തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധി കണക്കിലെടുത്ത് കേരളത്തിന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ബെഗളൂരു-കൊല്ലം റൂട്ടിലാണ് ഒരു സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. മംഗളുരുവിനും ചെന്നൈയ്ക്കും ഇടയിലും ഒരു പ്രത്യേക സർവീസ് റെയിൽവേ അനുവദിച്ചിട്ടുണ്ട്. ഡിസംബർ 20നും 25നും ഇടയിൽ ഒരു പ്രത്യേക
കൊച്ചി: ലഹരി ഉപയോഗിച്ചെന്ന കേസിൽ ഫോറൻസിക് ഫലം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് അനുകൂലം. ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലഹരി ഉപയോഗിച്ചതിനാലാണ് അദ്ദേഹം രക്ഷപ്പെടാൻ ശ്രമിച്ചതെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ഷൈനിനെ മണിക്കൂറുകളോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. സിനിമാപ്രവർത്തകർക്കിടയിൽ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര് വരണമെന്നതിൽ ബിജെപിയിൽ അഭിപ്രായഭിന്നത. വിവി രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പേരുകളാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്. എന്നാൽ തിരുവനന്തപുരത്ത് വെച്ച് ഇന്നലെ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ കോർപ്പറേഷൻ മേയർ സ്ഥാനം സംബന്ധിച്ച് ചർച്ചകൾ നടത്തിയില്ല. വിവി രാജേഷ്, വിജി ഗിരികുമാർ എന്നീ പേരുകൾ മേയർ, ഡെപ്യൂട്ടി മേയർ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റൊദാം ജ്വല്ലറി ഉടമ ഗോവർധന്റെയും പങ്ക് വെളിപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റി. ഇരുവരുടേയും റിമാൻഡ് റിപ്പോർട്ടിലാണ് ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കഴിഞ്ഞ ദിവസം എസ്ഐടി അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കൊച്ചി: എറണാകുളം കണ്ടനാടുള്ള ‘പാലാഴി’ എന്ന വീടിന് സമീപം മലയാളത്തിന്റെ ശ്രീനിക്ക് അന്ത്യവിശ്രമം. കാലാതീതമായ ഒരുപിടി കഥാപാത്രങ്ങൾ തങ്ങൾക്കു സമ്മാനിച്ച ശ്രീനിവാസനെ ഒരുനോക്കു കാണാനെത്തിയ ജനസഹസ്രങ്ങളെ സാക്ഷിയാക്കി ശ്രീനിവാസന്റെ ഭൗതികശരീരം ഞായറാഴ്ച 12 മണിയോടെ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്. വർഷങ്ങൾക്ക് മുൻപ് ഏറ്റെടുത്ത്
69 കാരനായ ശ്രീനിവാസന്‍ സ്‌ക്രീനില്‍ നിന്നും ജീവിതത്തില്‍ നിന്നും വിടചൊല്ലുമ്പോള്‍ മലയാളികള്‍ തീരാനൊമ്പരത്തിലാണ്. ശ്രീനിക്കു പോകാന്‍ സമയമായിട്ടില്ലല്ലോ എന്നാണ് ഓരോ മലയാളിയും കണ്ണീരോടെ ചോദിക്കുന്നത്. എന്നാല്‍ തന്റെ ആരോഗ്യം മോശമാകാനുള്ള പ്രധാന കാരണം പുകവലിയെന്ന ദുശീലമാണെന്ന് ശ്രീനിവാസന്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഹൃദയസംബന്ധമായും ശ്വാസകോശസംബന്ധമായും ശ്രീനിവാസനു
പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടു മണിക്കൂറോളം അതിഥി തൊഴിലാളി രാംനാരായണനെ സ്ത്രീകളടക്കമുള്ള പതിനഞ്ചോളം പേർ ആക്രമിച്ചെന്നാണ് പൊലീസ് നിഗമനം. ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. ബുധനാഴ്ച 3 മണിയ്ക്കാണ് ആൾക്കൂട്ടം ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ മർദിച്ചത്.
കൊല്ലം: തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി. ഒരു കുട്ടിയടക്കമുള്ള സംഘമാണ് വഴിയറിയാതെ കാട്ടിൽ അകപ്പെട്ടത്. സംഘം വനത്തിലൂടെ യാത്രചെയ്ത് ശബരിമലയിലേക്ക് വരാൻ ശ്രമിച്ചപ്പോഴായിരുന്നു വഴിതെറ്റിയത്. അച്ചൻകോവിൽ വനഭാഗത്ത് കുടുങ്ങിയ ഇവരെ പൊലീസും വനംവകുപ്പും ചേർന്ന് രക്ഷിച്ചു. തിരുനെൽവേലിയിൽ നിന്ന് 24 പേർ വനത്തിലൂടെ ശബരിമലയിലെത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ത്രിതല പഞ്ചായത്തുകളിലും നഗരസഭയിലും രാവിലെ പത്തുമണിക്കും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ അതത്
തിരുവനന്തപുരം: അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ച് ഇന്നലെയായിരുന്നു ശ്രീനിവാസൻ അന്തരിച്ചത്. മൃതദേഹം ടൗൺ ഹാളിലും വീട്ടിലും പൊതുദർശനത്തിന് വെച്ചിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് ശ്രീനിവാസനെ


























