ഗാസ: 2023 ഒക്ടോബർ 7-നു ശേഷം ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70000 കടന്നു. വെടി നിർത്തലിന് ശേഷവും 352 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും രാത്രി ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള മാനിഫെസ്റ്റോ മുമ്പുണ്ടായിരുന്നതിന്റെ ആവർത്തനമല്ലെന്ന് വിഡി സതീശൻ പറഞ്ഞു. വിവിധ മേഖലകളിൽ പ്രാഗദ്ഭ്യമുള്ളവർക്ക് യുഡിഎഫിന്റെ മാനിഫെസ്റ്റോ നിർമാണത്തിൽ പങ്കാളികളാകാൻ കഴിഞ്ഞിട്ടുണ്ട്. മാലിന്യ നിർമാർജ്ജനത്തിന് മുഖ്യ പ്രാമുഖ്യം നൽകുമെന്നും അദ്ദേഹം പറയുന്നു. യുഡിഎഫ് നേതാവ് സിപി ജോണുമായുള്ള സംവാദത്തിനിടെയാണ് വിഡി സതീശൻ ഇക്കാര്യം
തിരുവനന്തപുരം: രണ്ടാം മാസത്തിലാണ് ഗർഭച്ഛിദ്രം നടന്നതെന്നതടക്കമുള്ള രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ഗുരുതര പരാമർശങ്ങളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ആശുപത്രി രേഖകൾ പൊലീസ് പരിശോധിച്ചു. ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ട്. വൈദ്യപരിശോധനയുടെ രേഖകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗർഭിണിയായ ശേഷം രണ്ടു മാസം കഴിഞ്ഞ് മെയ്
തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ ഭാഗമായി കേരളത്തിൽ ഇന്ന് മഴമേഘങ്ങളും തണുത്ത കാലാവസ്ഥയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പരക്കെ മഴ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പ്രത്യേക അലേർട്ടുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് അറിയിപ്പുണ്ട്. രണ്ടു ദിവസമായി മഴ മേഘങ്ങൾ കേരളത്തിന്റെ അന്തരീക്ഷത്തിൽ തുടരുന്നതാണ് പകൽ
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല(59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മലബാറിലെ ആദ്യ മുസ്ലിം വനിത എംഎൽഎയാണ് കാനത്തിൽ ജമീല. 1966 മെയ് 5 ന് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കുറ്റിയാടി ഗ്രാമത്തിൽ ടികെ അലിയുടെയും ടികെ മറിയത്തിന്റെയും മകളായി ജനിച്ച കാനത്തിൽ ജമീല സാമൂഹികമായി സജീവമായ തന്റെ
കൊച്ചി: ഒരു വർഷത്തിലേറെയായി മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ടര മണിക്ക് മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിലെത്തി നിലവിൽ സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും. കഴിഞ്ഞ ദിവസം മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഒരു വർഷത്തിലേറെയായി
തിരുവനന്തപുരം: രാഹുൽ വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ് എന്നും വിഡി സതീശൻ. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും ശബരിമല കൊള്ള മറക്കാൻ മറ്റൊരു വിഷയം കൊണ്ടുവന്നാലും ഞങ്ങൾ അതിൽ വീഴില്ലെന്നും സതീശൻ പറഞ്ഞു. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക.
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ. പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത്. ദ്വാരപാലക ശിൽപ്പകങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വിട്ടത്. അതേസമയം കട്ടിളപ്പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ തള്ളി. അതേസമയം കട്ടിളപ്പാളിയിലെ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ മാന്യതയുണ്ടെങ്കിൽ രാജിവെക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിലാണോ എന്നറിഞ്ഞാൽ മതിയെന്നും മന്ത്രി പരിഹസിച്ചു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചുപറയാവുന്ന അവസ്ഥയാണെന്നും മന്ത്രി വി.
പാലക്കാട്: അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളിൽ ഉടൻ കേസെടുത്തേക്കും. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്‍റെ സിഐ ആയിരുന്ന ഉമേഷ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ബിനുതോമസ് തന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഡിവൈഎസ്പി ആയ


























