ആലപ്പുഴ: കോൺഗ്രസിൽ നിന്നും സിപിഎമ്മിലേക്ക് എന്ന തോതിലുള്ള പ്രചാരണങ്ങൾ നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്ന് കോൺഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളിൽ പറയുന്നത്. കോൺഗ്രസ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പ്രതികരണം രേഖപ്പെടുത്തിയ ശ്രീനാദേവി കുഞ്ഞമ്മയക്ക് എതിരെ പരാതിയുമായി അതിജീവിത രംഗത്തെത്തിയതോടെ കൗണ്ടർ പരാതിയും വിവാദങ്ങളും തുടർക്കഥയാകുന്നു. പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകി ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയതും തുടർന്നുള്ള നിയമയുദ്ധവുമാണ് പുതിയ അധ്യായം. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന്
കൊല്ലം: സായി ( സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയപാതയിൽ ടോൾ പിരിവിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കാസർഗോഡ് കുമ്പളയിൽ ടോൾ പിരിവിനെതിരെ ഇന്നലെ രാത്രി നടന്ന പ്രതിഷേധവും അക്രമാസക്തമായിരുന്നു. വൻ പൊലീസ് സംഘം ടോൾ ബൂത്തുകൾക്ക് സംരക്ഷണം നൽകാനായി രണ്ടിടത്തും ക്യാമ്പ് ചെയ്യുന്നുണ്ട്. ടോൾ പിരിവ് തടഞ്ഞായിരുന്നു കോഴിക്കോട് പന്തീരങ്കാവിൽ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കെ.പി ശങ്കരദാസിനെയും എസ്ഐടി അറസ്റ്റ് ചെയ്തു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ശങ്കരദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശബരിമല ദേവസ്വം ബോർഡ് മുൻ അംഗമായിരുന്നു കെപി ശങ്കരദാസ്. ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ് പി ശശിധരൻ അടങ്ങുന്ന സംഘം ആശുപത്രിയിൽ എത്തി അറസ്റ്റ്
തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അന്തരിച്ച കെ എം മാണിയുടെ പേരിൽ സ്മാരകം നിർമിക്കുന്നതിനായി കവടിയാറിൽ 25 സെന്‍റ് ഭൂമി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിലാണ്
കൊച്ചി: കഞ്ചാവ് കേസിലെ പ്രതികളിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി വി ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ
കോട്ടയം: കുറവിലങ്ങാട് മഠത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് പ്രത്യേകം റേഷൻ കാർഡ് അനുവദിച്ചു. കോട്ടയം ജില്ലാ സപ്ലൈ ഓഫീസിൽ വച്ച് സപ്ലൈ ഓഫീസർ റേഷന്‍ കാര്‍ഡ് കൈമാറും. ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് ഉള്‍പ്പെടെയുള്ള മൂന്ന് കന്യാസ്ത്രീകൾക്കാണ് കാർഡ് കൈമാറുന്നത്. ഫ്രാങ്കോ മുളക്കൽ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലിനുശേഷം തയ്യിൽ ജോലികൾ ചെയ്താണ് റാണിറ്റും ഒപ്പം
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ
തൃശൂർ: തൃശൂരിൽ വച്ച് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ച് കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആനന്ദം സൃഷ്ടിക്കുന്നവരാണ് കലാകാരന്മാരെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊള്ളിക്കുന്ന അനുഭവങ്ങളെ കലയിലൂടെ തുറന്നുകാട്ടുകയും വേണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേരളം രൂപംകൊണ്ടശേഷം നടന്ന ആദ്യ കലോത്സവത്തിൽ 200 പേർ


























