ആരിക്കിരി ക്ഷേത്രത്തിലേക്കുള്ള സംഭാവന അഞ്ച് ലക്ഷത്തിന്റെ ചെക്ക് കൈമാറി തൃപ്രയാർ : ഇത്തവണത്തെ പൂരത്തിന് എം.എ യൂസഫലി പങ്കെടുക്കണമെന്ന അഭ്യർത്ഥന പങ്കുവച്ച് നാട്ടിക ബീച്ച് ആരിക്കിരി ഭഗവതി ക്ഷേത്രം ഭാരവാഹികൾ. തൃപ്രയാർ വൈമാളിന്റെ ലാഭവിഹിതത്തിൽ നിന്ന് നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിന് നൽകിയ
തിരുവനന്തപുരം: കോർപ്പറേഷനിലെ ഇ-ബസ്സുകൾ നഗരപരിധിയിൽ മാത്രം ഓടിയാൽ മതിയെന്നും ബസ്സുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും മേയർ വിവി രാജേഷ് പറഞ്ഞതിനെതിരെ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി പറഞ്ഞു. കോൺഗ്രസ് ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറുകയാണ്. എൽഡിഎഫിനെ തോൽപ്പിക്കാൻ പച്ചയായ വോട്ട് കച്ചവടം നടത്തുന്നു. പിണറായി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്തെ വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്. താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.
തിരുവനന്തപുരം: ഓപ്പറേഷൻ ബാർകോഡ് എന്ന പേരിൽ ബാർ ഹോട്ടലുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. 66 ബാർ ഹോട്ടലുകളിൽ വിജിലൻ പരിശോധന നടത്തിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നും വിജിലൻസ് കണ്ടെത്തി. ഭൂരിഭാഗം ബാറുകളിലും സ്റ്റോക്ക് രജിസ്റ്റർ പോലുമില്ലെന്നും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ
തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ ജനുവരി 12നാണ് തെരഞ്ഞെടുപ്പ് നടത്തും. ജനുവരി 13ന് ആണ് വോട്ടെണ്ണല്‍ നടക്കുക. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ മത്സരരംഗത്തുള്ളത് 9 പേർ. വാർഡിൽ പതിമൂവായിരത്തിലേറെ വോട്ടർമാരുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമ നിർദേശ പത്രിക സമർപ്പിച്ച
പാലക്കാട്: കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി. രക്ഷിതാവിന്‍റെ കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലനാണ് അത്ഭുതകരമായി രക്ഷപെട്ടത്. ഗുരുവായൂരിൽ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൻ്റെ മുന്നിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയിൽ നിന്നും പിഞ്ചു ബാലൻ റോഡ് മുറിച്ച് മറുവശത്തേക്ക് ഓടുകയായിരുന്നു. സെക്കൻ്റുകൾ കൊണ്ട് ബസ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമാണ് വിജയകുമാർ. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചു. ഇതിനെ തുടർന്ന് അറസ്റ്റിന് സാധ്യത
കോഴിക്കോട്: ആദിവാസിയായ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയെ പ്ലസ് 2 വിദ്യാർത്ഥി വീട്ടിൽ കേറി ക്രൂരമായി മർദിച്ചതായി പരാതി. ചെരുപ്പ് മാറിയിട്ടു എന്നതാണ് കാരണം. കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയായ മനീഷ് എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കൂടരഞ്ഞി കൊളപ്പറാകുന്നിൽ കോതേരി കോട്ടേഴ്സിൽ താമസിക്കുന്ന സ്ഥലത്ത് എത്തിയാണ് മർദിച്ചതെന്ന് വിദ്യാർത്ഥി
തിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷ ശരിയായി ഉപയോഗിക്കാൻ കഴിയാതിരുന്ന തന്നെ സമൂഹമാധ്യമങ്ങളിൽ ട്രോളുന്നവരോട് പിണക്കമില്ലെന്നും ഭാഷ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ എ എ റഹീം എം പി. പാർലമെന്റിന് അകത്തും പുറത്തുമുള്ള റഹീമിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങൾ എതിരാളികൾ ആയുധമാക്കുന്നത് പതിവാണ്. ഇന്നലെ ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ചൊവ്വാഴ്ച വൈകിട്ട് 5ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പാടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു.


























