തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 16.14% ആണ് പോളിങ്. ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ – 7246269, സ്ത്രീകൾ
വർക്കല: വര്‍ക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. തീയണക്കാൻ ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്. വര്‍ക്കലയിലെ നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലാണ് വൻ തീപിടുത്തമുണ്ടായത്. നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി
ഏറ്റുമാനൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 20 ഓളം വിദ്യാർത്ഥികൾക്കും, അധ്യാപികക്കും ശാരീരിക അസ്വസ്ഥതയും, ശ്വാസംമുട്ടലും നേരിട്ടു, സ്കൂളിന് അവധി നൽകി. ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്കൂൾ പോളിംങ് ബൂത്തായി പ്രവർത്തിച്ചിരുന്നു. തുടർന്ന് വോട്ടെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച ശേഷം ബഞ്ച്, ഡസ്ക്കും ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടു വന്നിട്ടിരുന്നു. ഇതിൽ ഇരുന്ന ശേഷമാണ്
രക്ഷാപ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ സജീവം ശബരിമല: സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ഫയർ ഫോഴ്സ്. സന്നിധാനത്തെ സ്പെഷ്യൽ ഓഫീസർ അഭിലാഷ് കെ. ആർ. ആണ് മൂന്നാം ഘട്ട ഡ്യൂട്ടിക്ക് നേതൃത്വം നൽകുന്നത്. ഈ മാസം എട്ടാം തീയതി പുതിയ സംഘം ചുമതലയേറ്റു. പ്രാഥമികമായി അഗ്നിസുരക്ഷയാണ് ലക്ഷ്യമെങ്കിലും, കുഴഞ്ഞുവീഴുന്ന തീർത്ഥാടകരെ
കാസർകോട്: പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി. കാസർകോട് മേനങ്കോട് സ്വദേശിയായ മാജിദയാണ് തനിക്കെതിരെ വിദ്യാനഗർ പൊലീസെടുത്ത കേസിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ചാണ് വാഹനത്തിൻ്റെ ഉടമയായ സഹോദരിക്കെതിരെ കേസെടുത്തത്. എന്നാൽ പൊലീസിൻ്റെ എഫ്ഐആർ തെറ്റെന്ന് കാണിച്ചാണ് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് യുവതി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്. 23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട്
കാലടി: മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപം ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരിക്കുകയാണ്. പ്രതിയെന്ന് സംശയിക്കുന്ന അലൻ കുറ്റസമ്മതം നടത്തി. ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്നാണ് നിഗമനം. ചിത്രപ്രിയയുടെ
വോട്ടെടുപ്പിനെ തുടർന്ന് കുറിച്ചി ഗ്രാമപഞ്ചായത്തില മെമ്പറും ബിജെപി ജില്ലാ സെക്രട്ടറിയുമായ നിലവിൽ എട്ടാം വാർഡിലെ സ്ഥാനാർഥിയുമായ ബി ആർ മഞ്ജീഷിന്റെ വീട്ടിൽ കയറി ആക്രമണം. ആക്രമണത്തിൽ ആർഎസ്എസ് ജില്ലാ കാര്യകർത്താവായ ജി. ശ്രീകുമാറിന് തലയിൽ പരുക്കേറ്റു. ശ്രീകുമാർ, മഞ്ജീഷ്, മനോജ് എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം ആണന്ന് ബിജെപി ആരോപിച്ചു.
കണ്ണൂർ: കണ്ണൂരില്‍നിന്നും കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി മടങ്ങിയെത്തി. ചൊക്ലി സ്റ്റേഷനിലാണ് സ്ഥാനാർത്ഥിയായ യുവതിയും കൂടെയുള്ള യുവാവും ഹാജരായത്. സ്ഥാനാർത്ഥിയെ കാണാതായതോടെ യുഡിഎഫ് പ്രവർത്തകരും ആശങ്കയിലായിരുന്നു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ട അനിശ്ചിതത്വത്തിലായിരുന്നു യുഡിഎഫ്. ഇന്നത്തെ കൊട്ടിക്കലാശത്തിലും യുഡിഎഫ് സ്ഥാനാർത്ഥി
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം വിധിക്കായി മാറ്റിയത്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പൊലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിർദേശം. അടച്ചിട്ട മുറിയിലായിരുന്നു വാദം.


























