കൊച്ചി: വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഉരുണ്ട് കളിച്ച് കേന്ദ്രം. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ വ്യക്തമായ ഒരു ഉത്തരം നൽകാതെ വീണ്ടും സാവകാശം തേടുകയായിരുന്നു കേന്ദ്രം. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് കേന്ദ്രം
കൊച്ചി: കേരള സർവകലാശാല രജിസ്ട്രാർ പദവി തർക്കത്തിൽ രജിസ്ട്രാർ അനിൽ കുമാറിന്റെ ഹർജി തള്ളി ഹൈക്കോടതി. അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണം എന്ന ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സസ്പെൻഷൻ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സിൻഡിക്കേറ്റ് യോഗം വിളിക്കാനും ഹൈക്കോടതി ചുമതലപ്പെടുത്തി. തന്നെ നിയമിച്ചത് സിൻഡിക്കേറ്റാണ്
തിരുവന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ ‘ബഹു’ എന്ന് കൂടെ ചേർക്കണമെന്ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. പരാതികൾക്കോ, നിവേദനങ്ങൾക്കോ മറുപടി നൽകുമ്പോൾ ബഹു. മുഖ്യമന്ത്രി, ബഹു മന്ത്രി എന്ന് ചേർക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. സാധാരണയായി മറുപടി നൽകുമ്പോൾ ചില കത്തുകളിൽ മാത്രമാണ് ഇങ്ങലെ
ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെ മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് റാപ്പർ വേടനെ വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്ന നിർദ്ദേശമാണ് തൃക്കാക്കര പോലീസ് നൽകിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ തന്റെ പക്കലുള്ള തെളിവുകൾ പോലീസിന്
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ചൂഷണ പരാതിയിൽ നിയമനടപടിക്ക് താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തൽ നടത്തിയ യുവ നടിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെ ക്രൈം ബ്രാഞ്ചിനും മൊഴി നൽകിയെങ്കിലും നിയമനടപടിയുമായി
വീഴ്ച ആഭ്യന്തര വകുപ്പിൽ, കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു; കടുത്ത വിമർശനവുമായി സിപിഐ
തിരുവനന്തപുരം: തുടർച്ചയായി പുറത്തുവരുന്ന പൊലീസ് കസ്റ്റഡി മർദ്ദനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐ പ്രവർത്തന റിപ്പോർട്ട്. പൊലീസിന്റെ നടപടികൾ പലയിടത്തും വിമർശനത്തിന് വഴിവെക്കുന്നുണ്ടെന്നും ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടത് സർക്കാരിന്റെ ഭരണകാലത്ത് ആഭ്യന്തര വകുപ്പിലാണ് വീഴ്ചയെന്നാണ് വിലയിരുത്തൽ. ഇന്ന് ആലപ്പുഴയിൽ ആരംഭിക്കാനിരിക്കുന്ന
തിരുവനന്തപുരം: നഷ്ടത്തിന്റെ കഥയാണ് എപ്പോഴും പറയുവാനുള്ളതെങ്കിലും ഈ ഓണം സീസണിൽ കെഎസ്ആര്‍ടിസി. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തിൽ (ഓപ്പറേറ്റിംഗ് റവന്യു) സർവ്വകാല റെക്കോർഡ് ആണ് നേടിയത്. 2025 സെപ്റ്റംബർ 8-ാം തീയതി എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി നേടി കെഎസ്ആർടിസി
കൊച്ചി: തനിക്കെതിരെ പരാതി നൽകിയ നടി മാഫിയയുടെ നിയന്ത്രണത്തിലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട സനൽ കുമാർ, നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്റെ പോരാട്ടമെന്നും പറഞ്ഞു. നടിയെ നിയന്ത്രിക്കുന്നത് മാനേജറാണ്. നടിയുടെ പേരിൽ തനിക്കെതിരെ വ്യാജ പരാതി നൽകിയത് ഇയാളാണ്. പരാതിയിൽ വസ്തുതയുണ്ടെങ്കിൽ നടി പരസ്യമായി അക്കാര്യം പറയാത്തത് എന്തു
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ കേരളത്തിന്റെ വാദം സുപ്രീംകോടതിയിൽ പൂർത്തിയായി. ഗവർണർ ജനങ്ങളോട് ബാധ്യസ്ഥനാണെന്നും, എതിരാളിയല്ലെന്നും കേരളം സുപ്രീം കോടതിയിൽ വിശദീകരിച്ചു. നിയമനിർമ്മാണ സഭയുടെ ഭാഗമായ ഗവർണർ, പാസാകുന്ന ബില്ലുകളുടെ സ്വഭാവം കൃത്യമായി അറിയാമെന്നും, ശത്രുത മനോഭാവത്തിലല്ല പ്രവർത്തിക്കേണ്ടതെന്നും സംസ്ഥാനം വാദത്തിൽ വ്യക്തമാക്കി. ഗവർണർ ജനങ്ങളുടെ ഇച്ഛയും രാജ്യഘടനാ
ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ചോദ്യംചെയ്യിലിന് ഹാജരായി. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ വ്യവസ്ഥയിലെ നിർദ്ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വേടൻ എത്തുന്നത്. ഇന്നും നാളെയും ചോദ്യംചെയ്യലിന് എത്തണമെന്നാണ് മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും നിർദ്ദേശമുണ്ട്. യുവ ഡോക്ടറുടെ പരാതിയിൽ കേസ്