തൃശ്ശൂർ: പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ സി ഐ,പി വി രതീഷിനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ദക്ഷിണമേഖല ഐജി ശ്യാംസുന്ദര്‍
പാലക്കാട്: കിഫ് ഇൻഡ് സമ്മിറ്റ്-2025ൽ ക്ഷണം ലഭിക്കാത്തതിൽ അതൃപ്തിയറിയിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം പരിപാടിയിലേക്കാണ് മന്ത്രിക്ക് ക്ഷണം ലഭിക്കാഞ്ഞത്. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമ്മിറ്റിൽ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം ശോഭന (56) യാണ് മരിച്ചത്. കടുത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ ഒന്നാം തീയതിയാണ് ശോഭനയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മലപ്പുറം, വണ്ടൂർ തിരുവാലി സ്വദേശിനിയാണ് ഇവർ. തിരുവാലിയിലെ സ്വകാര്യ ജ്യൂസ് കമ്പനിയിലാണ് ശോഭന ജോലി
തിരുവനന്തപുരം: ക്ലിഫ് ഹൗസിലും, തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി നടക്കുന്ന തമിഴ്നാട് രാഷ്ട്രീയവും മയക്ക് മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ബോംബ് ഭീഷണി എത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നിരവധി ഭീഷണികൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്തിരുന്നു. ഏറെ
തിരുവനന്തപുരം: മറ്റൊരു ഓണക്കാലം കൂടി റെക്കോർഡ് പുസ്തകത്തിൽ എഴുതി ചേർത്തിരിക്കുകയാണ് കേരളത്തിലെ മദ്യപാനികൾ. ഈ ഓണക്കാലത്ത് 12 ദിവസംകൊണ്ട് ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യമാണെന്ന് കണക്കുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 9.34 ശതമാനത്തിന്റെ അധിക വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഇതേ കാലയളവിൽ വിറ്റഴിച്ചത് 824.07 കോടി രൂപയുടെ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ അതിക്രമങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങളും സംഭവങ്ങളും പുറത്തുവരുന്ന പശ്ചത്തലത്തിൽ തന്നെ സുപ്രധാന നീക്കവുമായി പൊലീസ് വകുപ്പ്. പൊലീസ് സ്റ്റേഷനിലെ മർദ്ദനവും കള്ളക്കേസ് ചമയ്ക്കലുമടക്കമുള്ള കാര്യങ്ങൾ ഇനി ഗുരുതര കുറ്റകൃത്യമായി തന്നെ കണക്കാക്കും. ഇതിന്റെ ഭവിഷ്യത്തുകളും വലുതായിരിക്കും. ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന
സന്ദർശകരുടെ മനം കവർന്ന് 20 അടി ഉയരമുള്ള ചുട്ടിമുഖൻ; ലുലു ഒരുക്കിയ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു
കൊച്ചി: ലുലുമാളിലെ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു. പുരാണങ്ങളെയും കഥകളി രൂപങ്ങളേയും സാങ്കൽപ്പിക ഭാവനയിൽ അവതരിപ്പിച്ച് ലുലു ഒരുക്കിയ ചുട്ടിമുഖൻ, കാക്കത്തമ്പുരാൻ, നാഗമുഖി എന്നീ ശിൽപങ്ങളാണ് സന്ദർശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പത്ത് ദിവസം നീണ്ട് നിന്ന ലുലുവിലെ ഓണാഘോഷത്തിൽ ലുലു ഒരുക്കിയ ഈ വേറിട്ട തീം ഇതിനോടകം കൗതുകമായി മാറി കഴിഞ്ഞു. കഥകളി വേഷം അണിഞ്ഞ വേഴാമ്പലാണ്
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ താൻ നിരപരാധിയെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചൻ. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം തങ്കച്ചൻ മോചിതനായി. തങ്കച്ചൻ നിരപരാധിയാണെന്ന്
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും വർഗ്ഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി
മെൽബൺ: നടി നവ്യാ നായർ ഓസ്ട്രേലിയയിൽ മുല്ലപ്പൂ കൈവശം വെച്ചതിന് പിഴ. മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂ കൈസ്സിൽ വെച്ചതിന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു നവ്യയുടെ യാത്ര. പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വിമാനത്താവളത്തിൽ ഉണ്ടായ അനുഭവം താരം തുറന്നുപറഞ്ഞത്. മുല്ലപ്പൂ