ന്യൂയോർക്ക്: ഫിഫ സമാധാന പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്വർണക്കപ്പും, മെഡലും, സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ട്രംപിന് സമ്മാനിച്ചു. തനിക്ക് ലഭിച്ച അംഗീകാരം തന്റെ ജീവിതത്തിലെ
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് തൃശൂർ – എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ. കള്ള് ഷാപ്പുകൾ അടക്കമുള്ള മദ്യ ശാലകൾ തുടർച്ചയായി അഞ്ച് ദിവസം അടച്ചിടും. വോട്ടെടുപ്പ് നടക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മദ്യ വിൽപന പാടില്ലെന്നാണ് ചട്ടം വിശദമാക്കുന്നത്. വോട്ടെടുപ്പ് കഴിയുന്നത് വരെയാണ് ഡ്രൈ ഡേ നിയന്ത്രണം ബാധകമാവുന്നത്.
തൃശ്ശൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അറിഞ്ഞു കൊണ്ട് രാഹുലിനെ അറസ്റ്റു ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ എവിടെയാണെന്ന് ചിലർക്ക് അറിയാമെന്നും അവർ അത് പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ
പാലക്കാട്: മലമ്പുഴയിൽ പുലിയിറങ്ങിയ സാഹചര്യത്തിൽ മലമ്പുഴയിലേക്കുള്ള രാത്രിയാത്രാ വിലക്കിന് പുറമെ പ്രദേശത്ത സ്‌കൂളുകളിലെ പ്രവർത്തന സമയത്തിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപമാണ് വീണ്ടും പുലിയിറങ്ങിയത്. ഈ സാഹചര്യത്തിൽ കൂട് സ്ഥാപിക്കുന്നകാര്യം ആലോചനയിലെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി 8 മണിയോടെ പുലി റോഡു മുറിച്ചു കടക്കുന്നത് കണ്ടെന്നാണ്
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിശദമായ വാദത്തിന് ശേഷം മുൻകൂർ ജാമ്യാപേക്ഷയുടെ കാര്യത്തിൽ വിധി പറയും. അതിജീവിതയ്ക്ക് എതിരെ താൻ നല്‍കിയ തെളിവുകള്‍ പരിഗണിച്ചില്ലെന്നു വാദമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകി. ഈ
മൂവാറ്റുപുഴ: രാഹുൽ മാങ്കൂട്ടം വിഷയത്തിൽ താൻ ആദ്യമായാണ് പ്രതികരിക്കുന്നതെന്ന മുഖവുരയോടെ കോൺഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വ്യക്തിപരമായ ആക്രമണം പ്രവർത്തകരെ അകറ്റിയതായും സൈബർ സെലിബ്രിറ്റികളുടെ വരവും വിനയായതായും ചൂണ്ടിക്കാണിക്കുന്ന കുറിപ്പാണ് മാത്യു കുഴൽനാടൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതിലെ വിമർശനങ്ങളിൽ നിന്നും
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നൽകിയ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ. വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കാണ് ശശി തരൂർ പരിപാടിയിൽ പങ്കെടുത്തത്. എന്നാൽ തരൂർ പാർട്ടിയോട് ആലോചിച്ചിക്കാതെയാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. പ്രതിപക്ഷനേതാക്കളെ വിളിക്കാത്ത ചടങ്ങിൽ ശശി തരൂർ പങ്കെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തിന്
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആർ സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യുമറേഷൻ ഫോം സ്വീകരിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ നീട്ടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരാഴ്ച നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അനുസരിച്ചാണ് കമ്മീഷൻ്റെ തീരുമാനം. തീരുമാനമനുസരിച്ച് കരട് പട്ടിക 23 നും അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും. എന്യുമറേഷൻ ഫോം
കൊച്ചി: സ്ത്രീ ശാക്തീകരണത്തിന് പിന്തുണയുമായി എക്സൈറ്റോ ഗ്ലോബൽ ഇവൻസ് എൽ.എൽ.സിയും ബിയോൻഡ് വോഗ് ബൈ.എസ്.എന്നും ചേർന്ന് അവതരിപ്പിക്കുന്ന ജിഗിൾ ത്രഡ്സ് എക്സ്പോ കൊച്ചി കച്ചേരിപ്പടിയിലുള്ള ക്രോഫ്റ്റ് കൊച്ചിനിൽ നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീ സംരംഭകർ എക്സ്പോയുടെ ഭാഗമായി. ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എക്സ്പോ ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ
ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി എന്ന 14 കാരനാണ് മരിച്ചത്. വല്യമ്മയുടെ വീട്ടിലെ മുറിക്ക് ഉള്ളിൽ തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർത്ഥിയാണ്.


























