Home News Archive by category Kerala (Page 57)
Homepage Featured Kerala News

ജിദ്ദ-കോഴിക്കോട് വിമാനത്തിന്റെ ടയറുകൾ പൊട്ടി; കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്

കൊച്ചി: ജിദ്ദ-കോഴിക്കോട് വിമാനത്തിന്റെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയില്‍ അടിയന്തരമായി ഇറക്കി. ലാൻഡിങ് ​ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം കൊച്ചിയിൽ ഇറക്കിയത്. എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയത്. ലാൻഡിങ് ​ഗിയറിന് തകരാർ സംഭവിച്ചതും വിമാനത്തിന്റെ
Homepage Featured Kerala News

ബാലാത്സം​ഗ കേസ്; രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് കാലാവധി അവസാനിക്കുന്നു

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കാലാവധി ഇന്ന് അവസാനിക്കും. കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരി​ഗണനയിലുണ്ട്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് ജാമ്യ ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കും. രാഹുലിനെതിരെയുള്ള ആദ്യ പരാതിയുമായി ബന്ധപ്പെട്ട കേസാണ് കോടതി പരി​ഗണിക്കുന്നത്. കേസിൽ തിരുവനന്തപുരം
Homepage Featured Kerala News

ലൈം​ഗികാതിക്രമ കേസ്; പിടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം : പിടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും. ലൈം​ഗികാതിക്രമക്കേസിൽ പൊലീസ് റിപ്പോർട്ട് വൈകിയതിനാൽ ഡിസംബർ 15 ന് പരി​ഗണിക്കാനിരുന്ന അപേക്ഷ ഇന്നത്തേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ചലച്ചിത്ര മേളയുടെ ജൂറി ചെയർമാനായിരുന്ന പിടി കുഞ്ഞുമുഹമ്മദ് ജൂറി അം​ഗമായിരുന്ന ചലച്ചിത്ര പ്രവർത്തകയ്ക്കെതിരെ
Homepage Featured Kerala News

തൊഴിലാളി ദിനത്തിൽ എന്റെ തൊഴിൽ നഷ്ടമാക്കി; ആര്യക്കെതിരെ വിദ്വേഷ ക്യാമ്പയിനിൽ എനിക്ക് പങ്കില്ല: മുൻ കെഎസ്ആർടിസി ഡ്രൈവർ യദു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന വിദ്വേഷ ക്യാമ്പയിനുകളിൽ തനിക്ക് പങ്കില്ലെന്ന് കെ.എസ്.ആർ.ടി.സി മുൻ കരാർ ഡ്രൈവർ യദു. തിരഞ്ഞെടുപ്പിൽ ആര്യാ രാജേന്ദ്രൻ പരാജയപ്പെട്ടത് അറിഞ്ഞിരുന്നു. തോൽവിയിൽ തനിക്കോ തന്റെ കേസിനോ പങ്കില്ലെന്നും യദു പ്രതികരിച്ചു. ഒരു വർഷതഡ്തിന് മുകളിലായി തുടരുന്ന കേസിൽ ഇപ്പോഴും എനിക്ക് നീതി ലഭിച്ചിട്ടില്ല. കേസ് ഇപ്പോഴും തുടരുകയാണ്. രണ്ട്
Homepage Featured Kerala News

ലുലു സി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് പ്ലാൻ പുറത്തിറക്കി; എം.എ യൂസഫലിയിൽ നിന്ന് മെമ്പർഷിപ്പ് ഏറ്റുവാങ്ങി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി

കൊച്ചി: ലുലുമാളുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാ​ഗ്ദാനം ചെയ്യുന്ന ലുലു സി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സം​ഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു
Homepage Featured Kerala News

ദമ്പതിമാർ ശ്രീകോവിലിൽ കയറാൻ ശ്രമിച്ചു; ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് ക്ഷേത്രാധികാരികൾ

എറണാകുളം നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ദമ്പതിമാർ കയറാൻ ശ്രമിച്ചു. ഇതിനെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് ക്ഷേത്രാധികാരികൾ പറഞ്ഞു. വിഗ്രഹത്തിൽ മാല ചാർത്താൻ വേണ്ടിയാണ് ദമ്പതിമാർ ശ്രീകോവിലിൽ കയറാൻ ശ്രമിച്ചത്. ശ്രീകോവിലിന്റെ രണ്ട് ചവിട്ട് പടികൾ കയറി ശ്രീലകത്ത് എത്തുന്നതിന് മുൻപ് മേൽശാന്തി ഇരുവരെയും കണ്ടു.
Homepage Featured Kerala News

ശബരിമലയിൽ വീണ്ടും നടപടി; എസ് ശ്രീകുമാറിനെയും എസ്ഐടി അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പൊലീസ് നടപടി തുടരുന്നു. ശബരിമല ഉദ്യോ​ഗസ്ഥനായിരുന്ന എസ് ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാ​ഗമായി എസ്ഐടി അറസ്റ്റ് ചെയ്തു. കട്ടിളപ്പടി ശബരിമലയ്ക്ക് പുറത്തുകൊണ്ടുപോകുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ശ്രീകുമാർ. വിചാരണക്കോടതിക്ക് പിന്നാലെ ഹൈക്കോടതിയും ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ്
Kerala Lead News News

‘സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും’; കെടിയു വിസിയായി ചുമതലയേറ്റ് സിസ തോമസ്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ് ചുമതലയേറ്റു. പഴയ കാര്യം എല്ലാം കഴിഞ്ഞുവെന്നും മുന്നോട്ട് പോയാൽ മതിയെന്നും സിസ തോമസ് പ്രതികരിച്ചു. അപാകതകൾ എല്ലാം പരിഹരിച്ച് സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസം ഗവർണറും സർക്കാരും സമവായത്തില്‍ എത്തിയിരുന്നു. ഇതോടെയാണ് സിസ തോമസിന് സ്ഥാനത്ത്
Homepage Featured Kerala News

പാനൂരിലെ വടിവാൾ ആക്രമണം; അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ

കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണക്കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ കൂടി പൊലീസ് പിടികൂടി. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ശരത്, ശ്രീജി, അശ്വന്ത്, ശ്രേയസ്, അതുൽ എന്നീ പ്രതികളെയാണ് മൈസൂരിൽ വെച്ച് പിടികൂടിയത്. പാനൂരിലെ ആക്രമണവുമായി ബന്ധപ്പെട്ട് അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പാനൂർ മേഖലയിൽ സിപിഎമ്മും
Homepage Featured Kerala News

മൂന്നു വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; തിരുവനന്തപുരം കോർപ്പറേഷനിൽ നിർണായകം

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച സംസ്ഥാനത്തെ മൂന്നു വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ഉണ്ടാകും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലായി മൂന്നു വാർഡുകളിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതിൽ തിരുവനന്തപുരത്തെ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും നിർണായകമാണ്. എൻഡിഎയുടെ 50 ഉം