ഏറ്റുമാനൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 20 ഓളം വിദ്യാർത്ഥികൾക്കും, അധ്യാപികക്കും ശാരീരിക അസ്വസ്ഥതയും, ശ്വാസംമുട്ടലും നേരിട്ടു, സ്കൂളിന് അവധി നൽകി. ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്കൂൾ പോളിംങ് ബൂത്തായി പ്രവർത്തിച്ചിരുന്നു. തുടർന്ന് വോട്ടെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച ശേഷം ബഞ്ച്,
കാസർകോട്: പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി. കാസർകോട് മേനങ്കോട് സ്വദേശിയായ മാജിദയാണ് തനിക്കെതിരെ വിദ്യാനഗർ പൊലീസെടുത്ത കേസിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ചാണ് വാഹനത്തിൻ്റെ ഉടമയായ സഹോദരിക്കെതിരെ കേസെടുത്തത്. എന്നാൽ പൊലീസിൻ്റെ എഫ്ഐആർ തെറ്റെന്ന് കാണിച്ചാണ് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് യുവതി
കാലടി: മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപം ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരിക്കുകയാണ്. പ്രതിയെന്ന് സംശയിക്കുന്ന അലൻ കുറ്റസമ്മതം നടത്തി. ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്നാണ് നിഗമനം. ചിത്രപ്രിയയുടെ
വോട്ടെടുപ്പിനെ തുടർന്ന് കുറിച്ചി ഗ്രാമപഞ്ചായത്തില മെമ്പറും ബിജെപി ജില്ലാ സെക്രട്ടറിയുമായ നിലവിൽ എട്ടാം വാർഡിലെ സ്ഥാനാർഥിയുമായ ബി ആർ മഞ്ജീഷിന്റെ വീട്ടിൽ കയറി ആക്രമണം. ആക്രമണത്തിൽ ആർഎസ്എസ് ജില്ലാ കാര്യകർത്താവായ ജി. ശ്രീകുമാറിന് തലയിൽ പരുക്കേറ്റു. ശ്രീകുമാർ, മഞ്ജീഷ്, മനോജ് എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം ആണന്ന് ബിജെപി ആരോപിച്ചു.
ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക് ജാഗ്രതാ നിർദേശം നൽകിയത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരിൽ പലരും ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ച
തിരുവനന്തപുരം: ജനങ്ങളുടെ ചിന്താഗതി മാറിയെന്നും അതിലാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. നഗരസഭയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നല്ല ആത്മവിശ്വാസത്തിലാണെന്നും തിരുവനന്തപുരം ഇത്തവണ തിലകമണിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ വികസനോന്മുഖമായ പ്രചാരണത്തില്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടു. മോദി സര്‍ക്കാര്‍ രാജ്യത്ത് നടത്തുന്ന
ആലപ്പുഴ: അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ലെന്നും നാളെ എസ്ഐടിക്ക് മൊഴി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല. നിർണായകമായകാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിക്കും. സർക്കാർ വിരുദ്ധ വികാരം ശക്തമാണ്. കോടിക്കണക്കിനു ആളുകളുടെ വികാരം വ്രണപ്പെടുത്തി. അന്തർ ദേശീയ സംഘങ്ങൾക്കുള്ള ബന്ധം
തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിയെ അച്ഛന്‍ ക്രൂരമായി മർദ്ദിച്ചു. മദ്യപിച്ച അച്ഛന്‍റെ ക്രൂരമര്‍ദനം സഹിക്കാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച പഠിക്കുന്ന പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അച്ഛൻ മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. വീട്ടിൽ പൂട്ടിയിട്ടാണ് അച്ഛന്‍റെ ക്രൂരമര്‍ദനം. മര്‍ദനത്തിനു ശേഷം
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഴ് ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം. ആളും ആരവവും ആവേശവും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇന്നവസാനിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിൽ നാളെ വോട്ടെടുപ്പ് നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വോട്ടർമാരാണ് നാളെ വോട്ടു ചെയ്യുക.
കൊച്ചി: ദീപ്തി മേരി വർഗീസിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ദീപ്തി മേരി വർഗീസിന്റെ റോഡ് ഷോ ജനതാ റോഡിൽ ആരംഭിക്കുന്നത്. വൈകുന്നേരം 4 മണിക്ക് പാലാരിവട്ടം തമ്മനം റോഡിലെ തേജസ് ഓഡിറ്റോറിയത്തിന് അടുത്തുള്ള കോൺഗ്രസിന്റെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിന് സമീപത്ത് വെച്ച്


























