Home News Archive by category Kerala (Page 83)
Homepage Featured Kerala News

വീണ്ടും ഉയരെ; സ്വർണവിലയിൽ കുതിപ്പ്; വീണ്ടും ലക്ഷം കടക്കുമോ ?

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒറ്റയടിക്ക് കൂടിയത് 1360 രൂപ. ഇന്നലെ രാവിലെ പവന് 320 രൂപ കുറഞ്ഞ വിപണിയിൽ വൈകുന്നേരം 360 രൂപ കൂടി കുറഞ്ഞിരുന്നു. ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 11,535 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഏറ്റവും
Homepage Featured Kerala News

സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത്
Homepage Featured Kerala News

ജീവനാംശം നൽകൽ: ഭർത്താവിന്റെ വരുമാനം പരിഗണിക്കുമ്പോൾ വായ്പ തിരിച്ചടവ് കണക്കിലെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹ മോചന കേസുകളിലും കുടുംബ തർക്കങ്ങളിലും ഭാര്യയ്ക്കും കുട്ടികൾക്കും ജീവനാംശം നൽകുന്നതിൽ ഭർത്താവിന്റെ വരുമാനം പരിഗണിക്കുമ്പോൾ വായ്പ തിരിച്ചടവ് കണക്കിലെടുക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിന്റേതാണ് തീരുമാനം. ജീവനാംശം കണക്കുകൂട്ടുമ്പോൾ വരുമാനം കുറച്ച് കാണിക്കാൻ വായ്പകളും ഇഎംഐകളും ഇൻഷുറൻസ് അടവുകളും കണക്കിൽ കാണിക്കുന്നതിനെതിരെയാണ്
Homepage Featured Kerala Local News

പൊലീസുകാരനിൽ നിന്ന് 4 ലക്ഷം തട്ടിയ കേസ്: ​ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു

കൊച്ചി: നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന് എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരന്റെ പരാതിയിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു. എറണാകുളം പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ ബൈജുവിനെതിരെയാണ് നടപടി. പരാതിക്കാരനായ പൊലീസുകാരൻ പാലാരിവട്ടത്തെ ഒരു സ്പായിൽ പോയിരുന്നു. ഇവിടുത്തെ ഒരു ജീവനക്കാരിയുടെ സ്വർണ്ണമാല കാണാതായി എന്നു പറഞ്ഞാണ് എസ് ഐ 4 ലക്ഷം രൂപ പൊലീസുകാരിൽ നിന്ന് വാങ്ങിയത്. പണം
Homepage Featured Kerala Local News

സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; വീട്ടുടമസ്ഥൻ കസ്റ്റഡിയിൽ

കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുപരിസരത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമസ്ഥൻ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി ആണെന്നും സാമ്പത്തിക തർക്കത്തിനിടയിൽ തലക്കടിച്ചു കൊന്നു എന്നാണ് പ്രതി ജോർജ് മൊഴി നൽകിയിരിക്കുന്നത്. വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ
Homepage Featured Kerala Local News

കുരുക്ക് മുറുകുമോ ? രാത്രി വരെ നീണ്ട റെയ്ഡ് ; പരാതി കിട്ടിയാല്‍ ഇ ഡി അന്വേഷിക്കുമെന്ന് പി വി അന്‍വർ

മലപ്പുറം: മുൻ എംഎൽഎ പി വി അന്‍വറിന്റെ വീട്ടിൽ ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന രാത്രി 9.30 വരെ നീണ്ടു. അന്വഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. പരാതി കിട്ടിയാല്‍ ഇ ഡി അന്വേഷിക്കും. അറിയേണ്ട കാര്യങ്ങള്‍ ഇ ഡി ചോദിച്ചു. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.
Homepage Featured Kerala News

സംസ്ഥാനത്തെ റെയിൽവേയിൽ അറ്റകുറ്റപ്പണികൾ; ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിലുള്ള പാലത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇന്ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കിയിട്ടുണ്ട്. ഏതാനും ട്രെയിനുകളുടെ സർവീസ് ഭാഗികമായി ചുരുക്കുകയും ചില ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
Homepage Featured Kerala News

പിഎസ്‍സി വഴി സംസ്ഥാനത്ത് 3 ലക്ഷത്തിലേറെ പേർക്ക് ജോലി; ദിവസം ശരാശരി 87 എന്ന നിരക്കിൽ തൊഴിൽ നൽകിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‍സി വഴി സംസ്ഥാനത്ത് 3 ലക്ഷത്തിലേറെ പേർക്ക് ജോലി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ദിവസത്തെ ശരാശരിയെടുത്താൽ തൊഴിൽ ലഭിച്ചവരുടെ എണ്ണം 87 ആണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യ്തമാക്കിയത്. ‘കഴിഞ്ഞ ഒമ്പതര വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഓരോ ദിവസവും ശരാശരി 87 പേർക്ക്
Homepage Featured India Kerala News

എസ്ഐആർ സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: എസ്ഐആർ സ്റ്റേ ചെയ്യണമെന്ന കേരള സർക്കാരിന്റെന്റേതടക്കം ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആർ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികൾ അടിയന്തിരമായി പരിഗണിക്കാനും നവംബര്‍ 26-ന് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനുമാണ് സുപ്രീം കോടതി തീരുമാനിച്ചത്.
Homepage Featured Kerala News

കൊല്ലത്ത് ബോട്ടുകൾക്ക് തീപിടിച്ചു; ഗ്യാസിൽ നിന്ന് തീപടർന്നെന്ന് നി​ഗമനം

കൊല്ലം: കൊല്ലം കാവനാട് കായലിൽ രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. പാചക​ത്തിന് ഉപയോ​ഗിക്കുന്ന ​ഗ്യാസിൽ നിന്ന് തീ പടർന്നതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം. അ​ഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. തീ പടർന്നപ്പോൾ തന്നെ