Home News Archive by category Local (Page 8)
Kerala Lead News Local News

കുരീപ്പുഴയിൽ വൻ അഗ്നിബാധ; പത്തോളം ബോട്ടുകൾ കത്തി നശിച്ചു

കൊല്ലം: കുരീപ്പുഴയിൽ നിരവധി ബോട്ടുകൾ കത്തി നശിച്ചു. കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് വിവരം. ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് കത്തിയത്. ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന
Homepage Featured Kerala Local News

മലമ്പുഴയിൽ പുലിയിറങ്ങി; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി

പാലക്കാട്‌: മലമ്പുഴയിൽ പുലിയിറങ്ങിയ സാഹചര്യത്തിൽ മലമ്പുഴയിലേക്കുള്ള രാത്രിയാത്രാ വിലക്കിന് പുറമെ പ്രദേശത്ത സ്‌കൂളുകളിലെ പ്രവർത്തന സമയത്തിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപമാണ് വീണ്ടും പുലിയിറങ്ങിയത്. ഈ സാഹചര്യത്തിൽ കൂട് സ്ഥാപിക്കുന്നകാര്യം ആലോചനയിലെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി 8 മണിയോടെ പുലി റോഡു മുറിച്ചു കടക്കുന്നത് കണ്ടെന്നാണ്
Homepage Featured Kerala Local News

എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി എന്ന 14 കാരനാണ് മരിച്ചത്. വല്യമ്മയുടെ വീട്ടിലെ മുറിക്ക് ഉള്ളിൽ തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർത്ഥിയാണ്.
Homepage Featured Kerala Local News

കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി; സിപിഎം നേതാക്കൾ കോടികൾ കൈപ്പറ്റി: ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് ബിജെപി ആരോപണം. 5,000 ബിൻ മാത്രമാണ് വിതരണം ചെയ്തിട്ട് 60,000 എന്ന് പെരുപ്പിച്ച് കാട്ടി. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കോയമ്പത്തൂര്‍ ആസ്ഥാനമായ ഒമേഗാ എക്കോടെക് എന്ന സ്ഥാപനത്തിന് മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് ടെണ്ടര്‍ നൽകിയതെന്നും ആരോപണ വിധേയരെ തന്നെ അന്വേഷണം ഏൽപ്പിച്ച് വിജിലൻസ്
Homepage Featured Kerala Local News

കൈക്കൂലി വാങ്ങുന്നതിനിടെ ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ വിജിലൻസ് പിടിയിൽ

വടക്കാഞ്ചേരി: സ്ക്രാപ്പ് ഷോപ്പ് തുടങ്ങാൻ അനുമതി നൽകാനായി പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ വിജിലൻസ് പിടിയിൽ. വടക്കാഞ്ചേരി നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിതേഷ് കുമാർ, കണ്ടിജൻ്റ് ജീവനക്കാരൻ സന്തോഷ് എന്നിവരെയാണ് കൈക്കൂലിയായി വാങ്ങിയ 3,000 രൂപയുമായി നഗരസഭ ഓഫീസിൽ വെച്ച് പിടികൂടിയത്. സ്ക്രാപ്പ് ഷോപ്പ് തുടങ്ങുന്നതിന് അനുമതി നൽകാനായി
Homepage Featured Kerala Local News

വഴിവിട്ട് അംഗത്വം നൽകി എന്ന ആരോപണം തെറ്റ്; വിശദീകരണവുമായി കാരശ്ശേരി ബാങ്ക്

കോഴിക്കോട്: കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ സിപിഎം വഴിവിട്ട നീക്കം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബാങ്ക് അധികൃതർ. 800 ഓളം പേർക്ക് വഴിവിട്ട് ഒറ്റ ദിവസം അംഗത്വം നൽകി എന്ന ആരോപണം തെറ്റാണെന്നാണ് ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലെ ഭരണസമിതി തീരുമാന പ്രകാരം അംഗങ്ങളായവരുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. സഹകരണ
Homepage Featured Kerala Local News

ലൈംഗിക അതിക്രമ കേസ്: അതിജീവിതയുടെ ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

തൃശൂർ: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ സിജോ ജോസ് (45) ആണ് അറസ്‌റ്റിലായത്. അതിജീവിത ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രതി
Homepage Featured Kerala Local News

മോഷ്ടാക്കളെ വലയിലാക്കാൻ പ്രത്യേക പൊലീസ് സംഘം; ശബരിമലയിൽ റിപ്പോർട്ട്‌ ചെയ്തത് 40 കേസുകൾ

ദിവസേന ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മോഷ്ടാക്കളെ പൊക്കാൻ പൊലീസ്. സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 40 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോഷണം, അടിപിടി, ടാക്സി ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ എന്നിങ്ങനെയാണ് കേസുകൾ. തിരക്ക് വർധിച്ച സാഹചര്യത്തിൽ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോക്കറ്റടി കേസ് റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് പ്രതികളെ പിടികൂടുന്നതിനായി
Homepage Featured Kerala Local News

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ വെടിയുണ്ട; വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ്

ആലപ്പുഴ: കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂള്‍ ബാഗിൽ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികളുടെ
Homepage Featured Kerala Local News

എഡിജിപി എസ് ശ്രീജിത്തിനെ അപകീർത്തിപ്പെടുത്തി; കെഎം ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന

തിരുവനന്തപുരം: കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർദ്ധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ് ശ്രീജിത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പൊലീസ് എത്തുമ്പോൾ ഷാജഹാനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് സംഘം എത്തിയപ്പോൾ ഷാജഹാന്റെ വീട്ടിൽ ജോലിക്കുള്ള സ്ത്രീ