രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റുമായ പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ(64) അന്തരിച്ചു. പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ സിഐഎസ്എഫിൽ റിട്ട. ഡിവൈഎസ്പിയായിരുന്നു. മുന്‍ ദേശീയ കബഡി താരം കൂടിയാണ് ശ്രീനിവാസൻ. കോഴിക്കോട് പെരുമാൾപുരത്തെ വീട്ടിൽ വെച്ച് രാത്രി 12 ഓടെയായിരുന്നു മരണം.
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധം എസ്ഐടി അന്വേഷിക്കുന്നു. നടൻ ജയറാമിനെ അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി ചോദ്യം ചെയ്തു. നിരവധി തവണ ഉണ്ണികൃഷ്‌ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിയില്ല എന്നാണ് ജയറാമിന്റെ മൊഴി. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനകീയവും കേരളത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചുള്ളതുമായിരുന്നു. വര്‍ഗീയതയ്‌ക്കെതിരായ ഇടതുപക്ഷത്തിന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപനങ്ങളിലേക്കു കടന്നത്. ‘മതമാണ് മതമാണ് മതമാണ് പ്രശ്‌നം’ എന്ന മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ വര്‍ഗീയ പരാമര്‍ശത്തെ ധനമന്ത്രി ആവര്‍ത്തിച്ചു.
കോട്ടയം: മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വല്‍ അറസ്റ്റ് ഭീഷണി. മുംബൈ പൊലീസിന്‍റെ പേരില്‍ ആണ് അറസ്റ്റ് ഭീഷണി നടത്തിയത്. വാട്സ് ആപ്പ് വഴി മുംബൈ പൊലീസ് എന്ന പേരിലാണ് ഭീഷണി എത്തിയത്. തിരുവഞ്ചൂരിന്‍റെ ആധാർ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ഭീഷണി. മുംബൈ പൊലീസ് കേസെടുത്തെന്നും തട്ടിപ്പ് സംഘം അറിയിച്ചു. തുടർന്ന് തിരുവഞ്ചൂർ സംസ്ഥാന പൊലീസ്
കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് കുടുങ്ങി. മംഗലാപുരത്തേക്ക് രോഗിയുമായി പോകുന്ന ആംബുലൻസ് ആണ് പത്തു മിനിട്ടോളം കുടുങ്ങിയത്. സൈറൺ മുഴക്കിയിട്ടും അധികൃതർ ടോൾ തുറന്നു വിട്ടില്ല. ബുധനാഴ്ച ടോൾ പിരിവ് തുടങ്ങിയതോടെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയിലാണ് ആംബുലൻസും കുടുങ്ങിയത്. ആംബുലൻസ് കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്ത്
ഡൽഹി: സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന മാധ്യമവാർത്തകൾ നിഷേധിച്ച് ശശി തരൂർ. ആരാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നതെന്ന് ശശി തരൂർ ചോദിച്ചു. കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ശശി തരൂരിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് സിപിഎം എന്നും ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുള്ള മലയാളി വ്യവസായിയുമായി അദ്ദേഹം ചർച്ച നടത്തിയെന്നും നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ആർക്കും
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കെ പി ശങ്കരദാസിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് വിജിലൻസ് കോടതി ഇയാളെ 14 ദിവസത്തേക്ക് കൂടി റിമാൻഡിൽ വിട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ പി ശങ്കരദാസ്. അതേസമയം കേസിൽ അറസ്റ്റിലായ മുൻ
തിരുവനന്തപുരം: കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന് വിഡി സതീശൻ. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നിന് അവസാനിക്കുന്നു. സർക്കാർ നേരത്തേ പ്രഖ്യാപിച്ച ഉറപ്പുള്ള പെൻഷൻ സംവിധാനം (അഷ്വേർഡ് പെൻഷൻ സ്കീം) ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽ വരുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ സുരക്ഷിത പെൻഷൻ എന്ന സ്വപ്നത്തിന് തന്നെ ഭീഷണിയായിരുന്നു പങ്കാളിത്ത പെൻഷൻ. അതേസമയം അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 50
കൊച്ചി: കളമശ്ശേരിയിലെ കൊച്ചിൻ കാൻസർ റിസർച് സെന്റർ ഫെബ്രുവരി 9ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിനോട് ചേർന്നാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. 12 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്ത് നാല് ബ്ലോക്കുകളായി 6.40 ലക്ഷം ചതുരശ്ര അടി പ്രദേശത്താണ് സമുച്ചയം നിർമിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സമാന


























