Home News Archive by category Kerala (Page 52)
Homepage Featured India Kerala News

ട്രെയിൻ യാത്രയ്ക്കിടെ പികെ ശ്രീമതിയുടെ ബാഗ് കവർന്നു; രേഖകളും പണവും മൊബൈലും നഷ്ടമായി

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ പികെ ശ്രീമതിയുടെ ബാഗ് കവർന്നു. രേഖകളും പണവും മൊബൈലും നഷ്ടമായി. ബാ​ഗിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയാണ് നഷ്ടപ്പെട്ടത്. ബിഹാറിൽ വെച്ചാണ് മുൻ മന്ത്രിയും സിപിഎം നേതാവുമായ പികെ ശ്രീമതിയുടെ ബാ​ഗ് കവർന്നത്. കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു പികെ
Kerala Lead News News

‘എൽവിഎം 3 എം6’ വിക്ഷേപണം വിജയകരം; അമേരിക്കൻ ഉപ​ഗ്രഹം ബഹിരാകാശത്തെത്തിച്ച് ISRO

ചെന്നൈ: ISRO-യുടെ ‘എൽവിഎം 3 എം 6’ ഉപ​ഗ്രഹ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. അമേരിക്കൻ കമ്പനിയുടെ ഉപ​ഗ്രഹത്തെ ബാഹുബലി എന്ന റോക്കറ്റ് ഉപയോ​ഗിച്ചാണ് ISRO ബഹിരാകാശത്ത് എത്തിക്കുന്നത്. എൽവിഎം 3യുടെ മൂന്നാമത്തെ വാണിജ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. ഇതോടെ രണ്ട് മാസത്തിനിടെ എൽവിഎം 3 രണ്ട്
Homepage Featured Kerala News

കുട്ടികളുടെ കരോൾ സംഘത്തെ ആക്രമിച്ച സംഭവം; മതസൗഹാർദ്ദം തകർക്കാൻ നീക്കമെന്ന് കോൺ​ഗ്രസ്, രൂക്ഷവിമർശനവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും

പാലക്കാട്: പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. സംഭവം മതസൗഹാർദ്ദം തകർക്കാനുള്ള സംഘപരിവാർ നീക്കമെന്ന് കോൺ​ഗ്രസ് പറഞ്ഞു. സംഭവത്തെ രൂക്ഷമായി വിമർശിച്ച സിപിഎം – ഡിവൈഎഫ്ഐ സംഘടനകൾ പ്രതിഷേധ സൂചകമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കരോൾ നടത്തുമെന്ന് അറിയിച്ചു. കരോൾ തടയാൻ എവിടെയൊക്കെ ശ്രമം ഉണ്ടായാലും പ്രതിരോധവുമായി തങ്ങൾ ഉണ്ടാകുമെന്ന്
Homepage Featured Kerala News

മലപ്പുറത്ത് ഭൂമി കുലുങ്ങിയെന്ന് നാട്ടുകാർ; ഇടിമുഴക്കത്തിനു സമാനമായ ശബ്ദമുണ്ടായെന്ന് റിപ്പോർട്ടുകൾ

മലപ്പുറം: മലപ്പുറത്ത് ഭൂമി കുലുങ്ങിയെന്ന് നാട്ടുകാർ. രാത്രി 11.20 ഓടെയാണ് സംഭവമെന്നും സെക്കന്റകൾ നീണ്ടു നിന്ന കുലുക്കമാണ് അനുഭവപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു. വീടുകൾക്കു വിള്ളൽ വീണതായും ഭൂമിക്കടിയിൽ നിന്നു ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. സോഷ്യൽ മീഡിയയിലും ആളുകൾ ഭൂമികുലുങ്ങിയതായി
Homepage Featured Kerala News

വാളയാർ ആൾക്കൂട്ടക്കൊല: ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്, കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്. SC/ST അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. കേസിൽ കഴിഞ്ഞദിവസം രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകത്തിൽ പങ്കെടുത്ത കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.
Homepage Featured Kerala News

കൊടി സുനി ഉൾപ്പടെ കുറ്റവാളികൾക്ക് ജയിലിൽ വഴിവിട്ട സഹായവും പരോളും; കൈക്കൂലി കേസിൽ ജയിൽ ഡിഐജിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ. ജയിലിലെ കൊടുംകുറ്റവാളികൾക്ക് പരോളിനും സൗകര്യങ്ങൾ ഒരുക്കാനും ഡിഐജി പണം കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിജിലൻസ് കേസിൽ ആരോപണം തുടരുന്നതിനിടയിലാണ് സസ്പെൻഷൻ എത്തിയത്. വിനോദ് കുമാറിനെതിരായ നടപടി വൈകുന്നതിൽ ആക്ഷേപം ഉയർന്നിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് തിരക്കിട്ട നടപടി. ഒരുമാസം
Homepage Featured Kerala News

ലുലുവിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി; ഷോപ്പിങ്ങിനൊപ്പം കൈനിറയെ സമ്മാനങ്ങളും നേടാം

കൊച്ചി: ലുലുവിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി.കുട്ടികൾക്കായി ഒരുക്കിയ ലെ​ഗോ സാന്റാ ബി​ഗ് ഫാക്ടറി ബാലതാരം നന്ദുട്ടി ഉദ്ഘാടനം ചെയ്താണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ലുലു സീസൺ ഓഫ് സ്മൈലിലൂടെ നിരവധി മത്സരങ്ങളിൽ കുട്ടികൾക്ക് പങ്കാളികളാകാം. വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാ​ഗമായി മാളിൽ അരങ്ങേറും.31ന് രാത്രി താമരശ്ശേരി ചുരം ബാൻഡ്
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ; അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി

തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി
Homepage Featured Kerala News

ഒന്നര കോടി തട്ടിയ കേസ്; നിർണായക നീക്കവുമായി സിബിഐ; 22 സ്ഥലത്ത് റെയ്ഡ്

തിരുവനന്തപുരം: തൃശ്ശൂരിൽ വെർച്വൽ അറസ്‌റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയ കേസിൽ നിർണായക നീക്കം. സംഭവത്തോടനുബന്ധിച്ച്‌ രാജ്യത്ത് 22 സ്ഥലങ്ങളിൽ സി ബി ഐ റെയ്‌ഡ്. രാജസ്ഥാൻ, മഹാരാഷ്ട, ഒഡീഷ, മധ്യപ്രദേശ് എന്നിവങ്ങളിലായിരുന്നു പരിശോധന. തട്ടിപ്പ് പണം പോയ അക്കൗണ്ട് ഉടമകളുടെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്‌ഡ്. തിരുവനന്തപുരം സി ബി ഐ യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.
Homepage Featured Kerala News

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ആശങ്കയൊഴിഞ്ഞു; ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം

എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ദുര്‍ഗ ഉള്ളത്. നീരിക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റും. വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ദുര്‍ഗ. ആശങ്കകള്‍ ഇല്ലെന്നും, 72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷാ പറഞ്ഞു .ആരോഗ്യനില