Home News Archive by category Kerala (Page 28)
Homepage Featured Kerala News

ചെയർമാനും മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ; കാരശേരി ബാങ്കിൽ നടന്നത് വൻ ക്രമക്കേട്

കോഴിക്കോട്: കോഴിക്കോട് കാരശേരി ബാങ്കിൽ വൻ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട്. ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ നൽകിയതായാണ് കണ്ടെത്തൽ. ഭാര്യക്കും മക്കൾക്കുമായി നാലരക്കോടി രൂപയുടെ വായ്പയാണ് നൽകിയത്. കൂടാതെ, ബന്ധുക്കൾക്ക് 50 ലക്ഷം രൂപയുടെ പലിശ
Homepage Featured Kerala News

ചാക്കിൽ കള്ളപ്പണം കടത്തിയതിന് സാക്ഷി; ബ്രഹ്മഗിരി ഡെവലപ്‌മെൻ്റ് സൊസൈറ്റിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ജീവനക്കാരൻ

വയനാട്: ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്ന് വെളിപ്പെടുത്തൽ സൊസൈറ്റിയിലെ ജീവനക്കാരൻ നൗഷാദിന്റെ വെളിപ്പെടുത്തൽ. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെൻ്റ് സൊസൈറ്റിയിൽ ചാക്കിൽ കള്ളപ്പണം കടത്തി ബ്രഹ്മഗിരിയിൽ എത്തിച്ചതിന് സാക്ഷിയാണ് താനെന്നും ചാക്കിൽ കൊണ്ടുവന്ന പണം ജീവനക്കാരുടെ അക്കൗണ്ടിലൂടെ ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച് വെളുപ്പിച്ചുവെന്നും അദ്ദേഹം
Kerala Lead News News

മുൻ‌കൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയം; ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി; സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് മുൻ‌കൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായി സത്യവാങ്മൂലത്തില്‍ ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി. മുൻ‌കൂർ ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു,
Homepage Featured Kerala News

‘പ്രതിപക്ഷ നേതാവിന്റെ നിലപാട് ഇരട്ടത്താപ്പ്’; സതീശന്റെ നിലപാടിൽ കോൺ​ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: സതീശന്റെ നിലപാടിൽ കോൺ​ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേതെന്നും എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിലൂന്നി രാജ്യത്ത് പ്രചരണം
Homepage Featured Kerala News

ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധം; ചികിത്സാ വിവരങ്ങൾ നൽകണം: ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല,
Homepage Featured Kerala News

‘ഓപ്പറേഷൻ ​ഗോൾഡൻ ഷാഡോ’; എസ്ഐടിയുടെ വഴിയിൽ ഇ ഡിയും; ശബരിമല സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടും കള്ളപ്പണവും അന്വേഷിച്ച് റെയ്ഡ്

തിരുവനന്തപുരം: എസ്ഐടി ഇതുവരെ അറസ്റ്റ് ചെയ്തവരുടെയും പ്രതി ചേർത്തവരുടേയും വീടുകളിൽ രാവിലെ മുതൽ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. എൻഫോഴ്സ്മെന്റ് സംഘം. എസ്ഐടി കേസുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെയും പ്രതി ചേർക്കപ്പെട്ടവരേയുമാണ് പ്രധാനമായും ഇഡി ഇന്നത്തെ റെയ്ഡിൽ ലക്ഷ്യമിട്ടത്. ‘ഓപ്പറേഷൻ ​ഗോൾഡൻ ഷാഡോ’ എന്ന് ഇഡി പേരിട്ട അന്വേഷണം പൂർണമായും രഹസ്യമായാണ്
Kerala Lead News News

ഗവർണർ ഒഴിവാക്കിയ ഭാ​ഗം അം​ഗീകരിച്ച് നിയമസഭ ; മന്ത്രിസഭ അം​ഗീകരിച്ച നയപ്രഖ്യാപനത്തിൽ മാറ്റം വരുത്തിയതിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസം​ഗത്തിൽ ഗവർണർ ഒഴിവാക്കിയ ഭാ​ഗം അം​ഗീകരിച്ച് നിയമസഭ. മന്ത്രിസഭ അം​ഗീകരിച്ച നയപ്രഖ്യാപനത്തിൽ ചില ഭാ​ഗങ്ങൾ ഗവർണർ വെട്ടിമാറ്റിയിരുന്നു. ഈ ഭാ​ഗങ്ങളാണ് മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് നിയമസഭ അം​ഗീകരിച്ചത്. നിയമസഭാ സമ്മേളനം ആരംഭിച്ച ആദ്യ ദിവസം തന്നെ ​ഗവർണറുടെ ഭാ​ഗത്ത് നിന്ന് അസാധാരണ നടപടിയാണ് ഉണ്ടായത്. മന്ത്രിസഭ അം​ഗീകരിച്ച നയപ്രഖ്യാപനത്തിൽ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; 21 ​ഇടത്ത് ഇ.ഡി റെയിഡ്, കേരളത്തിന് പുറത്തും പരിശോധന

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ വ്യാപക റെയിഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 21 ​ഇടത്താണ് ഇ.ഡി ഒരേസമയം പരിശോധന നടത്തുന്നത്. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാര്‍, എൻ വാസു, മുരാരി ബാബു തുടങ്ങിയവരുടെ കേരളത്തിലെ വീടുകളിലും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ, ചെന്നൈയിലെ
Kerala Lead News News

ദീപക്കിന്റെ ആത്മഹത്യ: വീഡിയോ പകര്‍ത്തിയ യുവതി ഒളിവിലെന്ന് സൂചന; ഉത്തരമേഖലാ ഡിഐജി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിലെന്ന് സൂചന. ഷിംജിത മുസ്തഫ എന്ന യുവതിക്കെതിരെ ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം ആരംഭിച്ചതോടെയാണ് യുവതി ഒളിവിൽ പോയതെന്നാണ് സൂചന. ദീപക്കിനെതിരെ ലൈം​ഗികാതിക്രമം
Homepage Featured Kerala News

ശബരിമല നട 20ന് അടയ്ക്കും; രാവിലെ തിരുവാഭരണ മടക്കഘോഷയാത്ര ആരംഭിക്കും

ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ക്ഷേത്രനട ജനുവരി 20 ന് അടയ്ക്കും. പന്തളം കൊട്ടാരം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:30 ന് നട അടയ്ക്കും. രാവിലെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം. ഗണപതി ഹോമത്തിന് ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടരാത്തിലേക്ക് യാത്ര തിരിക്കും. പെരിയസ്വാമി മരുതുവന