന് 114 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അക്വിസിഷൻ കൗൺസിലിന്റെ അംഗീകാരം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. 3.25 ലക്ഷം കോടി രൂപ ചെലവിലാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. നേരത്തേ വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങിയതിനും നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്ക് കരാർ നൽകിയതിനും പുറമേയാണ് 114
ഡൽഹി: യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് SNDP അംഗങ്ങളായ വി വിജയകുമാർ, ധർമ്മരാജൻ എന്നിവർ സുപ്രീംകോടതിയിൽ ഹർജി നൽകി. പ്രാതിനിധ്യ വോട്ടവകാശം പുനഃസ്ഥാപിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് ഇവർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അഭിഭാഷകരായ ജെയിംസ് പി തോമസ്, എ കാർത്തിക് എന്നിവരാണ് ഹർജി കോടതിയിൽ സമർപ്പിച്ചത്. എല്ലാ അംഗങ്ങള്‍ക്കും
ബാംഗ്ലൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സിജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി കർണാടകയിലെ പ്രത്യേക അന്വേഷണസംഘം. റോയ് ആത്മഹത്യ ചെയ്ത ദിവസം ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിട്ടില്ലെന്നാണ് പൊലീസ് സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ റെയ്‍ഡിനിടെ റോയ് ആത്മഹത്യ ചെയ്തെന്നായിരുന്നു നേരത്തേ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം നടത്താൻ ഊരാളുങ്കലിന്‍റെ സഹസ്ഥാപനത്തിന് കരാര്‍ നൽകിയത് ടെന്‍ഡറില്ലാതെയെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ. പത്തു ശതമാനം അധിക തുകയ്ക്കാണ് കരാര്‍ നൽകിയത് എന്നും ജിഎസ്ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റർക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും

























