Home News Archive by category Kerala (Page 20)
Homepage Featured Kerala News

പൊന്നുരുക്കുന്നിടത്തു മുല്ലപ്പൂവിനെന്ത് കാര്യം? തൊട്ടാൽ പൊള്ളുന്ന വിലയിൽ സ്വർണ വിപണിയോടൊപ്പം പൂ വിപണിയും

സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നതിനൊപ്പം മുല്ലപ്പൂവിന്റെ വിലയും ഉയരുന്നു. ഒരു മുഴം പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില്‍ 210 രൂപയുമാണ് വില. ഓണവിപണിയിലെ വിലയെക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് നിലവിലുള്ളത്. ഉത്പാദനം കുറഞ്ഞതും വിവാഹ, ഉത്സവ സീസണുകളുമാണ് പൂവില ഉയരാന്‍ കാരണം. അതേസമയം
Homepage Featured Kerala News

കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കും ഇൻഷുറൻസ്, ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 40,000 രൂപ ധനസഹായം; പുതിയ പദ്ധതികളുമായി സംസ്ഥാനസർക്കാർ

തിരുവനന്തപുരം: കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി ഇൻഷുറൻസ് പദ്ധതിയുമായി സംസ്ഥാനസർക്കാർ. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയുമെന്നാണ് സംസ്ഥാനസർക്കാർ പറയുന്നത്. പദ്ധതിക്കായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ബജറ്റ് പ്രഖ്യാപന പ്രസം​ഗത്തിൽ കെഎൻ ബാല​ഗോപാൽ പറഞ്ഞു. നിലവിൽ 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള, സംസ്ഥാനത്തെ കുടുംബങ്ങൾക്ക് ഗുരുതര രോഗങ്ങൾക്ക് പ്രതിവർഷം
Homepage Featured Kerala News

തലസ്ഥാന നഗരിയിൽ വി എസ് സെന്റർ; ബജറ്റില്‍ 20 കോടി രൂപ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കേരളത്തിലെ സാമൂഹ്യ ജീവിതത്തിലെ ജ്വലിക്കുന്ന ഓർമയാണ് വിഎസിന്റെ സമര ജീവിതം, വിഎസിന്റെ ഐതിഹാസികമായ പോരാട്ടങ്ങളും ജീവതവും അടയാളപ്പെടുത്താനും പുതിയ
Homepage Featured Kerala News

വയനാട് പുനരധിവാസം: ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരമെന്ന് ധനമന്ത്രി; സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നുവെന്ന് മന്ത്രി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാ​ഗമായി നി‍ർമ്മിച്ച ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി നിർമ്മിക്കുൂന്ന മാതൃക ടൗൺഷിപ്പിന്റെ ഭാ​ഗമായി 289 വീടുകളുടെ നിർമ്മാണം പൂർത്തിയായി. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ദുരന്തബാധിതരെ
Kerala Lead News News

ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ കൂടി വർധിപ്പിച്ചു; മൂന്നുമാസത്തിനിടെ 2000 രൂപയുടെ വർധന, സംസ്ഥാനബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ കൂടി വർധിപ്പിച്ചതായി ധനമന്ത്രി ബജറ്റ് പ്രഖ്യാപന പ്രസംഗത്തിൽ സഭയെ അറിയിച്ചു. മൂന്നുമാസത്തിനിടെ 2000 രൂപയുടെ വർധനയാണ് ആശമാരുടെ പ്രതിമാസ ഓണറേറിയത്തിൽ ഉണ്ടായിരിക്കുന്നത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി വിജയൻ രണ്ടാമത് മുഖ്യമന്ത്രി ആയ ശേഷമുള്ള ആറാമത്തെ
Homepage Featured Kerala News

സംസ്ഥാനത്തിന് ഏകീകൃത ബഹുവിധ ഗതാഗത ശൃംഖല സൃഷ്ടിക്കും; അതിവേഗ ഗതാഗത സംവിധാനത്തിന് നിർദേശവുമായി മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റെയിൽ ​ഗതാ​ഗത സംവിധാനം ഒരുക്കാനാണ് മന്ത്രിസഭയുടെ നിർദേശം. സംസ്ഥാനത്ത് നിലവിലുള്ള കൊച്ചി മെട്രോ, ഭാവിയിൽ വരാനിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട്
Homepage Featured Kerala News

കേരള സംസ്ഥാന ബജറ്റ് ഇന്ന്: പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുമോ?; ബജറ്റ് രേഖയുമായി ഉദ്യോ​ഗസ്ഥർ ധനമന്ത്രിയുടെ വീട്ടിൽ

തിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. പിണറായി വിജയൻ രണ്ടാമത് മുഖ്യമന്ത്രി ആയ ശേഷമുള്ള ആറാമത്തെ സംസ്ഥാനബജറ്റ് ആണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുക. ബജറ്റ് രേഖയുമായി ഉദ്യോ​ഗസ്ഥർ ധനമന്ത്രിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. സാധാരണക്കാർ, കുട്ടികൾ തുടങ്ങിയ എല്ലാവരേയും ബജറ്റിൽ പരി​ഗണിച്ചിട്ടുണ്ടെന്ന് ധനമന്ത്രി മാധ്യമങ്ങളോട്
Homepage Featured Kerala News

വിദ്യാഭ്യാസ മന്ത്രിക്കായി കുട്ടികളടക്കം രംഗത്ത്; പേടിച്ചു പിന്മാറി സതീശന്‍, നിയമസഭയില്‍ സംഭവിച്ചത്

വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ നടത്തിയ പരിഹാസത്തില്‍ യു-ടേണ്‍ അടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിദ്യാര്‍ഥികള്‍ അടക്കം തനിക്കെതിരെ വിമര്‍ശനവുമായി എത്തിയതോടെയാണ് സതീശന്റെ പിന്നോട്ടുപോക്ക്. ‘ ഇങ്ങനെയൊരു വിദ്യാഭ്യാസ മന്ത്രിയുടെ കാലത്ത് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ ഓര്‍ത്ത് കഷ്ടം തോന്നുന്നു’ എന്നടക്കം മന്ത്രിയെ ‘ഇവന്‍’ എന്ന്
Homepage Featured Kerala News

എംഡിഎംഎയുമായി കാരക്കാപറമ്പ് സ്വദേശി പിടിയില്‍; പിടിയിലായത് 9.4 ഗ്രാം എംഡിഎംഎയുമായി

മലപ്പുറം: എം.ഡി.എം.എയുമായി കാരക്കാപറമ്പ് സ്വദേശി പൊലീസിന്റെ പിടിയില്‍. മാരാന്‍ തൊടിക ഖലീല്‍ (41) ആണ് അറസ്റ്റിലായത്. . വില്‍പനക്കും സംഘം ചേര്‍ന്ന് ഉപയോഗിക്കാനുമാണ് മയക്കുമരുന്ന് കൈ വശം വെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വില്‍പനയിലൂടെ നേടിയ 23,400 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡാന്‍സാഫ് എസ്.ഐ കെ.ആര്‍. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
Homepage Featured Kerala News

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ്ഗ പോഷകത്തോട്ടങ്ങൾ; പ്രത്യേക ക്യാമ്പയിനുമായി ഹോർട്ടിക്കൾച്ചർ മിഷൻ

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ. സംസ്ഥാന കൃഷിവകുപ്പിന്റെ ‘പോഷക സമൃദ്ധി മിഷന്റെ’ ഭാഗമായി ഹോർട്ടിക്കൾച്ചർ മിഷൻ നടപ്പാക്കി വരുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന പഴവർഗ പോഷകത്തോട്ട പദ്ധതി’യിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലുമായി