പത്തനംതിട്ട: അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക.
തിരുവനന്തപുരം: എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ സംസ്ഥാനത്ത് വർദ്ധന. കഴിഞ്ഞവർഷം സംസ്ഥാനത്ത് 1213 പേർക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 23,608 എച്ച്ഐവി ബാധിതരാണുള്ളത്. പുതുതായി അണുബാധയുണ്ടാകുന്ന 15 -നും 24 -നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണവും കൂടിവരുകയാണ്. 2022- 23-ൽ ഈ പ്രായപരിധിയിൽപ്പെടുന്നവരുടെ എണ്ണം 2124 ആയിരുന്നു. 2025 ഏപ്രിൽ മുതൽ ഒക്ടോബർവരെ ഇത് 3635 ആയി
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും മുൻ സെക്രട്ടറി എസ് ജയശ്രീക്കും ഇന്ന് നിർണായകം. കേസിൽ എസ് ജയശ്രീ നാലാം പ്രതിയും എസ് ശ്രീകുമാർ ആറാം പ്രതിയുമാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് നേരത്തേ സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ശബരിമല മുൻ സെക്രട്ടറിയെന്ന നിലയിൽ
തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിക്കൽ എന്നിവയാണ് രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങൾ. നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റാരോപിതനായ രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയസ്വാധീനമുള്ള വ്യക്തിയായതിനാൽ പീഡനത്തിനിരയായ പെൺകുട്ടി മുഖ്യമന്തിക്ക്
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് ലഭിക്കേണ്ട കേന്ദ്ര അനുമതിയ്ക്ക് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ഇന്ന് നടന്ന എം പിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഈ വിവരം പങ്കുവെച്ചത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാൻ പോവുകയാണ്.
ഡൽഹി: ആരവല്ലി കുന്നുകളുടെ നിർവചനം സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയ പാനലിന്റെ ശുപാർശകൾ നവംബർ 20 ന് സുപ്രീംകോടതി അംഗീകരിച്ചു. പ്രാദേശിക ഭൂപ്രകൃതിയിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയരത്തിലുള്ള ഏതൊരു ഭൂപ്രകൃതിയും ആരവല്ലി കുന്നുകളുടെ ഭാഗമായി പരിഗണിക്കാമെന്ന ശുപാർശയാണ് കോടതി അംഗീകരിച്ചത്. അതോടൊപ്പം അതിന്റെ ചരിവുകളും സമീപ പ്രദേശങ്ങളും ആരവല്ലിയുടെ ഭാഗമാകുമെന്നും കോടതി
കുവൈത്ത് സിറ്റി: കുവൈറ്റിൽ മനുഷ്യക്കടത്തും പണമിടപാടും വർധിക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിലുള്ള ഒമ്പത് കേസുകളിൽ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക പ്രസ്താവനകൾ അനുസരിച്ച്, ചില സഹകരണ സംഘങ്ങൾ തൊഴിലാളികളുടെ സാമ്പത്തികവും മാനുഷികവുമായ സാഹചര്യങ്ങളും, അവരുടെ നിയമപരമായ ദുർബലാവസ്ഥയും മുതലെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ തൊഴിലാളികൾക്ക് ജോലി
ന്യൂഡൽഹി: ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ പങ്കെടുത്തുകൊണ്ട് അറിയിച്ചു. തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് പുറമെ സിഐടിയു, ഐഎൻടിയുസി, എഐടിസി, ബിഎംഎസ്, എസ്ടിസി, യുടിയുസി തുടങ്ങിയ സംഘടനാ പ്രതിനിധികൾ യോഗത്തിൽ
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികള്‍ എന്ന് പുതിയ വെളിപ്പെടുത്തൽ. ഷഹീൻ തന്റെ കാമുകി അല്ല ഭാര്യയാണെന്നും 2023ൽ വിവാഹം കഴിച്ചെന്നുമാണ് മുസമ്മലിന്റെ മൊഴി. 2023ൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച് മതാചാരപ്രകാരം വിവാഹിരായി എന്നാണ് മൊഴി. ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വിഹാഹം നടന്നത്
ഡൽഹി: ആധാർ കാർഡ് പൗരത്വത്തിനുള്ള പൂർണ്ണമായ തെളിവല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അതുകൊണ്ടാണ് അത് രേഖകളുടെ പട്ടികയിലെ ഒന്നായിരിക്കുമെന്ന് പറഞ്ഞതെന്നും കോടതി പറഞ്ഞു. ആധാർ നിയമം പൗരത്വമോ താമസസ്ഥലമോ(DOMISILE) നിർണയിക്കുന്നില്ലെന്നും കോടതി പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. “ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു


























