കോഴിക്കോട്: താമരശ്ശേരിയിൽ ഗർഭിണിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിന് അടിമയെന്നാണ് സൂചന. പ്രതി കഴിഞ്ഞ ദിവസം 8 മാസം ഗർഭിണിയായ യുവതിയെയായിരുന്നു
വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മലയാളചിത്രം ‘വരവേൽപ്പി’ലെ മുരളിയെ ആർക്കും മറക്കാനാവില്ല. വരവേൽപ്പിലെ മുരളി ഏറെക്കാലത്തിനുശേഷം നാട്ടിലേക്ക് വന്നതായിരുന്നു. വലിയ വരവേൽപ്പായിരുന്നു തന്റെ ജന്മനാട് അയാൾക്ക് നൽകിയത്. രാത്രി വൈകി എത്തിയ മുരളിയെ കുടുംബം ഉറങ്ങാതെ കാത്തിരുന്നു. അന്ന് കേരളത്തിലെ മിക്ക കുടുംബങ്ങളിലും ഒരു ‘മുരളി’യുണ്ടാകും, നാടിനേയും വീടിനേയും
തിരുവനന്തപുരം: ‘ആ സത്യത്തിന്റെ ചുരുൾ അഴിയുമോ?’ എന്ന് ചോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി വീണ ജോർജ്. പ്രചരിക്കുന്നതല്ല സത്യമെന്നും സത്യം മറച്ചു വെച്ചുവെന്നും മന്ത്രി വീണ ജോർജ് പോസ്റ്റിൽ പറയുന്നു. എന്നാൽ പോസ്റ്റിൽ മറ്റുവിവരങ്ങളൊന്നും മന്ത്രി പുറത്തുവിട്ടിട്ടില്ല. മൂന്നു വരികൾ മാത്രമുള്ള പോസ്റ്റാണ് കഴിഞ്ഞ ദിവസം വീണ ജോർജിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.
തിരുവനന്തപുരം: കേരളം ഒറ്റക്കെട്ടായി ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ വാജ്പേയി ജന്മദിനമെന്നും ജീവനക്കാർ എത്തണമെന്നും കാണിച്ച് ലോക് ഭവന്റെ സർക്കുലർ. ജീവനക്കാർ ഡിസംബർ 25 ന് എത്തണമെന്ന് കാണിച്ച് ലോക് ഭവൻ കൺട്രോളർ ആണ് സർക്കുലർ അയച്ചത്. എന്നാൽ വിവാദമായതോടെ സർക്കുലറിൽ വിശദീകരണവുമായി ലോക് ഭവൻ രംഗത്ത് വന്നു. ജീവനക്കാർ എത്തണമെന്നതിൽ നിർബന്ധമില്ലെന്നായിരുന്നു വിശദീകരണം. കേരളസമൂഹം
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ മുസ്ലിം ലീഗിന് ഡെപ്യൂട്ടി മേയർ ഇല്ലെന്ന് സ്ഥിരീകരിച്ച് എറണാകുളം ഡിസിസി. കെപിസിസിയിൽ നിന്ന് അത്തരം ഒരു നിർദേശമില്ലെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു. കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് നേരത്തേ അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ സമവായമായെന്ന് നേരത്തേ ലീഗ് ജില്ലാ
കൊച്ചി: ‘ആട് 3’ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ വിനായകൻ കൊച്ചിയിലെ ആശുപത്രി വിട്ടു. തിരിച്ചെന്തൂരിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിനായകന് കഴുത്തിന് പരുക്കേറ്റിരുന്നു. വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് നടൻ കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ‘വെയിൻ സപ്പറേറ്റഡായി, രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞത് , അല്ലെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’-
തിരുവനന്തപുരം: ക്രിസ്മസ് കരോളുകൾക്കെതിരെ കേരളത്തിൽ നടന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി.ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ വർഷം ക്രിസ്തീയ ഭവനങ്ങളിൽ കേക്കുമായി ചെന്നവർ ഇപ്പോൾ അവരെ അക്രമിക്കുന്ന കാഴ്ചയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പാലക്കാട് പുതുശേരിയിൽ കുട്ടികൾ അടങ്ങുന്ന
തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലുടെയും നിരന്തരം വിമർശനം നടത്തിയ സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവിൽ പറയുന്നു. ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ
കൊല്ലം: ആഘോഷങ്ങളിൽ മതനിരപേക്ഷമായി പങ്കുചേരുന്നത് സമൂഹത്തിന്റെ കടമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കൊല്ലത്ത് ജില്ലാ കമ്മിറ്റി ഓഫിസിൽ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ മുതിർന്ന
കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച 12 ഇടത്ത് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. കോഴി, താറാവ്, കാട എന്നിവ ഉൾപ്പെടെയുള്ള പക്ഷികളിൽ രോഗബാധ കണ്ടെത്തി. ക്രിസ്തുമസ് പുതുവത്സര വിപണിക്കായി


























