Verdict today on Rahul's anticipatory bail plea in woman rape case തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ടാകും വിധി.
തിരുവനന്തപുരം: ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ചാണ് നേരത്തെ വിതരണം ആരംഭിക്കുന്നത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ
തൃശൂർ: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ സിജോ ജോസ് (45) ആണ് അറസ്‌റ്റിലായത്. അതിജീവിത ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രതി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് പിന്നീടായിരിക്കും. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്. ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി
ഇടുക്കി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കൂടുതല്‍ നടപടി പാർട്ടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും പാർട്ടിക്ക് പോറലേല്‍പ്പിക്കാൻ സമ്മതിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. ഇടുക്കിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ. പാർട്ടിയെ തങ്ങള്‍
സംസ്ഥാനത്തെ കോൺഗ്രസ്സിനുള്ളിൽ മാഫിയാ സംഘം ബലപ്പെടുകയൊണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കറുത്ത പണം നൽകുന്ന സാമ്പത്തിക പ്രമാണിമാരാണ് കോൺഗ്രസ്സിൽ മാഫിയാ സംഘങ്ങളെ വളർത്തുന്നത്. അന്ധമായ ഇടത്പക്ഷ വിരോ ധം വച്ച് പുലർത്തുന്ന കോൺഗ്രസ്സ് ബി.ജെ.പി യുമായി പരസ്യമായി ചങ്ങാത്തം കൂടിയിരിക്കുകയാണെന്നും തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ ഉജ്വലവിജയത്തെ ഇതൊന്നും ബാധിക്കില്ലെന്നും
ദിവസേന ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മോഷ്ടാക്കളെ പൊക്കാൻ പൊലീസ്. സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 40 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോഷണം, അടിപിടി, ടാക്സി ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ എന്നിങ്ങനെയാണ് കേസുകൾ. തിരക്ക് വർധിച്ച സാഹചര്യത്തിൽ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോക്കറ്റടി കേസ് റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് പ്രതികളെ പിടികൂടുന്നതിനായി
തിരുവനന്തപുരം: യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെയാണ് പോസ്റ്റിട്ടത്.നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷൻസ് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ്
മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ. പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനേന 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്. ചൊവ്വാഴ്ച്ച 300 പമ്പ ദീർഘദൂര സർവീസുകൾ നടത്തിയപ്പോൾ
കൊല്ലം: ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. വാസു ജയിലിൽ തുടരും. വാസുവിന് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടന്ന് പ്രോസിക്യൂഷൻ വാദിച്ചു. കട്ടിളപ്പാളിയിലെ സ്വർണമോഷണ കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. വാതിൽ പാളിയിലെ സ്വർണം 2019 ൽ ഉരുക്കിയത് എൻ. വാസുവിന്റെ അറിവോടെയാണെന്ന


























