തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ അച്ചടിച്ച പ്രസംഗം ഗവർണർ വായിച്ചില്ല. ലോക്ഭവനുമായി ചർച്ച ചെയ്ത് സർക്കാരാണ് പ്രസംഗം അച്ചടിക്കുന്നത്. നേരത്തെ നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തിൽ സ്വന്തം നിലയിൽ ഗവർണർ മാറ്റം വരുത്തുകയും പിന്നാലെ മുഖ്യമന്ത്രിയുടെ കൂട്ടിച്ചേർക്കലുമൊക്കെ വലിയ
തിരുവനന്തപുരം: വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിൽ കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ. മുമ്പ് പാർട്ടിയുടെ ഓരോ നേതാക്കൾ അവരുടെ നിലപാട് അനുസരിച്ചായിരുന്നു പത്മവിഭൂഷൺ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ വിഎസിന്റെ കുടുംബം പുരസ്കാരത്തെ സ്വാഗതം ചെയ്തിട്ടുള്ളതിനാൽ പാർട്ടിക്കും സന്തോഷമെന്നും പുരസ്കാരത്തെ സ്വാഗതം ചെയ്യുന്നുവെന്നും
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ തുറക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി മണ്ഡലത്തിലെ ‘ഒപ്പം’ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാല് വർഷത്തിനിടെ 25000 ത്തോളം പേർക്ക് സൗജന്യ ചികിത്സ നൽകിയ പരിപാടിയാണ് ഒപ്പം. ഒപ്പത്തിന്റെ ഭാഗമായി ഇതുവരെ 2246
കോട്ടയം: ആരാണ് പുരസ്ക്കാരത്തിന് ശുപാർശ ചെയ്തത് എന്നറിയില്ലെന്നും ജനങ്ങൾക്ക് നന്ദിയുണ്ടെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അവാർഡിനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇപ്പോൾ കിട്ടിയ അവാർഡിന് ഇരട്ടി മധുരമുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. അവാർഡ്
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായുള്ള എതിർപ്പ് തുടരുന്നതിനിടെ ശശി തരൂർ സിപിഎമ്മിനോട് അടുക്കുന്നതായി മാധ്യമ റിപ്പോർട്ട്. മുഖ്യമന്ത്രിയോട് അടുത്ത ബന്ധമുള്ള വ്യവസായിയുമായി തരൂർ ഇന്ന് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ശശി തരൂര്‍ ദുബായിലേക്ക് തിരിച്ചിരുന്നു. വ്യവസായിയും തരൂരും ഇന്ന് വൈകീട്ട് ദുബായിൽ വച്ച് കൂടിക്കാഴ്ച നടത്തും. അതേസമയം ശശി തരൂരിനെ അനുനയിപ്പിക്കാൻ
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത്തരം കാര്യങ്ങളിൽ പാർട്ടി ആർക്കും കൂട്ടുനിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക
തിരുവനന്തപുരം: സയ്യിദ് സാദിഖലി ഷിഹാബ് തങ്ങളോടൊപ്പം സുനിത വില്യംസിനെ സന്ദർശിച്ച് കുഞ്ഞാലിക്കുട്ടി. ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസിന് അതിരുകളും മതിലുകളുമില്ലാതെ ലോകത്തെ കാണാൻ കഴിഞ്ഞുവെന്നും ആ തിരിച്ചറിവ് അവരിൽ പ്രകടമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂഗോളത്തെ ഒന്നായി കണ്ട ധീര വനിതയോടൊപ്പം ചെലവഴിച്ച നിമിഷങ്ങളിൽ കുഞ്ഞാലിക്കുട്ടി സന്തോഷം പ്രകടിപ്പിച്ചു. കേട്ട്
ശബരിമല സ്വർണക്കൊള്ള; ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി. എസ്ഐടിക്ക് ലഭിച്ച വിഎസ്‍എസ്‍സിയുടെ സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തിൽ ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് വ്യക്തതവരുത്തുകയാണ് എസ്ഐടി. പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്ത് പുതുക്കിയ പാളികളിലെ സ്വർണത്തിന്റെ അളവിലുണ്ടായ കുറവും കാലപ്പഴക്കവും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ആദ്യ അറസ്റ്റിന് ശേഷം 90 ദിവസം പിന്നിട്ടിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കാരണം കുറ്റാരോപിതർ സ്വാഭാവിക ജാമ്യത്തിലിറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. വാജിവാഹനം, കൊടിമരം, കട്ടിളപ്പാളി, ദ്വാരപാലകശിൽപപ്പാളി തുടങ്ങിയവയിലെ സ്വർണവും പഞ്ചലോഹവുമടക്കം ശബരിമലയിൽ നിന്ന് കടത്തിയ കേസുകൾ
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലുമണിയോടെ കടയുടമ ജയരാജനാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജയരാജൻ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ആരോഗ്യനില


























