Home Archive by category News (Page 104)
Gulf Homepage Featured News

യുഎഇയിലെ കാർഷിക മേഖയ്ക്ക് പിന്തുണയുമായി ലുലുവിൽ അൽ ഇമറാത്ത് അവ്വൽ; കൂടുതൽ വിപണി ലഭ്യമാക്കാൻ ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് ലുലു

യുഎഇയിലെ കർഷകരെ ചടങ്ങിൽ ആദരിച്ചു പ്രാദേശിക ഉത്പന്നങ്ങളുടെയും കാർഷിക വിളകളുടെയും വിപുലമായ പ്രദർശനം അബുദബി: യുഎഇയുടെ 54ആം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ പ്രാദേശിക കർഷകർക്കും കാർഷിക ഉത്പന്നങ്ങൾക്കും മികച്ച പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘അൽ ഇമറാത്ത് അവ്വൽ’ ആരംഭിച്ചു.
Homepage Featured Kerala Local News

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ തീപിടുത്തം. മറ്റു നിലകളിലേക്ക് തീ പടരാൻ സാധ്യതയില്ലെങ്കിലും ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. രോ​ഗികളുള്ള നിലയിലല്ല തീപ്പിടുത്തമുണ്ടായതെന്നും സി- ബ്ലോക്കിന്റെ ഒമ്പതാം നിലയിൽ എസി ഇൻസ്റ്റാലേഷനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. നിലവിൽ അപകടകരമായ സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ
Homepage Featured Kerala News World

ഡിറ്റ്‍ വാ ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ മരണം നൂറു കടന്നു; കേരളത്തിലും ജാ​ഗ്രതാ നിർദേശം

ഡിറ്റ്‍ വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ 100 ലധികം പേർ മരിച്ചു. രണ്ട് ലക്ഷം പേരെയെങ്കിലും ദുരന്തം ബാധിച്ചതായി സർക്കാർ പറയുന്നു. അതേസമയം ഓപ്പറേഷൻ സാഗർ ബന്ധുവിന്‍റെ ഭാഗമായി ഇന്ത്യ കൂടുതൽ സഹായം ശ്രീലങ്കയ്ക്ക് കൈമാറും. കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രെയിൻ പൂർണമായും 11 ട്രെയിനുകൾ
Homepage Featured Kerala News

പീഡന പരാതി: രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും; രാഹുലിനെ പരിചയപ്പെട്ടത് വിവാഹബന്ധം വേർപെട്ട ശേഷമെന്ന് യുവതി

തിരുവനന്തപുരം: പീഡനം ​ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് എംഎൽഎയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി തീരുമാനമെടുക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. വിവാഹിതയായ യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി താനല്ലെന്നും, പരാതി നൽകിയ യുവതിയുടെ
Kerala Lead News Local News

ജയ്സമ്മയ്ക്ക് തണലൊരുക്കി യൂസഫലി; ആ വാക്ക് പാലിച്ചു, വീടിന്റെ താക്കോൽ കൈമാറി

തൃശൂർ: കാഴ്ചപരിമിധി നേരിടുന്ന തൃശൂരിലെ വീട്ടമ്മയ്ക്കും മകൾക്കും നൽകിയ വാക്ക് പാലിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 25 ലക്ഷം രൂപ ചിലവിൽ ജയ്സമ്മക്കായി യൂസഫലി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. എംഎ യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ സിഒഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫാണ് വീടിന്റെ താക്കോൽ ജയ്സമ്മയക്ക് കൈമാറിയത്. ലുലു ​ഗ്രൂപ്പ് പ്രതിനിധികളായ മീഡിയ ഹെഡ് എൻബി സ്വരാജ്, മാനേജർ വി
Homepage Featured Kerala Local News

മുനമ്പം സമരം; ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാനത്തിന് ഹൈക്കോടതിയുടെ അനുമതി, സമരത്തിന് ഞായറാഴ്ചയോടെ താത്കാലിക വിരാമമാകുന്നു

മുനമ്പം ഭൂസമരം; 414 ദിവസത്തെ തുടർച്ചയായ പോരാട്ടത്തിനു ശേഷം ഞായറാഴ്ചയോടെ മുനമ്പത്ത് ഭൂ സമരം താത്കാലികമായി അവസാനിക്കുന്നു. കഴിഞ്ഞ ദിവസം മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഒരു വർഷത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്ന് മന്ത്രി
Homepage Featured Kerala News

ഇടുക്കി മൂന്നാറിൽ വിനോദ സഞ്ചാരികൾ സ്കൈ ഡൈനിങ്ങിൽകുടുങ്ങി; വിനയായത് ക്രെയിനിന്റെ സാങ്കേതിക തകരാർ

ഇടുക്കി: ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു. ഇടുക്കി ആനച്ചാലിൽ അടുത്തിടെ ആരംഭിച്ച ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ടൂറിസം പരിപാടിക്കിടെയാണ് അഞ്ച് പേർ കുടുങ്ങിയത്. 120 അടി ഉയരത്തിലാണ് ഇവർ കുടുങ്ങിയത്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ സംഭവിച്ചതാണ് സഞ്ചാരികൾ കുടുങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസ്; പ്രത്യേക സംഘം അന്വേഷിക്കും, ഒളിവിൽ പോയ രാഹുലിനായി പൊലീസിന്റെ ലുക്ക്ഔട്ട് സർക്കുലർ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പീഡന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാണ് സംഘം. ഉത്തരവ് വൈകുന്നേരത്തോടെ പുറത്തിറങ്ങുമെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാഹുൽ
Homepage Featured India News World

റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തും ; പുടിന്റെ സന്ദർശനം യുഎസിന്റെ ഉപരോധം തുടരുന്നതിനിടെ

ഡൽഹി: യുഎസിന്റെ സാമ്പത്തിക ഉപരോധം തുടരുന്നതിനിടെ രണ്ടു ദിവസത്തെ ഔദ്യോ​ഗിക സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്നു. ഡിസംബർ 4, 5 തീയതികളിലായാണ് പുടിന്റെ ഇന്ത്യാ സന്ദർശനം. 23-ാമത്‌ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തതിനെത്തുടർന്ന്
Kerala Lead News News

കെ സി വേണുഗോപാൽ ട്രോജൻ കുതിരയെന്ന് മന്ത്രി വി ശിവൻകുട്ടി; ബിജെപിയുടെ താല്പര്യ പ്രകാരമാണ് കേരള സർക്കാർ പ്രവർത്തിക്കുന്നതെന്ന് കെ സി

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കോൺഗ്രസിനെ നശിപ്പിക്കാൻ ബിജെപി റിക്രൂട്ട് ചെയ്ത ‘ട്രോജൻ കുതിര’യാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉന്നം വെക്കുമ്പോഴും, കോൺഗ്രസിനെ നയിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ മാത്രം സുരക്ഷിതനായി തുടരുന്നത്