തിരുവനന്തപുരം: നെല്ല് സംഭരണ വിലയിൽ കേരളത്തിന്റെ കുടിശ്ശിക വിഹിതം ഓണത്തിന് മുമ്പ് നൽകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു . കർഷകർക്കുള്ള നെല്ലിന്റെ വില പൂർണമായും നൽകാൻ സംസ്ഥാനം നിർബന്ധിതമാകുന്നതിനാൽ സംസ്ഥാനം കനത്ത സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് അദ്ദേഹം
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.
തിരുവന്തപുരം: സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് തോമസ് ഐസക്. തനിക്കെതിരേ നടത്തിയ ആരോപണങ്ങള്‍ വ്യവസായി ഷെര്‍ഷാദ് പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും തോമസ് ഐസക് പറഞ്ഞു. ഈ വിഷയം വെറുതേവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്നും
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ റിട്ട. ജഡ്ജി സുധാംശു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണായി സുപ്രീം കോടതി ഉത്തരവിട്ടു. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന കേരളം കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനവും ചാൻസിലറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സ്ഥിരം വിസി നിയമനത്തിന് കമ്മറ്റി രൂപീകരിക്കും. രണ്ടുപേർ വീതം
ഇടുക്കി: സംസ്ഥാനത്ത് തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ വൈദ്യുതോത്പാദന ശേഷിയുള്ള ഡാമുകളിലെ നീരൊഴുക്കും ശക്തമായി. ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതോല്‍പാദനനം വർധിപ്പിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. സംസ്ഥാനത്ത് മൺസൂണിനു പുറമെ ന്യൂനമർദ്ദങ്ങൾ മൂലവും മഴയുടെ അളവ് വർദ്ധിപ്പിച്ചു. നിലവിൽ സംഭരണ ശേഷിയുടെ 73 ശതമാനമാണ് ഇടുക്കി ഡാമിലെ ജല നിരപ്പ്. ഇതോടെ
കൊച്ചി. റമീസിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന ഒളിവിൽ പോയ ഇരുവർക്കും വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. തമിഴ്നാട്ടിൽ സേലത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്. രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കാത്തത് ബിജെപി അടക്കം രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു. അതിനിടെയാണ് ഇരുവരെയും കസ്റ്റഡിയിൽ
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കുര്യന്‍ തോമസിന്റെ ബെഞ്ചാകും പരിഗണിക്കുക. പോലീസ് ജാമ്യ ഹർജിയെ എതിർക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വേടനെ ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയെ അറിയിക്കും. 2021 മുതല്‍ 2023 വരെ വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസ്
കൊച്ചി: റാപ്പർ വേടനെതിരെ വീണ്ടും പീഡന പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് റാപ്പർ വേടനെതിരെ രണ്ട് പരാതികൾകൂടി വരുന്നത്. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താൻ ഫോണിൽ ബന്ധപ്പെട്ട യുവതിയെ കൊച്ചിയിലെ
കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി നടി കുക്കു പരമേശ്വരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവദം ചെയ്യാനാണ് ശ്രമമെന്നും കടുത്ത സൈബർ ആക്രമണം നേരിടുന്നെന്നും പരാതിയിൽ പറയുന്നു. അതേസമയം മെമ്മറി കാർഡ് എവിടെയെന്ന ചോദ്യത്തിന് കുക്കു പരമേശ്വരൻ മറുപടി നൽകണമെന്നാവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പ്രതി നൽകാനൊരുങ്ങി വനിത താരങ്ങൾ. മെമമ്മറി കാർഡിന്റെ പേരിൽ
ശനിയാഴ്ച കര്‍ക്കടകത്തിലെ തിരുവോണ നാളാണ്. അന്നാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പരിപ്പും പപ്പടവും പായസവും ഒക്കെ ഒരുക്കിയാണ് കേരളത്തിൽ പിള്ളേരോണവും ആഘോഷിക്കുന്നത്. കുഞ്ഞിപ്പൂക്കളവും ഒരുക്കി ഉണ്ണിയപ്പവും ചുട്ട് മലയാളികൾ പിള്ളേരോണം ആഘോഷിക്കും. പഞ്ഞക്കർക്കിടകം എന്നായിരുന്നു ഈ മാസത്തെ പഴമക്കാർ പറഞ്ഞിരുന്നത്. മഴയും തൊഴിലില്ലായ്മയും ജനതയെ വലച്ചിരുന്ന കാലം. പണ്ട് കാലത്തെ കർക്കിടക


























