Home News Archive by category Kerala (Page 26)
Homepage Featured Kerala News

വനിതാ വിദ്യാഭ്യാസ രം​ഗത്ത് സെന്റ് മേരീസ് കോളജ് കൈവരിച്ചത് അപൂർവ്വ നേട്ടം; ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സുരേഷ് ​ഗോപി

തൃശൂർ: ദേശീയ വിദ്യാഭ്യാസ പദ്ധതിയോടൊപ്പം പരമ്പര്യ പഠനത്തിലും ഭാരത സർക്കാർ നൽകുന്നത് നിസ്തുലമായ സംഭാവനയെന്ന് കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ​ഗോപി. തൃശൂർ സെന്റ് മേരീസ് കോളജിലെ ജൂബിലി ആഘോഷവും ഭാരതീയ വി‍ജ്ഞാന കേന്ദ്രത്തിലെ ബോധായനം പരിപാരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Homepage Featured Kerala News

2026 ലെ മികച്ച ഇലക്ഷൻ ജില്ല; ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അവാർഡ് കാസറഗോഡ് ജില്ലയ്ക്ക്

കാസറഗോഡ്: രാജ്യത്തെ ഏറ്റവും മികച്ച ഇലക്ഷൻ ജില്ലയായി കാസറഗോഡ് തിരഞ്ഞെടുക്കപ്പെട്ടു. സാങ്കേതികവിദ്യയെ കാര്യക്ഷമമായി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രയോജനപ്പെടുത്തിയതിനുള്ള 2026 ലെ മികച്ച ഇലക്ഷൻ ജില്ലയ്ക്കുള്ള ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അവാർഡ് ആണ് കാസറഗോഡ് ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ മാസം 25ന് ദില്ലിയിലെ മനേക്ഷാ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും, ജില്ലാ കളക്ടർ
Homepage Featured Kerala News

ഉമ്മൻചാണ്ടി മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിച്ചു; കള്ളസാക്ഷി പറയരുത്’ എന്ന ബൈബിൾ വചനം ചാണ്ടി ഓർക്കണമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്നും കുടുംബ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ നടത്തിയ ആരോപണങ്ങൾക്ക് മറുപടി ആയിട്ടാണ് ഗണേഷ് കുമാറിന്റെ പ്രസ്താവന. മുൻപ് മന്ത്രിസ്ഥാനത്ത് നിന്നും മാറിയപ്പോൾ
Homepage Featured Kerala News

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു, 9 പേർക്ക് പരുക്ക്

ഡൽഹി: ജമ്മുവിലെ ദോഡയിൽ സൈനികർ സഞ്ചരിച്ച വാഹനം മറിഞ്ഞു. 200 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ 10 സൈനികർക്ക് വീരമൃത്യു. വാഹനത്തിലുണ്ടായ 9 സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. ദോഡയിലൂടെ ഉയർന്ന പ്രദേശത്തേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് സൈനികരുടെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തി
Homepage Featured Kerala News

ട്വെന്റി 20 എൻഡിഎയിലേക്ക് ; രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബും ചേർന്ന് സംയുക്ത വാർത്താ സമ്മേളനം

കൊച്ചി: കിറ്റെക്സ് ഉടമ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വെന്റി 20 എൻഡിഎയിലേക്ക്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി ബിജെപിയുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനം നടത്തി. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ട്വെന്റി 20 അധ്യക്ഷൻ സാബു എം ജേക്കബുമായി ചേർന്നാണ് സംയുക്ത വാർത്താസമ്മേളനം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബി ജെ പി –
Homepage Featured Kerala News

അമ്മയുടെയും മകളുടെയും ആത്‌മഹത്യ; ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്‌ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസ്സെടുക്കും

തിരുവനന്തപുരം: അമ്മയും മകളും സയനൈഡ് കഴിച്ചു ആത്‌മഹത്യ ചെയ്ത സംഭവത്തിൽ മകൾ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്‌ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കും. ഗ്രീമയുടെയും അമ്മയുടെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ​ഗുരുതര പരാമർശങ്ങളാണുള്ളത്. സജിതക്കും മകൾക്കും സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ദുരൂഹത തുടരുകയാണ്. സജിതയുടെ ഭർത്താവും മുൻ കൃഷിഓഫിസറുമായ രാജീവ് ഒരു
Homepage Featured Kerala News

‘എൽഡിഎഫിന്‍റെ നയങ്ങൾക്കെതിരെ പോരാടുന്നത് രാഷ്ട്രീയ കടമ’; യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ തയ്യാറെന്ന് സാമൂഹ്യ പ്രവർത്തകനായ സണ്ണി എം കപിക്കാട്

കോട്ടയം: കോട്ടയത്തെ വൈക്കം മണ്ഡലത്തിൽ എൽഡിഎഫിനെതിരെ സ്ഥാനാർത്ഥിയായി സാമൂഹ്യ പ്രവർത്തകനായ സണ്ണി എം കപിക്കാട്. എൽഡിഎഫിന്‍റെ നയങ്ങൾക്കെതിരെ പോരാടുന്നത് രാഷ്ട്രീയ കടമയാണെന്നും സ്ഥാനാർത്ഥിയാകാനുള്ള ക്ഷണം സ്വീകരിക്കുമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുക. 1991 മുതൽ എൽഡിഎഫ് ജയിക്കുന്ന മണ്ഡലത്തിലാണ് സണ്ണി എം കപിക്കാട്
Homepage Featured Kerala News

തുഷാർ വെള്ളാപ്പള്ളി എൻഎസ്എസ് ആസ്ഥാനത്തേക്ക്; ചർച്ച സംബന്ധിച്ച് എസ്എൻഡിപി യോഗം ധാരണയിലെത്തി

കോട്ടയം: തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ എൻഎസ്എസ് ആസ്ഥാനത്തെത്തും. എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽ തുടർ ചർച്ചകൾക്കായിട്ടാണ് തുഷാറിന്റെ സന്ദർശനം. തുഷാർ വെള്ളാപ്പള്ളിയും ജി സുകുമാരൻ നായരും തമ്മിൽ ഫോണിൽ സംസാരിച്ചു. തുഷാർ പെരുന്നയിലെത്തി ഔദ്യോഗികമായി സമുദായ ഐക്യം അറിയിച്ചതിനുശേഷം എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേരും. മുഴുവൻ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്കും എസ്എൻഡിപി എൻ എസ് എസ്
Homepage Featured Kerala News

ഒന്നര വയസ്സുള്ള കുഞ്ഞിനെ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ്

തളിപ്പറമ്പ്: കണ്ണൂരിൽ കുഞ്ഞിനെ എറിഞ്ഞുകൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. ഒരുലക്ഷം രൂപ പിഴയും നൽകണം. കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്നതിനാണ് ശിക്ഷ. 2020 ഫെബ്രുവരി 17ന് ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വിയാൻ എന്ന തന്റെ ഒന്നരവയസ് പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ആൺസുഹൃത്ത് നിധിനെ
Homepage Featured Kerala News

അടിയന്തിര പ്രമേയത്തിന് അപേക്ഷ നൽകാതെ പ്രതിപക്ഷം; വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമെന്ന് എംബി രാജേഷ്, നിയമസഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അപേക്ഷ നൽകുമെന്നായിരുന്നു നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നിയമസഭയിൽ അപേക്ഷ സമർപ്പിക്കാൻ തയ്യാറായില്ല. അതേസമയം ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയത്തിന് അപേക്ഷ