Home News Archive by category Local (Page 5)
Homepage Featured Local News

കുറ്റപത്രത്തിനെതിരെ യദുവിന്റെ ഹർജി; മുൻ മേയർക്കും എംഎൽഎയ്ക്കുമെതിരെ കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജിയിൽ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും എതിരെ കോടതിയുടെ നോട്ടീസ്. താൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ നിന്ന് ഇരുവരേയും ഒഴിവാക്കിയതിനെതിരെ ആണ് യദു ഹർജി നൽകിയിരുന്നത്. ഈ ഹർജി പരി​ഗണിച്ച തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
Homepage Featured Local News

ഇടുക്കിയിൽ​ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത് അനുമതിയില്ലാതെ; ഉദ്ഘാടനത്തിന് പിന്നാലെ പ്രവർത്തനം തടഞ്ഞു

ഇടുക്കി: ഇടുക്കിയിൽ ഉദ്ഘാടനത്തിന് പിന്നാലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞു. ഇടുക്കി ആനച്ചാലിൽ നിർമാണം പൂർത്തിയാക്കിയ ഗ്ലാസ് ബ്രിഡ്ജാണ് സ്റ്റോപ്പ് മെമ്മോ നൽകി ജില്ലാ കലക്ടർ തടഞ്ഞത്. 2 കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം പണിഞ്ഞിരുന്നത്. ഒരേ സമയം 40 പേർക്ക് കയറാവുന്ന പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടന്നു. തൊട്ടുപിന്നാലെ ഇന്ന് കളക്ടർ സ്റ്റോപ്പ് മെമ്മോ
Homepage Featured Kerala Local News

ലുലുമാളിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി

പാലക്കാട്: ആകർഷകമായ വിലക്കുറവിൽ കൈനിറയെ സമ്മാനങ്ങളും ഒരുക്കി പാലക്കാട് ലുലുമാളിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി. രണ്ടാം ആനിവേഴ്സറി സെയിലിനൊപ്പം ക്രിസ്മസ് ഓഫർ സെയിലും ഉപഭോക്താക്കൾക്ക് ആസ്വാദിക്കാം. നിസാൻ മാ​ഗ്നറ്റ് കാർ, ഐഫോൺ 17 എന്നിവയാണ് ബംമ്പർ സമ്മാനം. കൂടാതെ ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ സമ്മാനങ്ങൾ നേടാൻ സാധിക്കും. സ്വർണനാണയങ്ങൾ, ​ഗിഫ്റ്റ് കാർഡുകൾ, ഒരു
Homepage Featured Local News

ചെന്നിത്തലയുടെ പരാമർശം; ശബരിമലയിലെ ‘500 കോടിയുടെ പുരാവസ്തു കടത്ത്’ കേട്ടറിവെന്ന് വ്യവസായിയുടെ മൊഴി

തിരുവനന്തപുരം: ശബരിമലയിൽ ചെന്നിത്തലയുടെ ആരോപണത്തിൽ പ്രവാസി വ്യവസായിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിറകിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്നും ഇതു സംബന്ധിച്ച് പ്രവാസി വ്യവസായി തനിക്ക് വിവരം നൽകി എന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാൽ കേട്ടറിഞ്ഞ കാര്യങ്ങളാണ് താൻ കൈമാറിയത് എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.
Homepage Featured Local News

കൊച്ചി മേയർ സ്ഥാനത്തേക്ക് ആരെത്തും; കോൺ​ഗ്രസിൽ ആശയക്കുഴപ്പം

കൊച്ചി: കൊച്ചി മേയർ സ്ഥാനത്തേക്ക് ആരെത്തുമെന്നതിൽ കോൺ​ഗ്രസിൽ ആശയക്കുഴപ്പം. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനാണ് സാധ്യതയെന്ന് പറയുമ്പോഴും ഷൈനി മാത്യു, വി കെ മിനിമോള്‍ എന്നീ മൂന്നു പേരുകളും പരി​ഗണനയിലുണ്ടെന്നാണ് വിവരം. മേയറെ തീരുമാനിക്കുന്നതിൽ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന്‍റെ അഭിപ്രായം തേടണമെന്നാണ് ഒരു വിഭാ​ഗം നേതാക്കളുടെ നിർദേശം. എന്നാൽ ഡിസിസി
Homepage Featured Local News

ഭരണമാറ്റത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസിൽ ശുദ്ധീകരണം നടത്തി ലീഗ്; ഉത്തരേന്ത്യൻ മോഡൽ ജാതി അധിക്ഷേപമെന്ന് എൽഡിഎഫ്

കോഴിക്കോട്: ഭരണമാറ്റത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസിൽ വെള്ളം തളിച്ച് ശുദ്ധികലശം നടത്തിയ ലീ​ഗ് പ്രവർത്തകരുടെ നടപടി വിവാദത്തിൽ. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലാണ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലീ​ഗിന്റെ അസാധാരണ നടപടി. എസ് സി സംവരണ പഞ്ചായത്തായിരുന്നു ചങ്ങരോത്ത്. സംഭവത്തിൽ ജാതി അധിക്ഷേപം ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഉണ്ണി വേങ്ങേരി രം​ഗത്തെത്തി. ലീഗിന്റെ
Homepage Featured Local News

സിപിഎം നേതാവ് കെസി ആറിനെതിരെ വിമർശനവുമായി മുന്‍ ജില്ലാ കമ്മിറ്റി അംഗം

പത്തനംതിട്ട: സിപിഎം നേതാവ് കെസി രാജ​ഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ജില്ലാ കമ്മിറ്റി അംഗം കെ പ്രകാശ് ബാബു. സിപിഎം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടിവി സ്റ്റാലിനും കൂട്ടരും തന്നെ കാലുവാരി തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് മുൻ എംഎൽഎ ആയിരുന്ന കെസി രാജ​ഗോപാലൻ ആരോപിച്ചിരുന്നു. ഇത് മലർന്നുകിടന്നു തുപ്പലാണെന്ന് കെ പ്രകാശ് ബാബു വിമർശിച്ചു. കോഴഞ്ചേരി ഏരിയ സെക്രട്ടറി
Homepage Featured Local News

ശബരിമല ദർശനം കഴിഞ്ഞ് വരുന്നതിനിടെ അപകടം; നാല് പേർക്ക് പരുക്ക്, ഒരാളുടെ കാൽ നഷ്ടപ്പെട്ടു

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് വരുന്നതിനിടെ ഉണ്ടായ ബസ് അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പത്തനംതിട്ട വടശ്ശേരിക്കരയിൽ വച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. 49 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ കാൽ അപകടത്തിൽ അറ്റുപോയതായി ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലം നിലമേലില്‍ ഉണ്ടായ
Homepage Featured Kerala Local News

ഭക്തരുടെ എണ്ണം മുൻവർഷത്തേക്കാൾ കൂടിയെങ്കിലും ദർശനം സുഗമം: എഡിജിപി എസ് ശ്രീജിത്ത്

ഭക്തരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർദ്ധനവ് ഉണ്ടായെങ്കിലും കൃത്യമായ ക്രമീകരണങ്ങളിലൂടെ എല്ലാവർക്കും സുഗമമായ ദർശനം സാധ്യമാക്കാൻ കഴിഞ്ഞെന്ന് ശബരിമല ചീഫ് പോലീസ് കോഡിനേറ്ററായ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞവർഷം ഈ സമയം 21 ലക്ഷം ഭക്തരാണ് എത്തിയിരുന്നത്. എന്നാൽ ഇത്തവണ അത് 25 ലക്ഷം പിന്നിട്ടിരിക്കുന്നു. ആദ്യ ദിവസങ്ങളിൽ വലിയ തിരക്ക് വന്നെങ്കിലും അത് പരിഹരിക്കാൻ സാധിച്ചു.
Homepage Featured Kerala Local News

ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം; പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഡിസംബർ 11 ന് വ്യാഴാഴ്ച ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദന വിവരം പുറത്ത് അറിയുന്നത്. ഡെസ്‌കിന്റെ