പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ. സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച എ പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തതെന്നാണ് വിവരം. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ പത്മകുമാർ കോന്നിയിലെ മുൻ
കൊച്ചി: ജഡ്ജിമാർക്കിടയിൽ യൂണിയൻവൽക്കരണം അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷക അസോയേഷൻ പ്രസിഡന്‍റ് ചീഫ് ജസ്റ്റിസിന് കത്തു നൽകി. അസോയേഷൻ പ്രസിഡന്‍റ് യശ്വന്ത് ഷേണായിയാണ് കത്തു നൽകിയത്.ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിധത്തിലാണ് ജഡ്ജിമാരുടെ പ്രവർത്തനമെന്ന് കത്തിൽ പറയുന്നു. ബാർ ആസോസിയേഷൻ വാർഷിക യോഗത്തിൽ നിന്ന് 30 ജഡ്ജിമാർ വിട്ടുനിന്നതായും ഇത്
പത്തനംതിട്ട: ശബരിമലയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ഹാജരായത്. 2019ൽ സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം പ്രസിഡന്റായിരുന്നു എ പത്മകുമാർ. ഇന്നലെ വൈകുന്നേരത്തോടെയാണ് ചോദ്യം ചെയ്യലിന് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്ഐടി
തൃശൂർ: വീണ്ടും മുൻ എംഎൽഎയെ കളത്തിലിറക്കി കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മുൻ എംഎൽഎ അനിൽ അക്കര ജനവിധി തേടും. അനിലിന്റെ സ്വന്തം തട്ടകമായ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് മത്സരിക്കുന്നത്. മണ്ഡലം ഉപസമിതി ചേർന്നാണ് അനിൽ അക്കരയുടെ പേര് ശിപാർശ ചെയ്തത്. വടക്കാഞ്ചേരി മുൻ എംഎൽഎയായ അനിൽ അക്കര 2003 മുതൽ 2010 വരെ അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധി പറയുന്ന തീയതി ഉടൻ പ്രഖ്യാപിച്ചേക്കും. ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിൽ ഏപ്രിലിൽ കേസിൽ വാദം പൂർത്തിയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാലാണ് വിചാരണക്കോടതി കേസ് വിധി പറയുന്നതിനായി മാറ്റുന്നത്. പൾസർ സുനി ഒന്നാം
തിരുവനന്തപുരം:സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള നടപടികൾ പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർ(BLO)മാർ ‘കളക്ഷൻഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. വോട്ടർ പട്ടികയുടെ കൃത്യതയ്ക്കും സുതാര്യതയ്ക്കുമായി
കണ്ണൂർ: മുസ്ലിം ലീഗ് നേതാവായ ഉമർ ഫാറൂഖ് ബിജെപിയിൽ ചേർന്നു. പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായിരുന്ന ഉമർ ഫാറൂഖിനെ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻറ് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയ നിലപാടുകൾ തന്നെ ആകർഷിച്ചെന്നും അതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഉമർ മാധ്യമങ്ങളോട് പറഞ്ഞു.
വിമത സ്ഥാനാർഥിയെ പുറത്താക്കി സിപിഎം; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠൻ ഇനി പാർട്ടിക്ക് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സിപിഎമ്മിന്റെ വിമത സ്ഥാനാർഥിയായ കെ. ശ്രീകണ്ഠനെതിരെ സിപിഎമ്മിന്റെ നടപടി. ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫുമായ ശ്രീകണ്ഠനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. കടകംപള്ളി സുരേന്ദ്രനെതിരായ അദ്ദേഹത്തിന്റെ രൂക്ഷ വിമർശനവും പാർട്ടിയുടെ
കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. കോഴിക്കോട് കോർപ്പറേഷനിൽ എം വിനുവിന് കോൺഗ്രസ് സ്ഥാനാർത്ഥിയായായി മത്സരിക്കാൻ കഴിയില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വി എം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രറ്റി ആയത്കൊണ്ട് വിനുവിന് അനുകൂല ഉത്തരവ് നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാഷ്ട്രീയകാരും സാധാരണക്കാരും തമ്മിൽ
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപകരുടെ സർവീസ് സംബന്ധമായ വിവിധ വിഷയങ്ങളിൽ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ വിജിലൻസ് റെയ്ഡ് നടത്തി. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്ന പേരിൽ ഇന്ന് രാവിലെ പത്തു മുതൽ മിന്നൽ പരിശോധന നടന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ വരുന്ന റീജിയണൽ ഡെപ്യൂട്ടി


























