Home News Archive by category Local (Page 3)
Homepage Featured Local News

പണം നൽകിയിട്ട് 6 വർഷമായിട്ടും ഫ്ലാറ്റ് നൽകിയില്ല; പരാതിയിൽ ഷിബു ബേബി ജോണിനെതിരെയും കേസ്

തിരുവനന്തപുരം: ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ്. ഷിബു ബേബി ജോണിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിര്‍മ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും ഫ്ലാറ്റ് നൽകിയില്ലെന്നും ഉള്ള പരാതിയിൽ ആണ് കേസ്. ആൻഡ കമ്പനിയും ഷിബു ബേബി ജോണിന്‍റെ
Homepage Featured Kerala Local News

‘കൊന്നിട്ടിട്ടുണ്ട്, പോയി നോക്ക്’; ലതേഷിനെ കൊന്ന് പ്രതികൾ കൺമുന്നിലൂടെ പോയെന്ന് സഹോദരി

തലശ്ശേരി: ലതേഷിനെ കൊന്ന പ്രതികൾ കൺമുന്നിലൂടെയാണ് പോയതെന്നും ‘കൊന്നിട്ടിട്ടുണ്ട്, പോയി നോക്ക്’ എന്ന് കൊലയാളികൾ പറഞ്ഞെന്നും സഹോദരി സോണി പറഞ്ഞു. സിപിഐഎം പ്രവർത്തകനായിരുന്ന ലതേഷിനെ ബിജെപി പ്രവർത്തകർ വെട്ടിക്കൊന്ന ദിവസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോണി. സിപിഎം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന ലതേഷിനെ കൊലപ്പെടുത്തിയ കേസിൽ വിധി അറിയാൻ കോടതിയിൽ എത്തിയതായിരുന്നു
Kerala Lead News Local News

അതിതീവ്ര ന്യൂനമർദ്ദം: കേരളത്തിൽ ജനുവരി 12 വരെ മഴ; 2 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ജനുവരി 12 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കും. രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ടയ്ക്കും, കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ . നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്
Homepage Featured Kerala Local News

‘അനാവശ്യ വിവാദങ്ങൾ വേണ്ട’; വികെ പ്രശാന്ത് എംഎൽഎ തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫിസ് മാറ്റുന്നു

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയുടെ ശാസ്തമം​ഗലത്തെ ഓഫിസ് മരുതംകുഴിയിലേക്ക് മാറ്റുന്നു. തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലായിരുന്നു ഓഫിസ് പ്രവർത്തിച്ചിരുന്നത്. അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് കരുതിയാണ് ഓഫിസ് മാറ്റുന്നതെന്ന് എംഎൽഎ അറിയിച്ചു. മുൻഡിജിപി ആർ ശ്രീലേഖ തിരുവനന്തപുരം കൗൺസിലറായതോടെ പ്രശാന്തുമായി ഓഫിസ് റൂമിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് റൂമിന്റെ
Homepage Featured Kerala Local News

മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ ജയിച്ച വൈസ് പ്രസിഡന്റ് രാജിവെച്ചു; പദവിയിൽ തുടർന്ന് പ്രസിഡന്റ്

തൃശൂർ: മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു. നൂർജഹാൻ നവാസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. കോൺ​ഗ്രസിന്റെ സ്ഥാനാർഥിയായി ജയിച്ചാണ് നൂർജഹാൻ നവാസ് പഞ്ചായത്ത് അം​ഗമായത്. തുടർന്നാണ് ബിജെപി പിന്തുണയിൽ ഇവർ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്. ജനവിധി അട്ടിമറിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് നൂർജഹാൻ നവാസ് രാജിക്ക് തയ്യാറായിരിക്കുന്നത്.
Homepage Featured Kerala Local News

അതിജീവിതയെ രാഹുൽ ഈശ്വർ വീണ്ടും അപമാനിച്ചെന്ന പരാതി; മുൻകൂർ ജാമ്യഹർജി ഇന്ന് കോടതിയുടെ പരി​ഗണനയിൽ

കൊച്ചി:രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈം​ഗികാതിക്രമ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിലാണ് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. അതിജീവിതയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ നേരത്തേ റിമാൻഡിലായിരുന്നു രാഹുൽ ഈശ്വർ. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ
Homepage Featured Local News

മേയറാക്കുമെന്ന വാ​ഗ്ദാനം പാലിച്ചില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം നൽകുമെന്ന് ബിജെപി വാ​ഗ്ദാനം നൽകിയെന്നും അത് പാലിച്ചില്ലെന്നും ആർ ശ്രീലേഖ. തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ കൗൺസിലർ ആയി വിജയിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരം മേയർ സ്ഥാനം നൽകിയില്ലെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും ആര്‍ ശ്രീലേഖ തുറന്നടിച്ചു. ഇനി
Kerala Lead News Local News

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടുത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടുത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിൽ തീപിടിച്ച് നിരവധി ബൈക്കുകൾ കത്തി നശിച്ചു. 500ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്താണ് തീപിടുത്തം. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് പ്രാഥമിക വിവരം. അ​ഗ്നിരക്ഷാ സേന
Homepage Featured Kerala Local News

മറ്റത്തൂരിൽ കോൺ​ഗ്രസിന്റെ ഒത്തുതീർപ്പ്: ബിജെപി പിന്തുണയോടെ ജയിച്ച വൈസ് പ്രസിഡന്റ് രാജി വെയ്ക്കും; പഞ്ചായത്ത് പ്രസിഡന്റ് തുടരും

തൃശൂർ: ബിജെപി പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത മറ്റത്തൂർ പഞ്ചായത്തിൽ ഒത്തുതീർപ്പുമായി കോൺ​ഗ്രസ്. ബിജെപി പിന്തുണയോടെ ജയിച്ച മറ്റത്തൂരിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെയ്ക്കും. അതേസമയം കോൺ​ഗ്രസ് വിമതനായി മത്സരിച്ച് വാർഡിൽ ജയിച്ചതിനാൽ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. ബിജെപി പിന്തുണയോടെ ജയിച്ച
Kerala Lead News Local News

ഇയു ജാഫറിന്റെ വിഷയത്തിൽ മാധ്യമങ്ങൾക്ക് അമിതാവേശമോ?;50 ലക്ഷമോ പ്രസിഡന്റ് സ്ഥാനമോ വാ​ഗ്ദാനം ഇല്ല, താൻ തമാശ പറഞ്ഞതെന്ന് ജാഫർ

തൃശൂർ: തനിക്കെതിരായ കോഴ ആരോപണത്തിൽ മാധ്യമവാർത്തകൾ നിഷേധിച്ച് ഇയു ജാഫർ. 50 ലക്ഷമോ പ്രസിഡന്റ് സ്ഥാനമോ നൽകുമെന്ന യാതൊരു വാ​ഗ്ദാനവും ഇല്ലെന്ന് ജാഫർ പറയുന്നു. ഇപ്പോൾ പ്രചരിക്കുന്ന ശബ്ദരേഖ സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ തമാശയാണെന്നാണ് ജാഫർ പറയുന്നത്. ഫ്രണ്ട്ലി ടോക്ക് എന്ന നിലയിൽ മാത്രമാണ് താൻ മുസ്തഫ എന്നയാളോട് സംസാരിച്ചതെന്ന് ജാഫർ പറഞ്ഞു. ആ ഓഡിയോ കോൺ​ഗ്രസുകാർ