Home News Archive by category Kerala (Page 40)
Homepage Featured Kerala News

എകെ ബാലനെതിരെ ജമാ അത്തെ ഇസ്ലാമിയുടെ നോട്ടീസ്; 7 ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം

കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമി ആഭ്യന്തരവകുപ്പ് ഭരിക്കും എന്നും അത് കലാപത്തിന് കാരണമാകുമെന്നുമുള്ള സിപിഐഎം നേതാവ് എകെ ബാലന്റെ പ്രസ്താവനയ്ക്കെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. 7 ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം
Homepage Featured Kerala News

ലൈം​ഗികാരോപണക്കേസ്: രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ജനുവരി 21 വരെ നീട്ടി

കൊച്ചി: ലൈം​ഗികാരോപണക്കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. അതേസമയം കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ പരാതിക്കാരിക്കും കക്ഷി ചേരാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് പരാതിക്കാരിയെ കേസിൽ കക്ഷി ചെരാൻ അനുവദിച്ചത്. രാഹുലിന് ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് അപകടമാണെന്ന് പരാതിക്കാരി അറിയിച്ചു.
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന് ജാമ്യമില്ല. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് ഇന്ന് പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിച്ചത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളിൽ ആർക്കും ഇതുവരെ
Homepage Featured Kerala Local News

‘അനാവശ്യ വിവാദങ്ങൾ വേണ്ട’; വികെ പ്രശാന്ത് എംഎൽഎ തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫിസ് മാറ്റുന്നു

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയുടെ ശാസ്തമം​ഗലത്തെ ഓഫിസ് മരുതംകുഴിയിലേക്ക് മാറ്റുന്നു. തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലായിരുന്നു ഓഫിസ് പ്രവർത്തിച്ചിരുന്നത്. അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് കരുതിയാണ് ഓഫിസ് മാറ്റുന്നതെന്ന് എംഎൽഎ അറിയിച്ചു. മുൻഡിജിപി ആർ ശ്രീലേഖ തിരുവനന്തപുരം കൗൺസിലറായതോടെ പ്രശാന്തുമായി ഓഫിസ് റൂമിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് റൂമിന്റെ
Homepage Featured Kerala News

സിപിഐയെ പരിഹസിച്ച നേതാവിനെ തള്ളി പാലക്കാട് സിപിഎം; പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാണെങ്കിലും അംഗീകരിക്കില്ല

പാലക്കാട്: സിപിഐയെ പരിഹസിച്ച നേതാവിനെ തള്ളി പാലക്കാട് സിപിഎം. സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെ തള്ളിയാണ് സിപിഎം ജില്ല സെക്രട്ടറി രംഗത്ത് എത്തിയിരിക്കുന്നത്. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനായില്ല. സിപിഐ – സിപിഎം വളരെ ഊഷ്മളമാണ്.അജയകുമാർ തിരുത്തണം. സിപിഐ
Homepage Featured Kerala News

ഇനി കേരളത്തിൽ കലോത്സവനാളുകൾ; ഏഷ്യയിലെ ഏറ്റവും വലിയ കലാമേള തൃശൂരിൽ

കാസർ​ഗോഡ്: കേരളം കലോത്സവലഹരിയിലേക്ക് നീങ്ങുകയാണ്. കലയുടെ തലസ്ഥാനമായ തൃശൂരിലേക്ക് കലോത്സവ സ്വർണക്കപ്പിന്റെ പ്രയാണം കാസർ​ഗോഡ് ഇന്ന് ആരംഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കലോത്സവം തൃശൂരിലാണ് ഇത്തവണ നടക്കുക. ജനുവരി 16 മുതൽ 18 വരെയാണ് തൃശൂരിൽ വെച്ച് സംസ്ഥാനകലോത്സവം നടക്കുന്നത്. 117 പവൻ തൂക്കം വരുന്ന സ്വർണമടങ്ങുന്ന കപ്പിന് കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിലെ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. കട്ടിളപ്പാളി കേസിൽ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളിൽ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
Homepage Featured Kerala News

മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; വിടവാങ്ങുന്നത് എറണാകുളത്തെ മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുഖം

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വികെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗിന്റെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ അദ്ദേഹം എറണാകുളം ജില്ലയിലെ പാർട്ടിയുടെ കരുത്തുറ്റ വക്താവായിരുന്നു. രണ്ട് തവണ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന
Homepage Featured Kerala News

തീക്കട്ടയിൽ ഉറുമ്പരിച്ചു? കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷ്ടിച്ചതായി പരാതി

തൃശ്ശൂർ: കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷ്ടിച്ചു. രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിലാണ് സംഭവം. ഡിസംബര്‍ 27 നും ജനുവരി 2 നും ഇടയിലാണ് മോഷണം എന്നാണ് വിലയിരുത്തല്‍. അക്കാദമി വളപ്പിൽ നിന്നിരുന്ന ചന്ദനമരത്തിന്റെ മധ്യഭാഗമാണ് മുറിച്ച് കിടന്നത്. 30 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള ചന്ദനമരമാണ് മോഷ്ടിച്ചിരിക്കുന്നത്. അക്കാദമിയുടെ പരാതിയിൽ വിയൂർ പൊലീസ് കേസെടുത്തു.
Homepage Featured Kerala News

കളമശ്ശേരി തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി യുഡിഎഫ്; ലീ​ഗിൽ നിന്ന് കോൺ​ഗ്രസ് സീറ്റ് വാങ്ങും; പി രാജീവിനെതിരെ ആര്?

കൊച്ചി: കളമശ്ശേരി നിയമസഭ സീറ്റ് ഇത്തവണ എൽ.ഡി.എഫിൽ നിന്ന് തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി രം​ഗത്തിറങ്ങുകയാണ് യുഡിഎഫ് പി രാജീവിനെതിരെ ശക്തനെ നിർത്തണമെന്ന ആവശ്യം യു.ഡി.എഫിൽ ഉയർന്നതോടെ മുസ്ലീം ലീ​ഗിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്. കഴിഞ്ഞ തവണ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥി മത്സരിച്ചെങ്കിലും പരാജയം നുണഞ്ഞ സ്ഥലത്ത് ഇത്തവണ പരീക്ഷണം