തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ
മെൽബൺ: നടി നവ്യാ നായർ ഓസ്ട്രേലിയയിൽ മുല്ലപ്പൂ കൈവശം വെച്ചതിന് പിഴ. മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂ കൈസ്സിൽ വെച്ചതിന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു നവ്യയുടെ യാത്ര. പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വിമാനത്താവളത്തിൽ ഉണ്ടായ അനുഭവം താരം തുറന്നുപറഞ്ഞത്. മുല്ലപ്പൂ
തൃശൂര്‍: പീച്ചി കസ്റ്റഡി മര്‍ദനത്തിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്തു. ഹോട്ടല്‍ ജീവനക്കാരെയും മാനേജരേയും പൊലീസ് സ്റ്റേഷന് അകത്ത് വെച്ച് മര്‍ദിച്ച സംഭവത്തില്‍, എസ്ഐ പണം നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹോട്ടല്‍ മാനേജര്‍ ഔസേപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർവീസിൽ നിന്ന് എസ്ഐ രതീഷിനെ പിരിച്ചുവിടണമെന്നാണ് ഹോട്ടൽ ഉടമ ഔസേപ്പ്
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ട് മലപ്പുറം സ്വദേശികളുടെ ആരോഗ്യനില അതീവ ഗുരുതരം.രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണുള്ളത്. എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ ഭക്തർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതായി എസ്എൻഡിപി ജനറൽ സെക്രട്ടറ്റി വെള്ളാപ്പള്ളി നടേശൻ. പരിപാടിയിലൂടെ ശബരിമലയ്ക്ക് ലോകപ്രസക്തി ലഭിക്കുമെന്നും വലിയ വരുമാന സാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പസംഗമത്തിലേക്ക് ക്ഷണിക്കാൻ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എത്തിയ വേളയിൽ സംസാരിക്കുകയായിരുന്നു
ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള വിവാദ പോസ്റ്റിന് പിന്നാലെ കെപിസിസി സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജിഎസ്ടി വിഷയത്തിലായിരുന്നു വിവാദ പോസ്റ്റ്. സംഭവം ചർച്ചയായതോടെ പോസ്റ്റ് പിൻവലിക്കുകയും തെറ്റ് പറ്റിയെന്നും ജാഗ്രത കുറവുണ്ടായെന്ന് കെപിസിസി പ്രസിഡന്റ് സമ്മതിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയാ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
തൃശ്ശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ നടപടി. സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്. ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു.
രക്തചന്ദ്രൻ എന്ന പൂർണ ചന്ദ്രഗ്രഹണത്തിനു സാക്ഷിയാവാൻ ലോകം ഒരുങ്ങി കഴിഞ്ഞു. ദശബ്ദത്തിലെ മനോഹരമായ ചന്ദ്രഗ്രഹണങ്ങളിലൊന്നാണ് വരാനിരിക്കുന്നത്. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസമാണ് ചന്ദ്ര ഗ്രഹണം. സെപ്റ്റംബർ 7, 8 തിയതികളിലാണ് പൂർണ ചന്ദ്ര ഗ്രഹണം നടക്കും. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പൂർണ ഗ്രഹണം
തൃശ്ശൂർ: കുന്നംകുളംകസ്റ്റഡിമർദനകേസിൽനിയമോപദേശംതേടിസംസ്ഥാനപൊലീസ്മേധാവി. പൊലീസുകാര്‍ക്കെതിരെയുള്ള അച്ചടക്കനടപടി പുനപരിശോധിക്കുന്നതിനാണ് ഡിജിപി നിയമോപദേശം തേടയിരിക്കുന്നത്. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് ഡിജിപിയുടെ തീരുമാനം. എന്നാൽ, കോടതിയിൽ കേസ് നിൽക്കുമ്പോൾ പുനപ്പരിശോധ സാധ്യമാണോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. കോടതി അലക്ഷ്യമാകില്ല
കൊച്ചി: മലയാള സിനിമ രംഗത്തെ താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് മുൻ പ്രസിഡന്റ് മോഹൻലാൽ. സംഘടനയിലെ അംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് നേതൃനിരയിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്നും മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് മോഹൻലാൽ സംഘടനയിലെ