Home News Archive by category Kerala (Page 34)
Homepage Featured Kerala News

ഇടതു മുന്നണി വിടാനില്ല; കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ‌ തുടരും; ഭരണത്തുടർച്ച ഉറപ്പ്

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫിൽ ഉറച്ചുനിൽക്കാനാണ് തീരുമാനമെന്ന് ജോസ് കെ മാണി. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ആണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും,ആരാണ് ഈ ചർച്ച നടത്തുന്നതെന്നും, തങ്ങളെയോർത്ത് ആരും
Homepage Featured Kerala News

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടില്ല; ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയെന്ന് വിലയിരുത്തല്‍

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരും. മുന്നണി മാറ്റം വേണ്ടെന്ന പൊതുതീരുമാനത്തിലേക്ക് പാര്‍ട്ടി നേതൃത്വം എത്തി. യുഡിഎഫിലേക്കു പോകാന്‍ സമ്മര്‍ദ്ദം ഉണ്ടെങ്കിലും സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് (എം) വിലയിരുത്തുന്നത്. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടന്നത്. ക്രൈസ്തവ
Homepage Featured Kerala News

64-ാം കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം: ജാതിമത ഭേദമന്യേ കലയുടെ പൂരം; 15,000 പ്രതിഭകൾ മാറ്റുരയ്ക്കും

തൃശൂർ: തൃശൂരിൽ വച്ച് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളിലായി 15,000 പ്രതിഭകൾ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന കലോത്സവം ഉത്സവന​ഗരിയെ ആവേശത്തിലാക്കും എന്നതിൽ സംശയമില്ല. 25 വേദികളാണ് കലോത്സവത്തിനായി ഒരുങ്ങിയിരിക്കുന്നത്. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലയുടെ പൂരത്തിന് തിരി തെളിയിക്കും. ‘സൂര്യകാന്തി’ എന്ന് പേരിട്ടിരിക്കുന്ന വേദിയിൽ
Homepage Featured Kerala News

ശബരിമലയിലെ സ്വർണമോഷണം; 2019 ൽ ദേവസ്വം ബോർഡ് അം​ഗമായിരുന്ന കെപി ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംശയനിഴലിലുള്ള ദേവസ്വം ബോർഡ് മുൻ അം​ഗം കെപി ശങ്കർദാസിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിശദമായി വാദം കേൾക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേൾക്കുക. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 2019 ൽ ശബരിമലയിൽ ഉണ്ടായിരുന്ന ബോർഡ് അംഗങ്ങളുടെ
Homepage Featured Kerala News

ബലാത്സം​ഗക്കേസ്; അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി എസ്ഐടിയുടെ തെളിവെടുപ്പ് ഇന്ന്, തിരുവല്ലയിലെ ഹോട്ടലിൽ പരിശോധന

പത്തനംതിട്ട: ബലാത്സം​ഗക്കേസ്; അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. ജനുവരി 16 നാണ് രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല സെഷൻസ് കോടതി പരി​ഗണിക്കുക. ഇതിനുമുമ്പ് രാഹുലിനെ പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റ് ഇടപാടുകളുടെ വിവരങ്ങൾ അന്വേഷിക്കാൻ
Homepage Featured Kerala News

കലോത്സവ വേദിയായി തേക്കിൻകാട് മൈതാനം; ചോദ്യം ചെയ്ത ഹർജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

തൃശ്ശൂർ: തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജി നൽകിയ ആൾക്ക് പിഴ ചുമത്തി ഹൈക്കോടതി. ഹർജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹർജിക്കാരനായ തൃശ്ശൂർ സ്വദേശി നാരായണൻ കുട്ടിക്കാണ് ദേവസ്വം ബെഞ്ച് 10,000 രൂപ പിഴയിട്ടത്. കലോത്സവ വേദിയുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരവ് കോടതി പുറപെടുവിച്ചിരുന്നു. കലോത്സവം തുടങ്ങുന്നതിനു മുമ്പ്
Homepage Featured Kerala News

ബലാത്സംഗ പരാതി; സിപിഎം നേതാവിനെതിരെ കേസ്

കാസർകോട്: വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കുമ്പള മുൻ ഏരിയ സെക്രട്ടറി സുധാകരൻ മാസ്റ്റർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 1995 മുതൽ ലൈംഗിക പീഡനം നടത്തിയെന്നാണ് വീട്ടമ്മയുടെ പരാതി. ഡിജിപിയുടെ നിർദേശപ്രകാരം കാസർകോട് വനിതാ പൊലീസാണ് കേസെടുത്തത്. നിലവിൽ എൻമകജെ പഞ്ചായത്ത് അംഗമാണ്.
Homepage Featured Kerala News

കേരള വേണ്ട കേരളം മതി; നിയമസഭ പാസാക്കിയ പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ‘കേരള’ക്ക് പകരം ‘കേരളം’ എന്നാക്കണമെന്ന, നിയമസഭ പാസാക്കിയ പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പേര് മാറ്റത്തില്‍ പിന്തുണ അറിയിച്ച് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കത്ത് നൽകി.
Homepage Featured Kerala News

രാഹുലിനെതിരെയുള്ള പരാതിക്കാരിക്ക് നേരെ സൈബർ ആക്രമണം; പരാതിക്കാരിയെ അധിക്ഷേപിക്കുന്ന വിവരം കോടതിയെ അറിയിക്കും

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാമത് ബലാത്സം​ഗ പരാതി നൽകിയ യുവതിക്ക് നേരെ സൈബർ ആക്രമണം. സംഭവത്തിൽ കേസെടുക്കാൻ സൈബർ പൊലീസിന് ഡിജിപി നിർദേശം നൽകി. എഫ്ഐആറും റിമാൻഡ് റിപ്പോർട്ടുമുൾപ്പെടെ സൈബറിടത്തിൽ പ്രചരിക്കുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. പരാതിക്കാരിയെ തിരിച്ചറിയുന്ന രീതിയിൽ വിലാസമുൾപ്പെടെ വെച്ചാണ് സൈബർ അധിക്ഷേപം രൂക്ഷമായിരിക്കുന്നത്.
Homepage Featured Kerala News

‘തുടരും’; മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി റോഷി അഗസ്റ്റിൻ; മുൻകാല സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: തങ്ങൾ ഒപ്പമുണ്ട് എന്ന ശക്തമായ സൂചനയുമായി പിണറായി വിജയനും ഇടത് നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ ‘തുടരും’ എന്ന അടിക്കുറിപ്പോടെ റോഷി ഫേസ്ബുക്ക് കവ‍ർ ചിത്രമാക്കി. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വിയോജിപ്പുമായി മന്ത്രി റോഷി