Home Archive by category News (Page 108)
Homepage Featured India News

സിന്ദൂറിനിടെ ഉറിയിൽ പാക് ആക്രമണം; ജലവൈദ്യുത നിലയത്തെയും ​ഗ്രാമീണരേയും സംരക്ഷിച്ചതിന് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർക്ക് അം​ഗീകാരം

ഡൽഹി: ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ഭാ​ഗത്തുനിന്ന് ആക്രമണം ഉണ്ടായതായി സിഐഎസ്എഫ്. ഉറി ജലവൈദ്യുത പദ്ധതികളെ ലക്ഷ്യം വച്ചുള്ള ഡ്രോണാക്രമണമുണ്ടായെന്നും ഇതിനെ ഫലപ്രദമായി നേരിട്ടുവെന്നുമാണ് സിഐഎസ്എഫ് പറയുന്നത്. ജലവൈദ്യുത നിലയത്തെയും ​ഗ്രാമീണരേയും
Homepage Featured Kerala News

സ്വർണക്കൊള്ള: ശബരിമല തന്ത്രിമാർ എസ്എടിക്കു മുന്നിൽ മൊഴിനൽകി, മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിമാർ എസ്എടിക്കു മുന്നിൽ മൊഴിനൽകി. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അതേസമയം നേരത്തേ അറസ്റ്റുചെയ്ത മുരാരിബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വര്‍ണപ്പാളി
Homepage Featured News World

റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുന്നു

ന്യൂയോര്‍ക്ക്:റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനവുമായി യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേ​രിക്ക മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയോട് സഹകരിക്കുന്നതായും പൊതു ധാരണയായെന്നും യുക്രെയ്ൻ വ്യക്തമാക്കി. റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ മൂന്നു വർഷം പിന്നിട്ട റഷ്യ യുക്രൈൻ യുദ്ധം അവസാനിക്കാനുള്ള വഴിയാണ് തെളിയുന്നത്. യുഎസ് മുൻപുണ്ടാക്കിയ
Kerala Lead News News

ഭവനരഹിത കുടുംബങ്ങൾക്ക് എംഎ യൂസഫലിയുടെ കൈത്താങ്ങ്; പത്ത് കുടുംബങ്ങൾക്ക് കൂടി വീട് നൽകും, ഒരു കോടിയുടെ ചെക്ക് കൈമാറി

കൊച്ചി : സുരക്ഷിതമായൊരു വീട് എന്ന പത്ത് കുടുംബങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. ഭവനഹരിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സഹായം. 24 കണക്ടുമായി സഹകരിച്ചാണ് നിർധനരായ പത്ത് കുടുംബങ്ങൾക്ക് കൂടി വീടുകൾ നിർമ്മിക്കുന്നത്. പദ്ധതിക്കായി എംഎ യൂസഫലിക്ക് വേണ്ടി, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻബി സ്വരാജ്, ഒരു കോടി രൂപയുടെ ചെക്ക് 24 ന്യൂസ്
Kerala Local News

പമ്പയിൽ ഇനി സദ്യ തന്നെ; ഭക്തർക്ക് പപ്പടവും പായസവും ഉൾപ്പെടുന്ന ഭക്ഷണം നൽകുമെന്ന് കെ ജയകുമാർ

പത്തനംതിട്ട: ശബരിമലയിൽ പായസവും പപ്പടവുമുൾപ്പെടെയുള്ള സദ്യയൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ. നേരത്തെ ഉച്ചയ്ക്ക് മെനുവിൽ ഉണ്ടായിരുന്നത് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്നാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയകുമാർ. നല്ല ഭക്ഷണം നൽകാൻ ഭക്തന്മാർ
Homepage Featured Kerala News

എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്ത്; എസ്ഐആര്‍ പ്രവർത്തനങ്ങൾക്ക് സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്ന സംഭവം അംഗീകരിക്കാനാകില്ല: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീണ്ടും കത്തയച്ചു. എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടര വർഷകാലമായി കേന്ദ്രസർക്കാർ എസ് എസ് കെ ഫണ്ട് അനുവദിക്കുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഫണ്ടും ഉടൻ
Homepage Featured India News

ഭൂമിക്കു പുറത്ത് ജീവനുണ്ടോ?; ഇന്ത്യയുമായി ചേർന്ന് ജപ്പാൻ മൗന കിയയിൽ ഭീമൻ ടെലിസ്കോപ്പ് ഒരുക്കുന്നു

ഡൽഹി: പ്രപഞ്ചത്തെക്കുറിച്ചുള്ള ഒട്ടേറെ കണ്ടെത്തലുകളിലേക്ക് നയിക്കാവുന്ന സംയുക്ത പദ്ധതിക്കായി കൈകോർത്ത് ഇന്ത്യയും ജപ്പാനും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലിസ്കോപ്പുകളൊന്നായ ടിഎംടി(തേര്‍ട്ടി മീറ്റര്‍ ടെലിസ്‌കോപ്പ്) നിർമിക്കാനാണ് ഇരുരാജ്യങ്ങളും കൈകോർക്കുന്നത്. അന്യ​ഗ്രഹജീവികൾ ഉണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുക, തമോ​ഗർത്തങ്ങൾ, വിദൂര ​​ഗാലക്സികൾ തുടങ്ങിയവയെക്കുറിച്ച്
Homepage Featured Kerala News

ഒരു വിഷയത്തില്‍ ഒരു വ്യക്തിക്കെതിരെ രണ്ടുതവണ എങ്ങനെ നടപടിയെടുക്കും? രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

രാഹുലിനെതിരെ കോണ്‍ഗ്രസ് ഒരു നടപടി എടുത്തതാണ്.ഒരു വിഷയത്തില്‍ ഒരു വ്യക്തിക്കെതിരെ രണ്ടുതവണ എങ്ങനെ നടപടിയെടുക്കും. രാഹുല്‍ പ്രചാരണത്തിന് ഇറങ്ങിയത് സംഘടനാപരമായ വിഷയമാണ്. ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷനോട് ചോദിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. സ്വർണക്കൊളളയില്‍ സിപിഎം എന്ത് നടപടി സ്വീകരിച്ചുവെന്നും സതീശൻ ചോദിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് അടിത്തറ
Homepage Featured Kerala Local News

ശബരിമല സ്വർണക്കൊള്ള: ചുമതല ഏൽപിച്ചവർ നീതി പുലർത്തിയില്ല: എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്നാണ് എം വി ​ഗോവിന്ദൻ പ്രതികരിച്ചത്. എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടി ഉണ്ടാകും എന്നും എം വി ഗോവിന്ദൻ
Homepage Featured Kerala Local News

പത്തനംതിട്ടയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു

പത്തനംതിട്ട: കോന്നിയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു. കോന്നി ജമാഅത്ത് സെക്രട്ടറി കാസിം കോന്നിക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റയാളെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തില്‍ വെള്ളപ്പാറ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. ഇയാൾ പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾ കല്ലുകൊണ്ട്