തിരുവനന്തപുരം: സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോൾ അറസ്റ്റു ചെയ്യുന്നതിൽ തടസമില്ലാത്തതിനാൽ പൊലീസ് ഒളിവിൽ കഴിയുന്ന രാഹുലിനായി തിരച്ചിൽ നടത്തുന്നുണ്ട്. പാലക്കാട്, പത്തനം തിട്ട
പത്തനംതിട്ട: 30 വർഷം ശബരിമലയിൽ പോലീസ് ഉദ്യോഗസ്ഥനായി സേവനം ചെയ്ത സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്. 2026 ജനുവരിയിൽ വിരമിക്കുന്ന കാസർകോട് ചിറ്റാരിക്കൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്കാണ് സഹപ്രവർത്തകർ സന്നിധാനത്ത് യാത്രയയപ്പ് നൽകിയത്. എഡിജിപി എസ് ശ്രീജിത്ത് അയ്യപ്പ ചിത്രം ഉപഹാരമായി നൽകി. ജീവിതത്തിലെ വലിയ കാലയളവ് പോലീസിൽ ജോലി ചെയ്തശേഷം അയ്യപ്പ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ എഫ് ബി പോസ്റ്റുമായി ബിജെപി വനിതാ നേതാവ് പത്മജാ വേണുഗോപാല്‍. എന്തൊരു നെറികെട്ടവന്മാരാണ് രാഹുൽ മാങ്കൂട്ടവും അവന്റെ സൈബർ കിങ്കരന്മാരുമെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.പരാതി ഉന്നയിച്ച ആ പെൺകുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തിൽ വെളിപ്പെടുത്തി അപമാനിയ്ക്കുന്നുവെന്നും ഇത്തരക്കാരെ ചൂലിന് അടിയ്ക്കണമെന്നും ഒരു പെൺകുട്ടിക്ക്
പാലക്കാട്: എസ്ഐടി സംഘം വീണ്ടും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാനാണ് നീക്കമെന്നാണ് സൂചന. രാഹുലിന്റെ പേഴ്സണൽ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് കർണാടകയിലെ ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ചെടുത്ത ശേഷം ഗോവർദ്ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയിലായിരുന്നു സ്വർണം വിറ്റതെന്ന് നേരത്തെ
പാലക്കാട്: പതിനൊന്നു വർഷം മുമ്പ് അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ആദ്യനടപടി. വടകര ഡിവൈഎസ്‍പി ഉമേഷിനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. പദവി ദുരുപയോഗം ചെയ്തെന്നും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചത്. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്‍റെ സിഐ ആയിരുന്ന നിലവിൽ
ഡൽഹി: വീടുകളിൽ എത്തി വോട്ടർമാരെ ചേർത്ത് കരട് വോട്ടർ പട്ടിക പുറത്തിറക്കാനുള്ള സമയപരിധി നീട്ടി. അന്തിമ കരട് പട്ടിക ഡിസംബർ 16നാകും പുറത്തിറക്കുക. ഡിസംബർ ഒമ്പതായിരുന്നു നേരത്തേ കരടു പട്ടിക പുറത്തിറക്കാനുള്ള തീയതി. ഡിസംബർ 4 വരെയായിരുന്ന എസ്ഐആർ ഫോമുകൾ തിരികെ വാങ്ങി അപ്‍ലോഡ് ചെയ്യാനുള്ള സമയവും ഒരാഴ്ച നീട്ടിയിട്ടുണ്ട്. ഡിസംബർ 11 വരെയാണ് എസ്ഐആർ ഫോം തിരികെ വാങ്ങാനുള്ള പുതുക്കിയ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള മാനിഫെസ്റ്റോ മുമ്പുണ്ടായിരുന്നതിന്റെ ആവർത്തനമല്ലെന്ന് വിഡി സതീശൻ പറഞ്ഞു. വിവിധ മേഖലകളിൽ പ്രാഗദ്ഭ്യമുള്ളവർക്ക് യുഡിഎഫിന്റെ മാനിഫെസ്റ്റോ നിർമാണത്തിൽ പങ്കാളികളാകാൻ കഴിഞ്ഞിട്ടുണ്ട്. മാലിന്യ നിർമാർജ്ജനത്തിന് മുഖ്യ പ്രാമുഖ്യം നൽകുമെന്നും അദ്ദേഹം പറയുന്നു. യുഡിഎഫ് നേതാവ് സിപി ജോണുമായുള്ള സംവാദത്തിനിടെയാണ് വിഡി സതീശൻ ഇക്കാര്യം
തിരുവനന്തപുരം: രണ്ടാം മാസത്തിലാണ് ഗർഭച്ഛിദ്രം നടന്നതെന്നതടക്കമുള്ള രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ഗുരുതര പരാമർശങ്ങളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ആശുപത്രി രേഖകൾ പൊലീസ് പരിശോധിച്ചു. ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ട്. വൈദ്യപരിശോധനയുടെ രേഖകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗർഭിണിയായ ശേഷം രണ്ടു മാസം കഴിഞ്ഞ് മെയ്
തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ ഭാഗമായി കേരളത്തിൽ ഇന്ന് മഴമേഘങ്ങളും തണുത്ത കാലാവസ്ഥയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പരക്കെ മഴ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പ്രത്യേക അലേർട്ടുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് അറിയിപ്പുണ്ട്. രണ്ടു ദിവസമായി മഴ മേഘങ്ങൾ കേരളത്തിന്റെ അന്തരീക്ഷത്തിൽ തുടരുന്നതാണ് പകൽ


























