പത്തനംതിട്ട: കോന്നിയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു. കോന്നി ജമാഅത്ത് സെക്രട്ടറി കാസിം കോന്നിക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റയാളെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തില്‍ വെള്ളപ്പാറ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി
ശബരിമല: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തിങ്കളാഴ്ച രാത്രി ശബരിമലയില്‍ സന്ദര്‍ശനം നടത്തി. ഒന്‍പതുമണിയോടെയാണ് അദ്ദേഹം മലകയറി സന്നിധാനത്തെത്തിയത്. യൂണീഫോം ഇല്ലാതെയായിരുന്നു സന്ദര്‍ശനം. പൊലീസുദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നല്ലതിരക്കുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷായോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. സ്ഥാപനത്തിൽ നിന്ന് 66 ലക്ഷം രൂപ തട്ടിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ദിയകൃഷ്ണയുടെ ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികൾ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഒരു ജീവനക്കാരിയുടെ ഭർത്താവും കേസില്‍ പ്രതിയാണ്. ദിയ കൃഷ്‌ണയുടെ ക്യൂആർ കോഡിന്
കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കകരണവുമായി ബന്ധപ്പെട്ട എന്യുമേറേഷന്‍ നടപടികള്‍ ജില്ലയില്‍ ആദ്യമായി പൂര്‍ത്തീകരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആദരം. പുതുപ്പള്ളി നിയമസഭാ മണ്ധലത്തിലെ 56-ാം പോളിംഗ് ബൂത്തിലെ ബി.എല്‍.ഒ എസ്.ആര്‍. സന്തോഷ് കുമാറാണ് എന്യുമറേഷന്‍ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും ആദ്യമായി പൂര്‍ത്തിയാക്കിയത്. ജില്ലാ കളക്ടര്‍
കോട്ടയം: കോട്ടയം നഗരത്തിൽ മാണിക്കുന്നത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽകോട്ടയം നഗരസഭാ മുൻ കൗൺസിലറായിരുന്ന വി കെ അനിൽകുമാറിൻ്റെ മകൻ അഭിജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലഹരിയുമായി
ശബരിമല: പതിവ് തെറ്റാതെ അയ്യപ്പസന്നിധിയില്‍ കളരിമുറകള്‍ അവതരിപ്പിച്ച് തൃശൂര്‍ ചാവക്കാട്ടെ വല്ലഭട്ട കളരി സംഘം. തുടര്‍ച്ചയായി ഇത് 46 -ാം വര്‍ഷമാണ് സംഘം ശബരിമലയില്‍ എത്തി കളരി അഭ്യാസങ്ങൾ അവതരിപ്പിക്കുന്നത്. ഇത്തവണ രാജീവ് ഗുരുക്കളുടെ നേതൃത്വത്തില്‍ 14 പേരടങ്ങുന്ന അഭ്യാസികളാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ കളരി അഭ്യാസപ്രകടനം നടത്തിയത്. സംഘത്തിലെ ഏറ്റവും പ്രായം കൂടിയ 65
ശബരിമല: അയ്യപ്പനുവേണ്ടി ശബരിമലയിൽ പാല്‍ ചുരത്തുകയാണ് ഗോശാലയിലെ പശുക്കള്‍. വെച്ചൂര്‍, ജേഴ്സി, എച്ച്എഫ് ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കൾ നിലവിൽ ശബരിമല ഗോശാലയിലുണ്ട്. ഗോശാലയിലെ പശുക്കളിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ശ്രീകോവിലിൽ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും ഉപയോഗിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഇവിടെയുള്ള ഗോക്കളെ പരിപാലിക്കുന്നത് പശ്ചിമ
തൃശൂർ: മൂന്നുമാസമായി അവശനിലയിലായിരുന്ന ഹൃഷിരാജ് എന്ന കടുവയെ കൂട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു മാസത്തോളമായി അവശനിലയിലായിരുന്ന കടുവയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഭക്ഷണവും മരുന്നും നേരിട്ട് വായിൽ വെച്ചുകൊടുത്തായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. പത്തു വർഷം മുമ്പ് വയനാട്ടിലെ സുൽത്താൻ ബത്തേരി റേഞ്ചിൽ ഉൾപ്പെടുന്ന കാട്ടികുളത്തു വെച്ചു പിടികൂടിയ കടുവയായിരുന്നു ഹൃഷിരാജ്.
പാലാരിവട്ടം: കൊച്ചിയിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതി ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 4 ലക്ഷം തട്ടിയത്. തട്ടിയെടുത്തതില്‍ 2 ലക്ഷം ബൈജുവിന് ലഭിച്ചതായി പൊലീസ് കണ്ടെത്തി.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികളെ ഭീഷണിപ്പെടുത്തുന്നു, യു.ഡി.എഫിന്‍റെ സ്ഥാനാർത്ഥി പത്രിക തള്ളാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ട്. ഇതിനെ നിയമ പരമായി നേരിടും എന്നും വിഡി സതീശൻ പറഞ്ഞു. വിഡി സതീശന്‍റെ വാർത്താക്കുറിപ്പിന്‍റെ പൂർണരൂപം


























