തിരുവനന്തപുരം: കഴക്കൂട്ടം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മത്സരയോട്ടത്തിനിടെ നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഒരു യുവതി ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. കഴക്കൂട്ടം ദേശിയപാതയിൽ അപകടം ഉണ്ടായത്.
കോട്ടയം: പുതുപ്പള്ളി സാധുവിനെ മരണമുഖത്ത് നിന്ന് തിരിച്ചെത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി ചികിത്സ സംരഭമായ വനതാര. കേരളത്തിലെ തിടമ്പാനകളിൽ പ്രധാനിയാണ് 55 വയസ്സുള്ള പുതുപ്പള്ളി സാധു. ആന ഒരു മാസമായി പിണ്ഡം പുറം തള്ളാതിരുന്നതിനെ തുടർന്നാണ് പുതുപ്പള്ളി സാധുവിന്റെ ഉടമസ്ഥൻ പോത്തൻ വർഗീസ് വനതാരയെ അറിയിച്ചത്. സംഘടയുടെ റാപ്പിഡ് റസ്പ്പോൺസ് ടീമിലെ ഡോക്ടർമാരുടെ പരിശോധനയിൽ വൻകുടലിൽ
രാമനാട്ടുകരയിൽ അന്യ സംസ്ഥാനക്കാരിയായ കുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയി മദ്യം നൽകി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതി മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് വള്ളിക്കാട്ട് റിയാസ് -(29) നെ ചെന്നൈയിൽ നിന്നും പിടികൂടി. കുട്ടിയെ ശാരീരിക ഉപദ്രവം നടത്തി ഇറക്കിവിട്ട ശേഷം റിയാസ് മടങ്ങിയെങ്കിലും കുട്ടിയെ കാണ്മാനില്ല എന്ന് രക്ഷിതാക്കൾ പരാതിപ്പെട്ട് രാമനാട്ടുകാര ഭാഗത്ത് പോലീസ്
പാലക്കാട്: മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന 54 വയസുകാരൻ വെള്ളയനെയാണ് മർദനമേറ്റത്. ആറ് ദിവസത്തോളം മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിൽ അടച്ചിട്ട് മർദിക്കുകയും പട്ടിണിയ്ക്കിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ക്ഷീണതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവത്തെ സന്ദർശനത്തിനായി കൊച്ചിയിൽ. വെള്ളിയാഴ്ച നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗമാണ് അദ്ദേഹം പങ്കെടുക്കുന്ന പ്രധാന പരിപാടികളിലൊന്ന്. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. വ്യാഴാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് നിയന്ത്രണമുണ്ടാകുക. എന്‍എച്ച് 544 മുട്ടം,
പാലക്കാട്: വടക്കന്തറയിലെ സ്കൂൾ കോമ്പൗണ്ടിന് പുറത്ത് ബുധനാഴ്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചു. കാട്ടുപന്നിയെ പിടികൂടാൻ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണെന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പത്ത് വയസുകാരനായ നാരായണൻ എന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയിൽ സമീപത്തുണ്ടായിരുന്ന 84 വയസ്സുള്ള ലീല എന്ന സ്ത്രീക്കും പരിക്കേറ്റു.
പരിയാരം: കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ പുലർച്ചെയാണ് മരണം സംഭവിച്ചത്. കുട്ടാവ് സ്വദേശി ജിതേഷ് ആണ് തീകൊളുത്തിയത്. ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിജേഷ്
കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം. അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ്
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടറിൽ പോകുന്നതിനിടെ തെറിച്ചു വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തെറിച്ചു വീണ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ്
കൊച്ചി: സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചുവെന്ന പരാതിയിൽ കോൺഗ്രസിന്റെ മൂവറ്റുപുഴയിൽ നിന്നുള്ള എംഎൽഎ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ വാങ്ങിയ റിസോർട്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഇഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യു


























