Home Archive by category News (Page 106)
Homepage Featured News World

ഇന്ത്യൻ മഹാസമുദ്രത്തിൽ 6.5 തീവ്രതയിൽ ഭൂകമ്പം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല

ജക്കാർത്ത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.5 തീവ്രതയിൽ ഭൂകമ്പം. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്താണ് ( ഇന്ത്യൻ മഹാസമുദ്രത്തിൽ) 6.5 M തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി INCOIS റിപ്പോർട്ട് ചെയ്തത്. കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും INCOIS അറിയിച്ചു. അതേ സമയം, ഭൂകമ്പം 10
Homepage Featured Kerala News

ഒരേയൊരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി; പുരുഷന്മാർ കൂടുതൽ മലപ്പുറത്ത് മാത്രം; അന്തിമ സ്ഥാനാർത്ഥി പട്ടിക എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറായി. ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മാത്രമാണ് മത്സര രംഗത്തുള്ളത്. അത് തിരുവനന്തപുരം ജില്ലയിലാണ്. സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ സ്ഥാനാർത്ഥികളായ ഏക ജില്ല മലപ്പുറം. ബാക്കി 13 ജില്ലകളിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതൽ
Homepage Featured Kerala News

കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര പിഴവ്

കോഴിക്കോട്: പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര പിഴവ്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത്. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനം ഉണ്ടായത്. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സർവകലാശാല
Homepage Featured Kerala News

ആശുപത്രികളിൽ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണം; നിരവധി നിർദേശങ്ങളുമായി ഹൈക്കോടതി ഉത്തരവ്, നിയമം പാലിച്ചില്ലെങ്കിൽ കർശന നടപടി

കൊച്ചി: മുൻകൂർ പണം അടയ്ക്കാത്തതിന്റെ പേരിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജീവൻ രക്ഷിക്കാനുള്ള ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതിയുടെ മാർഗനിർദേശം. കേരളാ ​ഗവണ്മെന്റ് പാസാക്കിയ നിയമം ഭരണഘടനാപരമാണെന്നും പാലിച്ചില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും കോടതി പറഞ്ഞു. റിസപ്ഷൻ/അഡ്മിഷൻ ഏരിയ, വെബ് സൈറ്റ് എന്നിവിടങ്ങളിൽ ചികിത്സാനിരക്ക്
Homepage Featured News World

വൈറ്റ് ഹൗസിന് സമീപത്തെ വെടിവയ്പ്പ്; ആ മൃഗം ഇതിന് വലിയ വില കൊടുക്കേണ്ടി വരും; അക്രമിക്കെതിരെ ട്രംപ്

വാഷിംഗ്ടൺ ഡി സി: വാഷിംഗ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് വെടിവെയ്പ്പിൽ ഗുരുതര പരിക്കേറ്റ ആക്രമണം ഭീകരപ്രവർത്തനമാണെന്ന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആ മൃഗം ഇതിന് വലിയ വില കൊടുക്കേണ്ടി വരും എന്നാണ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ പ്രതികരിച്ചത്. ‘ഇത് ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയുമാണ്, രാജ്യത്തിനും മനുഷ്യരാശിക്കുമെതിരായ
Homepage Featured India News

ഡൽഹിയിൽ GRAP-III നിയന്ത്രണങ്ങൾ നീക്കി; വായു ​ഗുണനിലവാരത്തിൽ പ്രകടമായ മാറ്റമില്ല, ‘വളരെ മോശം’ എന്ന് കണക്കുകൾ

ഡൽഹി: ഡൽഹി-എൻ‌സി‌ആറിലെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) മൂന്നാം ഘട്ട പ്രകാരമുള്ള നിയന്ത്രണങ്ങൾ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ പിൻവലിച്ചതിന് ശേഷവും ഡൽഹിയിൽ വായുവിന്റെ ​ഗുണനിലവാരം ‘വളരെ മോശം’ എന്ന നിലയിൽ തന്നെ തുടരുന്നു. രാവിലെ 8 മണിക്ക് നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക 351 എന്ന നിലയിൽ ആണ്. ഡൽഹി-എൻ‌സി‌ആർ മേഖലയിലെ വായു മലിനീകരണത്തെ
Homepage Featured India News

എഐഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുൻ എംഎല്‍എ കെ എ സെങ്കോട്ടയ്യൻ ടിവികെയില്‍

ചെന്നൈ: എഐഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുൻ എംഎല്‍എ കെ എ സെങ്കോട്ടയ്യൻ ടിവികെയില്‍ ചേരും. ചെന്നൈയിലെ ടിവികെ ഓഫീസില്‍ ഇന്ന് രാവിലെ വിജയ് യിൽ നിന്നാണ് സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിക്കുക. കഴിഞ്ഞ ദിവസം വിജയ് യുമായി സെങ്കോട്ടയ്യൻ രണ്ട് മണിക്കൂർ ചർച്ച നടത്തിയിരുന്നു. ടിവികെയിലേക്കെത്തുന്ന സെങ്കോട്ടയ്യന് സംഘടന സെക്രട്ടറി സ്ഥാനവും കോർ കമ്മിറ്റി കോ ഓർഡിനേറ്റർ പദവിയും
Homepage Featured News World

സമരം ചെയ്ത് ഇമ്രാൻ ഖാനെ കാണാൻ അനുമതി നേടി കുടുംബം; ക്രൂരമായ പീഡനത്തിനിരയാവുന്നുണ്ടെന്ന് സഹോദരിമാർ

ഇസ്ലാമാബാദ്: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ജയിലിൽ കഴിയുന്ന തങ്ങളുടെ സഹോദരനും പാക് മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ കാണാൻ അനുമതി ലഭിച്ചെന്ന് സഹോദരി. ഇമ്രാൻ ഖാനെ പാർപ്പിച്ച അദിയാല ജയിലിന് മുന്നിൽ സഹോദരി അലീമ ഖാൻ സമരം നടത്തിയാണ് അനുമതി നേടിയെടുത്തത്. ഇമ്രാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സഹോദരി ഇമ്രാൻ ഖാനെ സന്ദർശിക്കാൻ
Homepage Featured Kerala Local News

ഫോമിക് ആസിഡ് കണ്ടൈനറിൽ തേൻ; ശബരിമലയിൽ കരാറുകാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട:ഫോമിക് ആസിഡ് കണ്ടൈനറിൽ തേൻ വിതരണം ചെയ്യാനൊരുങ്ങിയ കരാറുകാരെ തടഞ്ഞ് ദേവസ്വം വിജിലൻസ്. തേൻ ഉപയോ​ഗിക്കാതെ മാറ്റിവെയ്ക്കാൻ വിജിലൻസ് നിർദേശം നൽകി. ശബരിമലയിൽ കരാറുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ശബരിമലയിൽ തേൻ വിതരണം വിജിലൻസ് തടഞ്ഞു. ദേവസ്വം വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നും വിജിലൻസ് കണ്ടെത്തി.
Homepage Featured News World

ഹോങ്കോങ്ങിൽ വൻ തീപിടുത്തം; 44 പേർ മരിച്ചു, 279 പേരെ കാണാനില്ല

തായ് പോ: ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ 44 പേർ മരിച്ചു. 279 ഓളം പേരെ കാണാതായി. വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് സമുച്ചയത്തിനാണ് തീപ്പിടിച്ചത്. കെട്ടിടത്തിന് ചുറ്റും മുളകൾ കൊണ്ടുള്ള വേലിയുണ്ടായിരുന്നതാണ് തീ പടരുന്നതിന് കാരണമായതെന്നാണ് കരുതുന്നത്. 1983ൽ നി‍ർമ്മിതമായ ബഹുനില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ എട്ട് ബ്ലോക്കുകളിൽ