തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ പ്രതി കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ വിധി വന്നതോടെയാണ് പ്രതിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. സ്കൂൾ മാനേജ്മെന്റിന് അധ്യാപകനായ കെ പത്മരാജനെ പുറത്താക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.
ലെമർ പബ്ലിക്ക് സ്കൂളിലെ മൂന്ന് ജീവനക്കാർക്ക് വിദ്യാർത്ഥി കൂട്ടായ്മ വീടൊരുക്കും തൃശൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് വേറിട്ട പിറന്നാൾ സമ്മാനമൊരുക്കി അദ്ദേഹത്തിന്റെ ട്രസ്റ്റിലുള്ള സ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മ. നാട്ടിക ലെമർ പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മയാണ് സ്കൂൾ സ്ഥാപകനായ എം.എ യൂസഫലിയുടെ വഴി
തൃശൂര്‍: വാഹനാപകടത്തിൽ പരുക്കേറ്റ് ചോരയൊലിച്ച് റോഡിൽ കിടന്ന യുവാവിനെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ആശുപത്രിയിലെത്തിച്ചു. പരിയാരം മക്കാടന്‍ വീട്ടില്‍ മാര്‍ട്ടിന്‍ (43) ആണ് അപകടത്തില്‍പ്പെട്ടത്. നഗരസഭാ അഞ്ചാം വാര്‍ഡിലെ എല്‍ഡിഎഫ്. സ്ഥാനാര്‍ഥി നിധിന്‍ പുല്ലനാണ് അപകടത്തില്‍പ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ പുറകിലാണ്
തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിനെ തുടർന്ന് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും സമ്മർദ്ദങ്ങളുമാണ് ആത്മഹത്യയ്ക്ക് വഴിവച്ചത്. ആർഎസ്എസ്–ബിജെപി നേതാക്കളെ പരാമർശിച്ച് എഴുതിയ കുറിപ്പും സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആനന്ദിനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ
കണ്ണൂർ: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് കടുത്ത ശിക്ഷ വിധിച്ച് തലശ്ശേരി അതിവേഗ പോക്സോ കോടതി. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളിൽ മാത്രം 40 വർഷം തടവും, അതിന് പുറമേ ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും കോടതി വിധിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട 376 എബി ഉൾപ്പെടെയുള്ള ബലാത്സംഗവും പോക്സോ നിയമവുമായ ബന്ധപ്പെട്ട
കോഴിക്കോട്: കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെയ്ഡ് നടന്നത്. 500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ട് പിടികൂടിയത്. കള്ളനോട്ട് അടിച്ചു വെച്ച 30പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി
തിരുവനന്തപുരം: തുടക്കത്തിലേ താൻ ജയിക്കുമെന്ന ട്രെൻഡ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നെന്നും അതിൽ സിപിഐഎമിന് പേടിയുള്ളത് കൊണ്ടാവാം തനിക്കെതിരെ പരാതി നൽകിയതെന്നും വൈഷ്ണ സുരേഷ്. മാധ്യമങ്ങളിലൂടെയാണ് വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കിയ വിവരം അറിതെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് പറഞ്ഞു. താൻ ജയിക്കുമെന്ന ട്രെൻഡ് സമൂഹമാധ്യമങ്ങളിൽ
ആര്യാ രാജേന്ദ്രനെതിരായ രമേശ് ചെന്നിത്തലയുടെ പ്രസ്താവന അപക്വമെന്ന് എംവി ജയരാജൻ അഭിപ്രായപ്പെട്ടു. പത്തു വോട്ടിന് എഐസിസി നേതൃത്വം മാറണമെന്ന സോഷ്യൽ മീഡിയ ചർച്ചയ്ക്കൊപ്പമാണോ ചെന്നിത്തലയെന്നും എംവി ജയരാജൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം. കോൺഗ്രസിനേയും കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളേയും കടന്നാക്രമിച്ചു കൊണ്ടുള്ളതാണ് എംവി ജയരാജന്റെ കുറിപ്പ്. ആര്യ
കൊച്ചി: നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ, അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാത അതോറിറ്റി നിർദേശം നൽകി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന
തിരുവനന്തപുരം: കുട്ടികളുടെ പാഠപുസ്തകത്തിൽ ഭഗവത്ഗീത കൂടി ഉൾപ്പെടുത്തണമെന്ന് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. ആരോഗ്യമന്ത്രി വീണ ജോർജ്ജും സിപിഎം ജില്ലാസെക്രട്ടറിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വേദിയിലായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ പ്രതികരണം. ‘കുട്ടികളുടെ പാഠപുസ്തകങ്ങളിൽ ഭഗവത്ഗീത കൂടി ഉൾപ്പെടുത്തണം. കുട്ടികൾ ഭഗവത്ഗീത പഠിക്കുന്നത് നല്ലതാണ്’ -ശിശുദിനാഘോഷത്തിൽ


























