Home News Archive by category Kerala (Page 32)
Kerala Lead News News

തന്ത്രിക്ക് പിന്നാലെ അന്വേഷണം യുഡിഎഫ് നിയമിച്ച ബോർഡിലേക്കോ ?; വാജിവാഹനം ശബരിമലയുടെ പൊതുസ്വത്തെന്ന 2012 ലെ ദേവസ്വം ഉത്തരവ് പുറത്ത്

പത്തനംതിട്ട: വാജിവാഹനം ശബരിമലയിൽ നിന്ന് കൊണ്ടുപോയതിൽ അന്വേഷണം യുഡിഎഫ് നിയമിച്ച ബോർഡിലേക്ക് നീളുമെന്ന് സൂചന. ശബരിമല ക്ഷേത്രത്തിലെ പഴയ കൊടിമരത്തിൽ ഉണ്ടായിരുന്ന വാജിവാഹനം എന്ന ബിംബം തന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ബോർഡിന് പങ്കുണ്ട്. 2012 ലെ
Kerala Lead News News

കേരള കോൺ​ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത്; ജില്ലാ കമ്മിറ്റികളെയും അണികളെയും ഒപ്പം നിർത്താനെന്ന് റിപ്പോർട്ട്

കോട്ടയം: കേരള കോൺ​ഗ്രസ് എമ്മിന്റെ നിർണായക സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് വച്ച് നടക്കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോ​ഗം. മാധ്യമങ്ങളിലൂടെ കേരള കോൺ​ഗ്രസ് എം മുന്നണി മാറ്റത്തിന് ഒരുങ്ങുന്നതായി വാർത്തകൾ വന്നത് യോ​ഗത്തിൽ ചർച്ചയാകും. എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി നിലപാട് എടുത്തതോടെ ജില്ലാ കമ്മിറ്റികളെയെല്ലാം
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും; അറസ്റ്റിൽ നടപടിക്രമം പാലിച്ചില്ലെന്ന് പ്രതിഭാ​ഗം വാദിക്കും

പത്തനംതിട്ട: ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. പത്തനംതിട്ട തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കുക. കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിക്കും. ചോദ്യം ചെയ്യലിനോട് രാഹുൽ സഹകരിക്കുന്നില്ലെന്ന വിവരം സ്റ്റേറ്റ് ക്രൈം
Homepage Featured Kerala News

കേരളത്തിലെ എസ്ഐആർ; കരട് വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകളിലടക്കം പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്

ഡൽഹി: പരിഷ്കരണത്തിനുശേഷമുള്ള കേരളത്തിലെ വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥാപനങ്ങളിൽ പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്. വെബ്സൈറ്റുകളിലും പട്ടിക പ്രസിദ്ധീകരിക്കണം. വോട്ടർപട്ടികയിൽ നിന്ന് അർഹരായവരാരും പുറത്താകാതിരിക്കാനാണ് കോടതിയുടെ നടപടി. കരട് പട്ടികയില്‍ പരാതി നൽകാനുള്ള സമയപരിധി നീട്ടണമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ മാസം 22 വരെയായിരുന്നു എസ്ഐആര്‍ കരട്
Homepage Featured Kerala News

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോ​ഗസ്ഥരുടെ എസ്കോർട്ട് എന്നത് വ്യാജ വാർത്ത: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോട്ട് വേണമെന്ന് അജിത്ത് കുമാറിന്റെ നിർദേശമെന്ന വാർത്ത നിഷേധിച്ച് എംബി രാജേഷ്. വാർത്ത യാഥാർഥ്യമല്ലെന്നും വ്യാജ വാർത്തയുടെ ഉറവിടം അന്വേഷിക്കുമെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. വ്യാജവാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ലാക്കാണെന്നും അഴിമതിക്കാരുടെ പ്രതികാരവും കാരണമാകാമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. എക്സൈസ്
Homepage Featured Kerala News

‘ഹലോ രാഹുല്‍, ആര് വേണം?’; പാലക്കാട്ടെ സ്ഥാനാര്‍ഥിക്കായി കോണ്‍ഗ്രസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പീഡനക്കേസില്‍ അറസ്റ്റിലായെങ്കിലും ബന്ധം പൂര്‍ണമായി വിച്ഛേദിക്കാതെ കോണ്‍ഗ്രസ്. പാലക്കാട് മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്ന് തീരുമാനിക്കുക രാഹുലെന്ന് രഹസ്യവിവരം. കോണ്‍ഗ്രസ് നേതൃത്വം രാഹുലുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനു സീറ്റ് നല്‍കുമോ എന്ന ചോദ്യത്തിനു ‘ഏത് രാഹുല്‍? അയാളിപ്പോള്‍ പാര്‍ട്ടിയില്‍
Homepage Featured Kerala News

വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; കാർ ഓടിച്ചത് സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ

മലപ്പുറം: സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. മലപ്പുറം തിരൂര്‍ പറവണ്ണയിലാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന്‍റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയ ഉടനെ കാര്‍ മുന്നോട്ട് എടുത്ത് വേഗത്തിൽ പോവുകയായിരുന്നു. എംവിഡി
Homepage Featured Kerala News

ഇറാൻ പ്രക്ഷോഭം; യാത്രക്കാർക്ക് നിർദേശങ്ങളുമായി എയർലൈനുകൾ

ടെഹ്റാൻ: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായതോടെ ഇറാൻ വ്യോമപാത അപ്രതീക്ഷിതമായി അടച്ചു. ഇതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സർവീസുകൾ പ്രതിസന്ധിയിലായി. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ്
Homepage Featured Kerala News

ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ഇന്ന്

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ഇന്ന്. നിലവില്‍ ശബരിമലയിലെ സ്വർണം പൂശിയ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് കണ്ഠരര് രാജീവര്. ഇതിനിടെയാണ് തന്ത്രിയെ അടുത്ത കേസിലും പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്യാനൊരുങ്ങുന്നത്. ജയിലിലെത്തി എസ്ഐടി രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസിൽ അറസ്റ്റുചെയ്ത
Homepage Featured Kerala News

ഖസാക്കിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തടസ്സം;സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം

പാലക്കാട്: ഖസാക്കിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സാങ്കേതിക തടസം. മണ്ണാർക്കാട് സ്വദേശിനി മിലിയുടെ രേഖകൾ ശരിയാക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധി. മൃതദേഹം വിട്ടുകിട്ടാൻ രക്തബന്ധത്തിലുള്ളവർ വരണമെന്നാണ് ഖസാക്കിസ്ഥാനിലെ നിയമം. ഇതോടെ മലയാളി അസോസിയേഷനും കോളേജ് അധിക്യതരും സഹപാഠികളും നടത്തുന്ന ശ്രമവും പരാജയപ്പെട്ടു.