പത്തനംതിട്ട: ശബരിമലയിൽ സുരക്ഷയ്ക്കായി കേന്ദ്രസേന എ ത്തി. ഇക്കുറിയും മലയാളിയാണ് ശബരിമലയിൽ കേന്ദ്രസേനയെ നയിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് കോയമ്പത്തൂർ 105 ബറ്റാലിയനിൽ നിന്നും കൊല്ലം ആശ്രാമം സ്വദേശി ബിജുറാമിൻ്റെ നേതൃത്വത്തിലുള്ള 140 സേനാം ഗങ്ങളാണ് എത്തിയത്. സേനയെ 13 പോയിൻ്റുകളിലായി വിന്യസിച്ചു.
ആലപ്പുഴ: ആലപ്പുഴയിലെ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥി അരുണിമ എം കുറുപ്പിന് മത്സരിക്കുന്നതിൽ തടസ്സമില്ല. ട്രാൻസ് വുമണാണ് അരുണിമ. നാമനിർദേശ പത്രികയുടെ സൂഷ്മപരിശോധനയിൽ വരണാധികാരി പത്രിക സ്വീകരിച്ചതോടെയാണ് അരുണിമയ്ക്ക് മത്സരിക്കാൻ അവസരമൊരുങ്ങുന്നത്. തന്റെ സ്ഥാനാർത്ഥിത്വത്തിൽ നിയമപരമായ തടസങ്ങള്‍ ഇല്ലെന്നും പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അരുണിമ
കൊച്ചി: നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന് എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരന്റെ പരാതിയിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു. എറണാകുളം പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ ബൈജുവിനെതിരെയാണ് നടപടി. പരാതിക്കാരനായ പൊലീസുകാരൻ പാലാരിവട്ടത്തെ ഒരു സ്പായിൽ പോയിരുന്നു. ഇവിടുത്തെ ഒരു ജീവനക്കാരിയുടെ സ്വർണ്ണമാല കാണാതായി എന്നു പറഞ്ഞാണ് എസ് ഐ 4 ലക്ഷം രൂപ പൊലീസുകാരിൽ നിന്ന് വാങ്ങിയത്. പണം
കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുപരിസരത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമസ്ഥൻ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി ആണെന്നും സാമ്പത്തിക തർക്കത്തിനിടയിൽ തലക്കടിച്ചു കൊന്നു എന്നാണ് പ്രതി ജോർജ് മൊഴി നൽകിയിരിക്കുന്നത്. വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ
മലപ്പുറം: മുൻ എംഎൽഎ പി വി അന്‍വറിന്റെ വീട്ടിൽ ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന രാത്രി 9.30 വരെ നീണ്ടു. അന്വഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. പരാതി കിട്ടിയാല്‍ ഇ ഡി അന്വേഷിക്കും. അറിയേണ്ട കാര്യങ്ങള്‍ ഇ ഡി ചോദിച്ചു. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.
കൽപ്പറ്റ: എസ്ഐആർ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കിട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ പണിയ ഭാഷയിൽ വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച വീഡിയോ സന്ദേശം ഒരുക്കി സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരിക്കുകയാണ് വയനാട് ജില്ലാ കളക്ടർ. ബിഎൽഒമാർ നമ്മുടെ വീടുകളിലെത്തുമെന്നും അവരോട് സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്ന വീഡിയോയിൽ എസ്ഐആർ എങ്ങിനെ പൂരിപ്പിക്കണമെന്നും എന്തൊക്കെ
കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തും. നവംബർ 22, 23 തീയതികളിലാണ് സർവീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തക. ഒരു ട്രെയിൻ റദ്ദാക്കുമെന്നും ബാക്കി സർവീസുകള്‍ ഭാഗികമായും റാദ്ദാക്കുമെന്നും മറ്റുള്ളവ വഴിതിരിച്ചു വിടുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. പാലത്തിലെ സ്റ്റീല്‍ ഗർഡറുകള്‍ മാറ്റി പകരം പി എസ് സി ഗർഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍ക്ക്
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറാണെന്ന് റിമാന്‍ഡ് റിപ്പോർട്ട്. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം നല്‍കിയത് പത്മകുമാറാണ്. 2019 ഫെബ്രുവരിയിലായിരുന്നു ഇതിനായുള്ള നീക്കം പത്മകുമാര്‍ നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍,
തൃശ്ശൂർ: തൃശ്ശൂരിൽ തീയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു. രാഗം തിയറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനും ആണ് വെട്ടേറ്റത്. ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 10 മണിയോടെ തൃശൂർ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വെച്ചാണ് സംഭവം. സുനിലിന്റെ വീടിനു മുൻപിൽ വച്ച് കാറിൽ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടിൽ
തൃശൂർ: വീണ്ടും മുൻ എംഎൽഎയെ കളത്തിലിറക്കി കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മുൻ എംഎൽഎ അനിൽ അക്കര ജനവിധി തേടും. അനിലിന്റെ സ്വന്തം തട്ടകമായ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് മത്സരിക്കുന്നത്. മണ്ഡലം ഉപസമിതി ചേർന്നാണ് അനിൽ അക്കരയുടെ പേര് ശിപാർശ ചെയ്തത്. വടക്കാഞ്ചേരി മുൻ എംഎൽഎയായ അനിൽ അക്കര 2003 മുതൽ 2010 വരെ അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.


























