കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ സംഘർഷം. സമരാനുകൂലികളുമായി യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ദേശീയപണിമുടക്കിനിടെ പുതിയങ്ങാടി ജിഎം യുപി സ്കൂൾ ജീവനക്കാർ ജോലിക്കെത്തിയതിനെതിരെ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ സ്കൂളിലെ മുൻ പിടിഎ പ്രസിഡന്റിന്റെ മകന് പരുക്കേറ്റു.
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി. യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്ന് വിലയിരുത്തിയാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്. തന്നെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ
മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെകെ ശൈലജ എല്‍ഡിഎഫിന്റെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് നയിക്കുക പിണറായി വിജയന്‍ ആണെങ്കിലും പ്രചാരണ പരിപാടികളില്‍ അത്രത്തോളം പ്രാധാന്യത്തോടെ കെകെ ശൈലജ സജീവമാകും. തിരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന ശീലം എല്‍ഡിഎഫിനോ സിപിഎമ്മിനോ ഇല്ല. ഇത്തവണയും അങ്ങനെയൊരു പ്രഖ്യാപനം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു രാഹുലെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായത് എന്നും വിവാഹിതയായ യുവതി മറ്റൊരു ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായി തെറ്റല്ല എന്നിരിക്കെ എങ്ങനെ
തിരുവനന്തപുരം: ‘സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി-യുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് 2 മണിക്കൂറിനുള്ളിൽ നിലവിലുള്ള 10,18,042 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം ലഭിച്ചു . സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്ത 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനും പ്രതിമാസം 1,000 രൂപ ഇനി ലഭിച്ചു തുടങ്ങും.
റോഷി തന്റെ കയ്യിൽ നിന്നു മൈക്കു പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ വേണ്ടെന്നും റോഷിയുമായുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഷി കേരള കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയിൽ നിന്നു വളർന്നു വന്ന ആളാണ്. ആ ചോരത്തിളപ്പ്
വയനാട്: വയനാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗര്‍ ഉന്നതിയിലെ മുരാശ വള്ളി (68)യാണ് മരിച്ചത്. വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാന്ധി നഗര്‍ ഉന്നതിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അയല്‍വാസികള്‍ മുരാശ വള്ളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വയനാട്: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ
മാർക്സിസത്തിനു മുന്നോട്ടുപോകാനുള്ള ഏക വഴി അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണെന്നും അതാണ് യഥാർത്ഥ ജനാധിപത്യമെന്നും ഫേസ്ബുക്കിൽ സച്ചിദാനന്ദൻ കുറിച്ചു. അല്ലാതെ ഉപരി മധ്യ വർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുന്നതാവരുത് ഭരണമെന്നും ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും സച്ചിതാനന്ദൻ പറഞ്ഞു. സൈബർ ലോകത്തെ വിഡ്ഢികൾ തന്‍റെ വിമർശനം എന്തെന്ന്
സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു, കാമുകിയുടെ ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെ യുവാവ് ആത്‍മഹത്യ ചെയ്തു
തിരുവനന്തപുരം: കാമുകിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ആത്‍മഹത്യ ചെയ്തു. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. വീടിനു സമീപത്തെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു സംഭവം. കിരണുമായി ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.


























