Home Archive by category News (Page 107)
Homepage Featured Kerala News

പതിവ് തെറ്റാതെ ഈ വര്‍ഷവും സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ നിന്ന് കത്തുകളുടെ പ്രവാഹം

പിന്‍ 689713, ഇതൊരു സാധാരണ പിന്‍കോഡ് അല്ല. നമ്മുടെ രാജ്യത്ത് സ്വന്തമായി രണ്ടു പേര്‍ക്ക് മാത്രമേ പിന്‍കോഡ് ഉള്ളൂ. ഒന്ന് രാഷ്ട്രപതിക്കും മറ്റൊന്നു ശബരിമലയിലെ സ്വാമി അയ്യപ്പനും. മറ്റ് നിരവധി സവിഷേതകളും ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസിനുണ്ട്. 1963 ലാണ് ശബരിമലയല്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം
Homepage Featured Kerala News

മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നു;ലേബർ കോ‍ഡിൽ പ്രതികരിച്ച് തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ലേബർ കോ‍ഡ് സംബന്ധിച്ച് മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറാകില്ലെന്നും വിഷയം ചർച്ച ചെയ്യാൻ നാളെ ട്രേഡ് യൂണിയനുകളുടെ യോ​ഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക്‌ മേൽ കടുത്ത സമ്മർദ്ദം ഉണ്ടായെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ലെന്നും
Homepage Featured Kerala News

ഞങ്ങളുടെ സത്യസന്ധത തെളിഞ്ഞു; കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചു; സാമ്പത്തിക തട്ടിപ്പുകേസിലെ വിവരങ്ങൾ പങ്കുവെച്ച് കൃഷ്‍ണകുമാറിന്റെ എഫ് ബി പോസ്റ്റ്

തിരുവനന്തപുരം: ദിയ കൃഷ്‍ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പിതാവ് കൃഷ്‍ണകുമാർ. കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചെന്നും സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ 66 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കാര്യം വ്യക്തമായെന്നും കൃഷ്‍ണകുമാർ ഫേസ്‍ബുക്കിൽ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
Homepage Featured India News

ഗൂ​ഗിൾ മീറ്റ് ഇന്ത്യയിൽ പലയിടത്തും പണിമുടക്കി; ഉപഭോക്താക്കൾക്ക് വ്യാപകപരാതി

ഡൽഹി: ജനപ്രിയ ഓൺലൈൻ വീഡിയോ കോൾ, മീറ്റിംഗ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ മീറ്റ് ബുധനാഴ്ച ഇന്ത്യയിലെ നിരവധി ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമായി. പ്ലാറ്റ്‌ഫോമിലെ ഓൺലൈൻ മീറ്റിംഗുകളിൽ ചേരുന്നതിനിടെ ഉപയോക്താക്കൾക്ക് വ്യാപകമായി തടസ്സങ്ങൾ നേരിട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഔട്ടേജ് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടറിന്റെ റിപ്പോർട്ടനുസരിച്ച് ഉച്ചയ്ക്ക് 12:29 വരെ ഇന്ത്യയിൽ കുറഞ്ഞത് 1,760
Homepage Featured Kerala News

സെയ്നാർ ചുഴലിക്കാറ്റ്; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മലാക്ക കടലിടുക്കിനും അതിനോട് ചേർന്നുള്ള വടക്കുകിഴക്കൻ ഇന്തോനേഷ്യയ്ക്കും മുകളിൽ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ ഇന്തോനേഷ്യൻ തീരം കടന്നു. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്ന സെയ്നാർ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വരെ വീശിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക്
Homepage Featured India News

‘കോൺഗ്രസുകാർക്കിടയിൽ രഹസ്യ കരാർ ഉണ്ടായിരുന്നു’; മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഡികെ ശിവകുമാറിന് അതൃപ്തി

ബം​ഗളൂരു: കർണാടകയിൽ വീണ്ടും അധികാര പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ചൊവ്വാഴ്ച തന്റെ മണ്ഡലമായ കനക്പുര സന്ദർശിച്ചപ്പോഴായിരുന്നു ഡികെ ശിവകുമാർ അതൃപ്തി പ്രകടമാക്കിയത്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് അഞ്ചാറ് കോൺഗ്രസുകാർക്കിടയിൽ ഒരു രഹസ്യ കരാർ ഉണ്ടായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. എന്നാൽ പാർട്ടിയെ
Homepage Featured Kerala Local News

പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി; രണ്ട് വനിതാ പൊലീസുകാർക്കും എഎസ്ഐയ്ക്കും പരുക്ക്

കൊല്ലം: ടിയർ ഗ്യാസ് ഷെൽ പൊട്ടി പൊലീസുകാർക്ക് പരുക്ക്. രണ്ട് വനിതാ പൊലീസുകാർക്കും എഎസ്ഐയ്ക്കും ആണ് പരുക്കേറ്റത്. കരുനാ​ഗപ്പള്ളിയിലാണ് സംഭവം. പരിശീലനത്തിനിടെയാണ് ടിയർ ഗ്യാസ് ഷെൽ പൊട്ടിയത്. ചവറ സ്റ്റേഷനിലെ പൊലീസുകാരായ കീർത്തന, ആര്യ എന്നിവർക്കും തെക്കുംഭാഗം സ്‌റ്റേഷനിലെ എഎസ്ഐ ഹരിലാലിനുമാണ് പരിക്കേറ്റത്. പരുക്കേറ്റ പൊലീസുകാരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Homepage Featured India News

ബാസ്കറ്റ് ബോള്‍ പോള്‍ ദേഹത്തേക്ക് ഒടിഞ്ഞു വീണു; ദേശീയ താരത്തിന് ദാരുണാന്ത്യം; അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു

റോത്തക്ക്: പരിശീലനത്തിനിടെ ബാസ്കറ്റ് ബോള്‍ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. 16 വയസ്സുള്ള ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ മാജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലാണ് അപകടം നടന്നത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് ചാമ്പ്യൻഷിപ്പില്‍ നിരവധി
Homepage Featured Kerala Local News

പട്ടിക വർ​ഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ;ജില്ലാ ട്രൈബൽ ഓഫീസിൽ എത്തിക്കാതെ പുഴയരികിൽ തള്ളിയതെന്ന് ആരോപണം

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് പട്ടികവർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാ​ഗത്തിലെ കുട്ടികൾക്ക് പട്ടികവർഗ വകുപ്പ് നൽകുന്ന ധന സഹായത്തിനായുള്ള അപേക്ഷകളാണ് തള്ളിയ നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകളാണ് യാക്കരയിലെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്.
Homepage Featured India News

ജെമിനി പണിയാകും; വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്‌ടിച്ച്‌ യുവാവിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഗൂഗിളിന്‍റെ ജെമിനി നാനോ ബനാന എഐ ടൂള്‍ പണിയാകും എന്ന് യുവാവിന്റെ മുന്നറിയിപ്പ്. എഐ ടൂള്‍ ഉപയോഗിച്ച് വ്യാജ ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ നിർമ്മിച്ചാണ് ബെംഗളൂരുവിലെ ടെക്കിയുടെ മുന്നറിയിപ്പ്. ഹർവീൻ സിംഗ് ഛദ്ദ എന്ന എക്‌സ് യൂസര്‍ പങ്കിട്ട ആധാര്‍ കാര്‍ഡിന്‍റെയും പാന്‍ കാര്‍ഡിന്‍റെയും ജെമിനി ചിത്രങ്ങളാണ് നാനോ ബനാനയുടെ കൃത്യതയെ കുറിച്ച് ആശങ്ക പടര്‍ത്തുന്നത്.