തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറായി. ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മാത്രമാണ് മത്സര രംഗത്തുള്ളത്. അത് തിരുവനന്തപുരം ജില്ലയിലാണ്. സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ സ്ഥാനാർത്ഥികളായ ഏക ജില്ല മലപ്പുറം. ബാക്കി 13 ജില്ലകളിലും
കോഴിക്കോട്: പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര പിഴവ്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത്. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനം ഉണ്ടായത്. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സർവകലാശാല
കൊച്ചി: മുൻകൂർ പണം അടയ്ക്കാത്തതിന്റെ പേരിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജീവൻ രക്ഷിക്കാനുള്ള ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതിയുടെ മാർഗനിർദേശം. കേരളാ ഗവണ്മെന്റ് പാസാക്കിയ നിയമം ഭരണഘടനാപരമാണെന്നും പാലിച്ചില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും കോടതി പറഞ്ഞു. റിസപ്ഷൻ/അഡ്മിഷൻ ഏരിയ, വെബ് സൈറ്റ് എന്നിവിടങ്ങളിൽ ചികിത്സാനിരക്ക്
പത്തനംതിട്ട:ഫോമിക് ആസിഡ് കണ്ടൈനറിൽ തേൻ വിതരണം ചെയ്യാനൊരുങ്ങിയ കരാറുകാരെ തടഞ്ഞ് ദേവസ്വം വിജിലൻസ്. തേൻ ഉപയോഗിക്കാതെ മാറ്റിവെയ്ക്കാൻ വിജിലൻസ് നിർദേശം നൽകി. ശബരിമലയിൽ കരാറുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ശബരിമലയിൽ തേൻ വിതരണം വിജിലൻസ് തടഞ്ഞു. ദേവസ്വം വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നും വിജിലൻസ് കണ്ടെത്തി.
പിന്‍ 689713, ഇതൊരു സാധാരണ പിന്‍കോഡ് അല്ല. നമ്മുടെ രാജ്യത്ത് സ്വന്തമായി രണ്ടു പേര്‍ക്ക് മാത്രമേ പിന്‍കോഡ് ഉള്ളൂ. ഒന്ന് രാഷ്ട്രപതിക്കും മറ്റൊന്നു ശബരിമലയിലെ സ്വാമി അയ്യപ്പനും. മറ്റ് നിരവധി സവിഷേതകളും ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസിനുണ്ട്. 1963 ലാണ് ശബരിമലയല്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വര്‍ഷത്തില്‍ മൂന്നു മാസം മാത്രമാണ് ഈ പോസ്റ്റ് ഓഫീസ് തുറന്ന്
തിരുവനന്തപുരം: ലേബർ കോഡ് സംബന്ധിച്ച് മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറാകില്ലെന്നും വിഷയം ചർച്ച ചെയ്യാൻ നാളെ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ഉണ്ടായെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ലെന്നും
തിരുവനന്തപുരം: ദിയ കൃഷ്‍ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പിതാവ് കൃഷ്‍ണകുമാർ. കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചെന്നും സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ 66 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കാര്യം വ്യക്തമായെന്നും കൃഷ്‍ണകുമാർ ഫേസ്‍ബുക്കിൽ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
തിരുവനന്തപുരം: മലാക്ക കടലിടുക്കിനും അതിനോട് ചേർന്നുള്ള വടക്കുകിഴക്കൻ ഇന്തോനേഷ്യയ്ക്കും മുകളിൽ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ ഇന്തോനേഷ്യൻ തീരം കടന്നു. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്ന സെയ്നാർ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വരെ വീശിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക്
കൊല്ലം: ടിയർ ഗ്യാസ് ഷെൽ പൊട്ടി പൊലീസുകാർക്ക് പരുക്ക്. രണ്ട് വനിതാ പൊലീസുകാർക്കും എഎസ്ഐയ്ക്കും ആണ് പരുക്കേറ്റത്. കരുനാഗപ്പള്ളിയിലാണ് സംഭവം. പരിശീലനത്തിനിടെയാണ് ടിയർ ഗ്യാസ് ഷെൽ പൊട്ടിയത്. ചവറ സ്റ്റേഷനിലെ പൊലീസുകാരായ കീർത്തന, ആര്യ എന്നിവർക്കും തെക്കുംഭാഗം സ്‌റ്റേഷനിലെ എഎസ്ഐ ഹരിലാലിനുമാണ് പരിക്കേറ്റത്. പരുക്കേറ്റ പൊലീസുകാരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് പട്ടികവർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് പട്ടികവർഗ വകുപ്പ് നൽകുന്ന ധന സഹായത്തിനായുള്ള അപേക്ഷകളാണ് തള്ളിയ നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകളാണ് യാക്കരയിലെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്.


























