തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ്
കൊച്ചി: കൊച്ചിയിൽ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. മരട് കാട്ടിത്തറ സ്വദേശിയായ യുവതിയാണ് പിടിയിലായത്. നാലു വയസുകാരിക്ക് പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ട സ്കൂള്‍ അധികൃതര്‍ നൽകിയ പരാതിയിലാണ് മരട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അമ്മ കുട്ടിയെ സ്ഥിരമായി
തിരുവനന്തപുരം: എസ്ഐആർ തിടുക്കപ്പെട്ട് നടപ്പാക്കേണ്ടതില്ലെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. എന്യൂമറേഷൻ ഘട്ടം ഡിസംബർ നാലിനു തന്നെ പൂർത്തിയാക്കണമെന്നും സമക്രമത്തിൽ മാറ്റം വരുത്തില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. സിപിഎം, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ എസ്ഐആർ നടത്തുന്നത് നീക്കി വെക്കണമെന്ന് നേരത്തേ തന്നെ
കൊച്ചി: ഐഎൻടിയുസി നേതാവിന് സംസ്ഥാന സർക്കാരിന്റെ സംരക്ഷണമൊരുക്കുന്നതിനെ വിമർശിച്ച് കോടതി. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന കേസിൽ ഐഎൻടിയുസി നേതാവിനെ സർക്കാർ സംരക്ഷിക്കുന്നതായാണ് വിമർശനം. കശുവണ്ടി വികസന കോർപ്പറേഷൻ മുന്‍ ചെയര്‍മാന്‍ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനെയും മുന്‍ മാനേജിങ് ഡയറക്ടര്‍ കെഎ രതീഷിനെയും വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി
എറണാകുളം: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസ് പിൻവലിച്ച് മുൻ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ അപ്രസക്തമായതിനാൽ താൻ പിൻവലിക്കുന്നുവെന്ന് സ്വരാജ് കോടതിയെ അറിയിച്ചു. യുഡിഎഫ് എംഎൽഎ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള എം. സ്വരാജിന്റെ ഹർജി ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. കെ. ബാബുവിന്റെ വിജയം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി. ജനക്ഷേമം, സാമ്പത്തിക പുരോഗതി എന്നിവ ലക്ഷ്യം വെച്ചുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈഫ് മിഷനിൽ ഉൾപ്പെടാതെ ഇപ്പോഴും ഭവനരഹിതരായി തുടരുന്നവർക്ക് അടുത്ത അഞ്ച് വർഷത്തിനകം വീടുകൾ നിർമിച്ച് നൽകുമെന്നതാണ് പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. സ്ത്രീകളുടെ തൊഴിൽ
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിൽ മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ ഹൈക്കോടതിയുടെ വിമർശനം. വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാൾ മത്സരിക്കാൻ ഇറങ്ങിയതാണ്, സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചു, രാഷ്ട്രീയ കാരണത്താൽ അവരെ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. വെഷ്ണയെ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ പരിശോധനകൾ പുരോഗമിക്കുന്നു. സ്വർണപാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്‍റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ
തിരുവനന്തപുരം: തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് ബിജെപി സ്വീകരിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ഉള്ളൂർ വാർഡിൽ ശ്രീകണ്ഠന് മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വിജയമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയസാധ്യത ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. അതും വാർഡ് കമ്മറ്റി നിർദ്ദേശിക്കുന്നവരെയാണ് തിരഞ്ഞെടുക്കുന്നത്. ഉള്ളൂരിലെ വാർഡ്


























